x
ad
Mon, 12 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​ഷ​വാ​ത​കം ശ്വ​സി​ച്ച് തൊ​ഴി​ലാ​ളി മ​രി​ച്ച സം​ഭ​വം; സ്വ​മേ​ധ​യാ കേ​സെ​ടു​ത്ത് മ​നു​ഷ്യാ​വ​കാ​ശ ക​മ്മി​ഷ​ൻ

വെബ് ഡെസ്‌ക്
Published: October 12, 2026 07:37 PM IST | Updated: October 12, 2026 07:37 PM IST

പ്രതീകാത്മക ചിത്രം

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് ബേ​പ്പൂ​ർ ഹാ​ർ​ബ​റി​ൽ തൊ​ഴി​ലാ​ളി വി​ഷ​വാ​ത​കം ശ്വ​സി​ച്ച് മ​രി​ച്ച സം​ഭ​വ​ത്തി​ൽ സ്വ​മേ​ധ​യാ കേ​സെ​ടു​ത്ത് മ​നു​ഷ്യാ​വ​കാ​ശ ക​മ്മി​ഷ​ൻ. പ​ശ്ചി​മ​ബം​ഗാ​ളി​ലെ പ​ർ​ഗാ​ന സ്വ​ദേ​ശി ദി​ലീ​പ് സു​ർ (53) ആ​ണ് മ​രി​ച്ച​ത്.

ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന തൊ​ഴി​ലാ​ളി സ​ച്ചി​ൻ ദാ​സ് (25) ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. ബോ​ട്ടി​ന്‍റെ സ്റ്റോ​ർ​റൂ​മി​ൽ നി​ന്നു​ള്ള വി​ഷ​വാ​ത​കം ശ്വ​സി​ച്ച​താ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണം. ചീ​ഞ്ഞ മ​ത്സ്യ​ത്തി​ൽ നി​ന്നു​യ​ർ​ന്ന വി​ഷ​വാ​ത​കം ശ്വ​സി​ച്ചാ​ണ് മ​ര​ണം സം​ഭ​വി​ച്ച​തെ​ന്ന് ആ​രോ​പ​ണ​മു​ണ്ട്.

ഫി​ഷ​റീ​സ് ഡ​യ​റ​ക്ട​റും ജി​ല്ലാ ക​ള​ക്ട​റും സ​മ​ഗ്ര​മാ​യി പ​രി​ശോ​ധി​ച്ച് ഒ​രാ​ഴ്ച​യ്ക്ക​കം റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്ക​ണ​മെ​ന്ന് ക​മ്മി​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടു​ക​ളി​ലെ അ​ന​ധി​കൃ​ത വ​ള മ​ത്സ്യ ശേ​ഖ​ര​മു​ള​ള ടാ​ങ്കി​ലേ​ക്ക് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ ഇ​റ​ക്കു​ന്ന​ത് ആ​ശ​ങ്ക​യു​ണ്ടാ​ക്കു​ന്ന​താ​ണെ​ന്നും പ​രാ​തി​യു​ണ്ട്.

 

 

Tags : Calicut Beypore HumanRightsCommission NewsUpdate Headlines

Recent News

Corehub Up