x
ad
Wed, 22 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പോലീസ് നടപടിയിൽ പ്രതിഷേധം: പാർലമെന്‍റിൽ കറുപ്പണിഞ്ഞെത്തി കോൺഗ്രസ്‌ എംപിമാർ

ഡൽഹി ബ്യൂറോ
Published: July 22, 2026 12:30 PM IST | Updated: July 22, 2026 12:30 PM IST

പാർലമെന്‍റിനു മുന്നിൽ പ്രതിപക്ഷ എംപിമാർ നടത്തിയ പ്രതിഷേധം

ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ വസതിക്കു മുന്നിൽ പ്രതിഷേധിച്ച കോൺഗ്രസ്‌ എംപിമാർ ഇന്ന് പാർലമെന്‍റിൽ എത്തിയത് കറുപ്പു വസ്ത്രമണിഞ്ഞ്.

പരീക്ഷാ ക്രമക്കേടിൽ പ്രതിഷേധിച്ച വിദ്യാർഥികൾക്കെതിരേ ഡൽഹി പോലീസ് നടത്തിയ അതിക്രമവും പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ സമരം ചെയ്ത എംപിമാരെ അറസ്റ്റ് ചെയ്ത നടപടിക്കും എതിരേയായിരുന്നു പ്രതിഷേധം. രാവിലെ പാർലമെന്‍റ് സമ്മേളനം ആരംഭിക്കുന്നതിന് മുമ്പ് പ്രതിപക്ഷ എംപിമാർ കേന്ദ്ര സർക്കാരിന് എതിരെ മുദ്രാവാക്യം മുഴക്കി.

ശേഷം രാവിലെ 11ന് പാർലമെന്‍റ് നടപടി ആരംഭിച്ചപ്പോൾ കറുപ്പു വസ്ത്രമണിഞ്ഞ എംപിമാർ ലോക്സഭയുടെ നടുത്തളത്തിൽ ഇറങ്ങി മുദ്രാവാക്യം മുഴക്കി. എസ്പി, തൃണമൂൽ കോൺഗ്രസ് തുടങ്ങിയ പ്രതിപക്ഷ അംഗങ്ങളും കോൺഗ്രസ് എംപിമാർക്കൊപ്പം പ്രതിഷേധത്തിൽ പങ്കെടുത്തു. ഡിഎംകെ കോൺഗ്രസിനൊപ്പം പ്രതിക്ഷേധത്തിൽ നിന്നു വിട്ടുനിന്നെങ്കിലും തമിഴ്നാടിന്‍റെ പ്രാദേശിക വിഷയത്തിൽ പ്രതിഷേധവുമായി രംഗത്ത് എത്തി.

പ്രതിപക്ഷം ഉന്നയിക്കുന്ന ആവശ്യങ്ങളിൽ ചർച്ചയ്ക്ക് തയാറാണെന്ന് ലോക്സഭാ സ്പീക്കർ ഓംബിർള അറിയിച്ചെങ്കിലും പ്രതിപക്ഷം അംഗീകരിച്ചില്ല.

Tags : Congress MPs BlackDress Parliament Protest DelhiPolice Arrest CJP

Recent News

Corehub Up