x
ad
Tue, 13 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്വ​കാ​ര്യ ബ​സ് സ്കൂ​ട്ട​റി​ലി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ടം; യു​വ​തി​ക്ക് ദാ​രു​ണാ​ന്ത്യം

വെബ് ഡെസ്‌ക്
Published: October 12, 2026 11:53 PM IST | Updated: October 12, 2026 11:53 PM IST

ത​സ്‌​നി

തി​രൂ​ർ: സ്വ​കാ​ര്യ ബ​സ് സ്കൂ​ട്ട​റി​ലി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ യു​വ​തി​ക്ക് ദാ​രു​ണാ​ന്ത്യം. സ്കൂ​ട്ട​ർ യാ​ത്രി​ക​യാ​യ നി​റ​മ​രു​തൂ​ർ പ​ഞ്ചാ​ര​മൂ​ല സ്വ​ദേ​ശി ത​സ്‌​നി (35) ആ​ണ് മ​രി​ച്ച​ത്. മ​ക്ക​ളാ​യ ഫാ​ത്തി​മ ഷെ​സ (14), ഷെ​സാ​ൻ മു​സ്ത​ഫ (8) എ​ന്നി​വ​ർ ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ ചി​കി​ത്സ​യി​ലാ​ണ്.

പൂ​ക്ക​യി​ൽ-​തി​രൂ​ർ റൂ​ട്ടി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന ക​ല്ലി​ങ്ങ​ൽ ബ​സ് ആ​ണ് സ്കൂ​ട്ട​റി​ലി​ടി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച‌ വൈ​കി​ട്ട് ഏ​ഴോ​ടെ​യാ​ണ് സം​ഭ​വം. ബ​സ് തെ​റ്റാ​യ ദി​ശ​യി​ൽ ക​യ​റി തി​രൂ​ർ ഭാ​ഗ​ത്തു നി​ന്ന് വ​ന്ന സ്കൂ​ട്ട​റി​ലി​ടി​ക്കു​ക​യാ​യി​രു​ന്നു.

ബ​സി​ന​ടി​യി​ൽ​പെ​ട്ട സ്‌​കൂ​ട്ടി​യു​മാ​യി കു​റ​ച്ചു​ദൂ​രം മു​ന്നോ​ട്ടു​പോ​യാ​ണ് ബ​സ് നി​ന്ന​ത്. യു​വ​തി സം​ഭ​വ​സ്ഥ​ല​ത്ത് ത​ന്നെ മ​രി​ച്ചു. അ​പ​ക​ട​ത്തി​ന് പി​ന്നാ​ലെ ബ​സ് ഡ്രൈ​വ​ർ ഓ​ടി ര​ക്ഷ​പ്പെ​ട്ടു. ത​സ്‌​നി​യു​ടെ മൃ​ത​ദേ​ഹം തി​രൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി.

Tags : Deepika Tirur Malappuram NewsUpdate Headlines

Recent News

Corehub Up