x
ad
Sat, 22 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലോ​റി​യി​ൽ​നി​ന്ന് ഇ​രു​മ്പു​പൈ​പ്പു​ക​ൾ വീ​ണ് ബൈ​ക്ക് യാ​ത്രി​ക​നു ദാ​രു​ണാ​ന്ത്യം

വെബ് ഡെസ്ക്
Published: August 22, 2026 03:46 AM IST | Updated: August 22, 2026 03:47 AM IST

പ്രതീകാത്മക ചിത്രം

തൃ​​​​​ശൂ​​​​​ർ: പി​​​​​ക്ക​​​​​പ്പ് ലോ​​​​​റി​​​​​യി​​​​​ൽ​​​​​നി​​​​​ന്ന് ഇ​​​​​രു​​​​​ന്പു​​​​​പൈ​​​​​പ്പു​​​​​ക​​​​​ൾ ദേ​​​​​ഹ​​​​​ത്തേ​​​​​ക്കു​​​​​വീ​​​​​ണ് ബൈ​​​​​ക്ക് യാ​​​​​ത്രി​​​​​ക​​​​​നു ദാ​​​​​രു​​​​​ണാ​​​​​ന്ത്യം. കു​​​​​ട്ട​​​​​നെ​​​​​ല്ലൂ​​​​​ർ സ്വ​​​​​ദേ​​​​​ശി പ​​​​​ട്ട​​​​​ത്താ​​​​​നം ജോ​​​​​സ​​​​​ഫി​​​​​ന്‍റെ മ​​​​​ക​​​​​ൻ ഷെ​​​​​റി​​​​​ൻ ജോ​​​​​ണ്‍ (42) ആ​​​​​ണു മ​​​​​രി​​​​​ച്ച​​​​​ത്. കു​​​​​ട്ട​​​​​നെ​​​​​ല്ലൂ​​​​​ർ ഹൈ​​​​​ലൈ​​​​​റ്റ് മാ​​​​​ളി​​​​​നു​​​​​സ​​​​​മീ​​​​​പം വെള്ളിയാഴ്ച രാ​​​​​വി​​​​​ലെ​​​​​യാ​​​​​ണു സം​​​​​ഭ​​​​​വം.

പ​​​​​ത്തു മീ​​​​​റ്റ​​​​​റി​​​​​ലേ​​​​​റെ നീ​​​​​ള​​​​​മു​​​​​ള്ള ഇ​​​​​രു​​​​​ന്പു​​​​​പൈ​​​​​പ്പു​​​​​ക​​​​​ളും ക​​​​​ന്പി​​​​​ക​​​​​ളു​​​​​മാ​​​​​ണു ഷെ​​​റി​​​ന്‍റെ ദേ​​​​​ഹ​​​​​ത്തു പ​​​​​തി​​​​​ച്ച​​​​​ത്.

തൃ​​​​​ശൂ​​​​​രി​​​​​ൽ​​​​​നി​​​​​ന്നു കു​​​​​ട്ട​​​​​നെ​​​​​ല്ലൂ​​​​​ർ ഹൈ​​​​​വേ ഓ​​​​​വ​​​​​ർ​​​​​ബ്രി​​​​​ഡ്ജ് ഭാ​​​​​ഗ​​​​​ത്തേ​​​​​ക്കു​​​​​പോ​​​​​കു​​​​​ന്ന​​​​​തി​​​​​നി​​​​​ടെ തൊ​​​​​ട്ടു​​​​​മു​​​​​ന്നി​​​​​ലു​​​​​ള്ള ഓ​​​​​ട്ടോ​​​​​റി​​​​​ക്ഷ വ​​​​​ല​​​​​ത്തോ​​​​​ട്ടു തി​​​​​രി​​​​​യാ​​​​​നാ​​​​​യി ബ്രേ​​​​​ക്കി​​​​​ട്ട​​​​​തോ​​​​​ടെ പി​​​​​ന്നി​​​​​ലു​​​​​ണ്ടാ​​​​​യി​​​​​രു​​​​​ന്ന ഷെ​​​​​റി​​​​​നും ബ്രേ​​​​​ക്കി​​​​​ട്ടു. തൊ​​​​​ട്ടു​​​​​പി​​​​​ന്നി​​​​​ലു​​​​​ണ്ടാ​​​​​യി​​​​​രു​​​​​ന്ന പി​​​​​ക്ക​​​​​പ്പ് ലോ​​​​​റി​​​​​യും പെ​​​​​ട്ടെ​​​​​ന്നു ബ്രേ​​​​​ക്ക് ചെ​​​​​യ്ത​​​​​തോ​​​​​ടെ വാ​​​​​ഹ​​​​​ന​​​​​ത്തി​​​​​ന്‍റെ കാ​​​​​ബി​​​​​നു മു​​​​​ക​​​​​ളി​​​​​ലൂ​​​​​ടെ പൈ​​​​​പ്പു​​​​​ക​​​​​ൾ ഷെ​​​​​റി​​​​​ന്‍റെ ദേ​​​​​ഹ​​​​​ത്തേ​​​​​ക്കു വീ​​​​​ഴു​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്നു.

ഓ​​​​​ടി​​​​​ക്കൂ​​​​​ടി​​​​​യ​​​​​വ​​​​​രും മാ​​​​​ളി​​​​​ലെ സു​​​​​ര​​​​​ക്ഷാ​​​​​ജീ​​​​​വ​​​​​ന​​​​​ക്കാ​​​​​രും ചേ​​​​​ർ​​​​​ന്ന് ഇ​​​​​രു​​​​​ന്പു​​​​​പൈ​​​​​പ്പു​​​​​ക​​​​​ൾ നീ​​​​​ക്കി ഷെ​​​​​റി​​​​​നെ ആ​​​​​ശു​​​​​പ​​​​​ത്രി​​​​​യി​​​​​ലെ​​​​​ത്തി​​​​​ച്ചെ​​​​​ങ്കി​​​​​ലും ര​​​​​ക്ഷി​​​​​ക്കാ​​​​​നാ​​​​​യി​​​​​ല്ല. അ​​​​​പ​​​​​ക​​​​​ട​​​​​ത്തി​​​​​നു​​​​​പി​​​​​ന്നാ​​​​​ലെ പി​​​​​ക്ക​​​​​പ്പ് ലോ​​​​​റി ഡ്രൈ​​​​​വ​​​​​ർ ഓ​​​​​ടി ര​​​​​ക്ഷ​​​​​പ്പെ​​​​​ട്ടു. ഒ​​​​​ല്ലൂ​​​​​ർ പോ​​​​​ലീ​​​​​സ് ലോ​​​​​റി ക​​​​​സ്റ്റ​​​​​ഡി​​​​​യി​​​​​ലെ​​​​​ടു​​​​​ത്തു.

Tags : Biker Lorry Accident Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs

Recent News

Corehub Up