x
ad
Mon, 12 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗ്യാ​നേ​ഷ് കു​മാ​റി​നെ​തി​രാ​യ സ​മ​രം; ര​മേ​ശ് ചെ​ന്നി​ത്ത​ല ഉ​ൾ​പ്പെ​ടെ​യു​ള്ള നേ​താ​ക്ക​ൾ ഡ​ൽ​ഹി​യി​ലേ​ക്ക്

വെബ് ഡെസ്‌ക്
Published: October 12, 2026 10:35 PM IST | Updated: October 12, 2026 10:35 PM IST

ര​മേ​ശ് ചെ​ന്നി​ത്ത​ല

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ണ​ര്‍ ഗ്യാ​നേ​ഷ് കു​മാ​റി​ന്‍റെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് ന​ട​ക്കു​ന്ന പ്ര​തി​ഷേ​ധ​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​യി ആ​ഭ്യ​ന്ത​ര മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ർ ഡ​ൽ​ഹി​യി​ലേ​ക്ക്.

എ.​പി. അ​നി​ല്‍​കു​മാ​ർ, പി.​സി. വി​ഷ്ണു​നാ​ഥ്, ടി. ​സി​ദ്ദി​ഖ്, റോ​ജി എം. ​ജോ​ണ്‍ എ​ന്നി​വ​രും നാ​ളെ​യോ​ടെ ഡ​ൽ​ഹി​യി​ലെ​ത്തും. ക​ഴി​ഞ്ഞ ദി​വ​സം ചേ​ർ​ന്ന കെ​പി​സി​സി ഓ​ൺ​ലൈ​ൻ‌ യോ​ഗ​ത്തി​ൽ കേ​ര​ള​ത്തി​ൽ നി​ന്ന് പ​ര​മാ​വ​ധി നേ​താ​ക്ക​ള്‍ പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് നി​ർ​ദേ​ശ​മു​ണ്ടാ​യി​രു​ന്നു.

നാ​ളെ ജി​ല്ല​ക​ളി​ൽ ജ​നാ​ധി​പ​ത്യ സം​ര​ക്ഷ​ണ സ​ദ​സു​ക​ള്‍ ന​ട​ത്താ​നും തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. എ​സ്ഐ​ആ​ര്‍ സ​മ​ര​മ​ല്ലാ​തെ മ​റ്റു വി​ഷ​യ​ങ്ങ​ളൊ​ന്നും ച​ര്‍​ച്ച ചെ​യ്യേ​ണ്ടെ​ന്ന് നേ​തൃ​ത്വം യോ​ഗ​ത്തി​ൽ നി​ര്‍​ദേ​ശി​ച്ചെ​ന്നാ​ണ് വി​വ​രം.

Tags : RameshChennithala Delhi GyaneshKumar NewsUpdate Headlines

Recent News

Corehub Up