x
ad
Sat, 22 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മിന്നൽസമരത്തിൽ കീഴടങ്ങി ഡൽഹി പോലീസ്

സ്വ​ന്തം ലേ​ഖ​ക​ൻ
Published: August 22, 2026 04:49 AM IST | Updated: August 22, 2026 04:49 AM IST

രാഹുൽ ഗാന്ധി പോലീസിനെതിരായ തെളിവുകൾ മാധ്യമങ്ങളോടു വിശദീകരിക്കുന്നു.

ന്യൂ​ഡ​ൽ​ഹി: ജൂ​ലൈ 20ലെ ​ജ​ന്ത​ർ മ​ന്ത​ർ പ്ര​തി​ഷേ​ധ​ത്തി​നി​ടെ പെ​ല്ല​റ്റ് ​ഗ​ണ്ണി​ൽ​നി​ന്നു​ള്ള വെ​ടി​യേ​റ്റ് ഒ​രു യു​വാ​വി​നു പ​രി​ക്കേ​റ്റ സം​ഭ​വ​ത്തി​ൽ എ​ഫ്ഐ​ആ​ർ രേ​ഖ​പ്പെ​ടു​ത്തി ഡ​ൽ​ഹി പോ​ലീ​സ്. അ​പ്ര​തീ​ക്ഷി​ത​മാ​യ നീ​ക്ക​ത്തി​ൽ ലോ​ക്സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ​ഗാ​ന്ധി ഡ​ൽ​ഹി പാ​ർ​ല​മെ​ന്‍റ് സ്ട്രീ​റ്റ് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ന​ട​ത്തി​യ ധ​ർ​ണ​യ്ക്കു​ശേ​ഷ​മാ​ണ് പോ​ലീ​സ് ന​ട​പ​ടി. പെ​ല്ല​റ്റ് ​ഗ​ൺ ആ​ക്ര​മ​ണ​ത്തി​ൽ സാ​ഹി​ൽ ലൗ​ച്ചാ​വ് എ​ന്ന പ​ത്തൊ​മ്പ​തു​കാ​ര​ന്‍റെ ഒ​രു ക​ണ്ണി​ന്‍റെ കാ​ഴ്ച ന​ഷ്‌​ട​പ്പെ​ട്ടി​രു​ന്നു.

ഭാ​ര​തീ​യ ന്യാ​യ സം​ഹി​ത​യു​ടെ 118 (അ​പ​ക​ട​ക​ര​മാ​യ ആ​യു​ധ​ങ്ങ​ളോ മാ​ർ​ഗ​ങ്ങ​ളോ ഉ​പ​യോ​ഗി​ച്ച് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​ൽ​പ്പി​ക്ക​ൽ), 25 (മ​റ്റു​ള്ള​വ​രു​ടെ ജീ​വ​നോ വ്യ​ക്തി​ഗ​ത സു​ര​ക്ഷ​യോ അ​പ​ക​ട​ത്തി​ലാ​ക്കു​ന്ന പ്ര​വൃ​ത്തി) വ​കു​പ്പു​ക​ൾ ചേ​ർ​ത്താ​ണ് പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​രി​ക്കു​ന്ന​ത്.

നി​ശ്ച​യ​ദാ​ർ​ഢ്യ​ത്തി​ന്‍റെ ആ​റ് മ​ണി​ക്കൂ​ർ

ജ​ന്ത​ർ മ​ന്ത​ർ പ്ര​തി​ഷേ​ധ​ത്തി​നി​ടെ വ​ല​തു​ക​ണ്ണി​ലും ശ​രീ​ര​ത്തി​ലും ​ഗു​രു​ത​ര​മാ​യ ബു​ള്ള​റ്റ് പ​രി​ക്കു​ക​ൾ നേ​രി​ട്ടി​രു​ന്ന സാ​ഹി​ൽ ലൗ​ച്ചാ​വ് എ​ന്ന യു​വാ​വ് പെ​ല്ല​റ്റ് ​ഗ​ൺ ആ​ക്ര​മ​ണ​ത്തി​നെ​തി​രെ ഈ ​മാ​സം 14നും 17​നും ഡ​ൽ​ഹി പോ​ലീ​സി​നു പ​രാ​തി ന​ൽ​കി​യി​രു​ന്നെ​ങ്കി​ലും കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യാ​ൻ പോ​ലീ​സ് ത​യാ​റാ​യി​രു​ന്നി​ല്ല. അ​പ്പോ​ഴാ​ണ് രാ​ഹു​ൽ ​ഗാ​ന്ധി വി​ഷ​യം ഏ​റ്റെ​ടു​ത്ത​ത്. പാ​ർ​ല​മെ​ന്‍റ് സ്ട്രീ​റ്റ് പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ർ സ​ച്ചി​ൻ ശ​ർ​മ​യു​ടെ ഓ​ഫീ​സി​ൽ സാ​ഹി​ലി​നോ​ടൊ​പ്പം നേ​രി​ട്ടെ​ത്തി പ​രാ​തി ന​ൽ​കി​യി​ട്ടും പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യാ​ൻ ത​യാ​റാ​യി​ല്ല. അ​തോ​ടെ പോ​ലീ​സ് സ്റ്റേ​ഷ​ന്‍റെ മു​ന്നി​ൽ ക​സേ​ര​യി​ട്ട് രാ​ഹു​ൽ ധ​ർ​ണ ആ​രം​ഭി​ക്കു​ക​യാ​യി​രു​ന്നു.

ഉ​ച്ച​ക​ഴി​ഞ്ഞ് പ​ന്ത്ര​ണ്ടോ​ടെ​യാ​ണ് ധ​ർ​ണ ആ​രം​ഭി​ച്ച​ത്. ആ​റ് മ​ണി​ക്കൂ​റി​ല​ധി​കം രാ​ഹു​ൽ ഒ​രേ ക​സേ​ര​യി​ൽ കു​ത്തി​യി​രിപ്പ് സ​മ​രം ന​ട​ത്തി. ഇ​ട​യ്ക്കു​വ​ച്ച് പ്രി​യ​ങ്ക​യും ജ​യ്റാം ര​മേ​ശു​മ​ട​ങ്ങു​ന്ന മു​തി​ർ​ന്ന കോ​ൺ​​ഗ്ര​സ് നേ​താ​ക്ക​ളും ഡ​ൽ​ഹി കോ​ൺ​​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ ദേ​വേ​ന്ദ്ര യാ​ദ​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​ൻ​പ​തോ​ളം കോ​ൺ​​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രും പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി​യ​പ്പോ​ൾ പോ​ലീ​സ് സ്റ്റേ​ഷ​ന്‍റെ ​ഗേ​റ്റി​നു പു​റ​ത്ത് നൂ​റോ​ളം യൂ​ത്ത് കോ​ൺ​​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രും മു​ദ്രാ​വാ​ക്യ​ങ്ങ​ളു​മാ​യെ​ത്തി.

മു​ദ്രാ​വാ​ക്യം വി​ളി അ​ഞ്ച് മ​ണി​ക്കൂ​റി​ലേ​റെ തു​ട​ർ​ന്നു. വൈ​കു​ന്നേ​രം ആ​റോ​ടെ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തെ​ന്ന വി​വ​രം പു​റ​ത്തു​വ​ന്നെ​ങ്കി​ലും എ​ഫ്ഐ​ആ​റി​ന്‍റെ പ​ക​ർ​പ്പ് ല​ഭി​ക്കാ​തെ ധ​ർ​ണ അ​വ​സാ​നി​പ്പി​ക്കി​ല്ലെ​ന്നാ​യി​രു​ന്നു രാ​ഹു​ലി​ന്‍റെ നി​ല​പാ​ട്. ഒ​ടു​വി​ൽ എ​ഫ്ഐ​ആ​ർ പ​ക​ർ​പ്പു​മാ​യി മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ച്ചാ​ണ് ആ​റ് മ​ണി​ക്കൂ​റി​ലേ​റെ നീ​ണ്ട സ​മ​രം അ​വ​സാ​നി​പ്പി​ച്ച​ത്.

നീതിയിലേക്കുള്ള ആദ്യചുവട്: രാഹുൽ

ന്യൂ​ഡ​ൽ​ഹി: സാ​ഹി​ൽ ലൗ​ച്ചാ​വ് എ​ന്ന പ​ത്തൊ​മ്പ​തു​കാ​ര​നെ​തി​രേയു​ണ്ടാ​യ പെ​ല്ല​റ്റ് ​ഗ​ൺ ആ​ക്ര​മ​ണ​ങ്ങ​ളി​ൽ ഡ​ൽ​ഹി പോ​ലീ​സ് എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്ത​ത് നീ​തി​യി​ലേ​ക്കു​ള്ള ആ​ദ്യ ചു​വ​ടാ​ണെ​ന്നു ലോ​ക്സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ​ഗാ​ന്ധി. ഡ​ൽ​ഹി​യു​ടെ ന​ടു​വി​ലെ ഒ​രു പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ നി​ന്നു​ത​ന്നെ നീ​തി ല​ഭി​ക്കു​ന്നി​ല്ലെ​ങ്കി​ൽ ഒ​രു ഗ്രാ​മ​ത്തി​ലെ​യോ ചെ​റി​യ പ​ട്ട​ണ​ത്തി​ലെ​യോ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ എ​ന്ത് സം​ഭ​വി​ക്കു​മെ​ന്ന് സ​ങ്ക​ൽ​പ്പി​ക്കാ​മെ​ന്ന് ആ​റ് മ​ണി​ക്കൂ​റി​ലേ​റെ ന​ട​ത്തി​യ ധ​ർ​ണ​യ്ക്കു​ശേ​ഷം രാ​ഹു​ൽ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

താ​നും ത​ന്നോ​ടൊ​പ്പ​മു​ണ്ടാ​യി​രു​ന്ന മ​റ്റ് കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളും പ്ര​വ​ർ​ത്ത​ക​രും തെ​റ്റാ​യി ഒ​ന്നും ചെ​യ്തി​ട്ടി​ല്ലെ​ന്നും, ഒ​രു ഇ​ന്ത്യ​ൻ പൗ​ര​നും അ​ദ്ദേ​ഹ​ത്തി​ന്‍റെ മാ​താ​പി​താ​ക്ക​ൾ​ക്കും വേ​ണ്ടി നീ​തി തേ​ടു​ക മാ​ത്ര​മാ​ണു​ണ്ടാ​യ​തെ​ന്നും രാ​ഹു​ൽ പ്ര​തി​ക​രി​ച്ചു.

എ​ഫ്ഐ​ആ​ർ രേ​ഖ​പ്പെ​ടു​ത്താ​ൻ വൈ​കി​യ​തി​ന് ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ​യെ​യും രാ​ഹു​ൽ കു​റ്റ​പ്പെ​ടു​ത്തി. എ​ഫ്‌​ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​ന്തി​മ അ​നു​മ​തി ആ​ഭ്യ​ന്ത​ര സെ​ക്ര​ട്ട​റി​യി​ൽ​നി​ന്നും ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ​യി​ൽ നി​ന്നു​മാ​ണ് ല​ഭി​ച്ച​തെ​ന്നും അ​തി​നാ​ൽ​ത്ത​ന്നെ എ​ഫ്ഐ​ആ​ർ രേ​ഖ​പ്പെ​ടു​ത്തു​ന്ന​തി​ൽ​നി​ന്ന് പോ​ലീ​സി​നെ ആ​രാ​ണ് ത​ട​ഞ്ഞ​തെ​ന്നു വ്യ​ക്ത​മാ​യെ​ന്നും രാ​ഹു​ൽ ചൂ​ണ്ടി​ക്കാ​ട്ടി.

Tags : DelhiPolice Surrenders LightningStrike PelletGunAttack RahulGandhi Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up