x
ad
Mon, 12 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക്യാ​ൻ​സ​ർ രോ​ഗ​ബാ​ധ​യ്ക്ക് പി​ന്നാ​ലെ അ​ന്‍റാ​ർ​ട്ടി​ക്ക​യി​ലേ​ക്ക് യാ​ത്ര; ട്യൂ​മ​ർ ചു​രു​ങ്ങി​യ​താ​യി ക​ണ്ടെ​ത്ത​ൽ

ഓൺലൈൻ ഡെസ്ക്
Published: October 12, 2026 02:54 PM IST | Updated: October 12, 2026 02:54 PM IST

പ്രതീകാത്മക ചിത്രം

ബെ​യ്‌​ജിം​ഗ്: കാ​ൻ​സ​ർ രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ർ​ന്ന് ത​ന്‍റെ സ​മ്പാ​ദ്യ​മെ​ല്ലാം ഉ​പ​യോ​ഗി​ച്ച് അ​ന്‍റാ​ർ​ട്ടി​ക്ക​യി​ലേ​ക്ക് യാ​ത്ര ന​ട​ത്തി​യ 67 കാ​രി​യാ​യ ചൈ​നീ​സ് വ​നി​ത​യ്ക്ക് അ​ത്ഭു​ത​ക​ര​മാ​യ അ​നു​ഭ​വം. യാ​ത്ര ക​ഴി​ഞ്ഞ് തി​രി​ച്ചെ​ത്തി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ശ​രീ​ര​ത്തി​ലെ ട്യൂ​മ​ർ ചു​രു​ങ്ങി​യ​താ​യി ഡോ​ക്ട​ർ​മാ​ർ ക​ണ്ടെ​ത്തി. ചൈ​ന​യി​ലെ യു​നാ​ൻ പ്ര​വി​ശ്യ​യി​ൽ നി​ന്നു​ള്ള അ​മ​ച്വ​ർ വൈ​ൽ​ഡ്‌​ലൈ​ഫ് ഫോ​ട്ടോ​ഗ്രാ​ഫ​റാ​യ വാം​ഗ് യിം​ഗ്  ആ​ണ് ഈ ​അ​തി​ജീ​വ​ന​ത്തി​ന്‍റെ ക​ഥ​യി​ലൂ​ടെ ശ്ര​ദ്ധ നേ​ടു​ന്ന​ത്. 

2013-ൽ ​വി​ര​മി​ക്ക​ലി​ന് തൊ​ട്ടു​മു​മ്പ് തൈ​റോ​യ്ഡ് കാ​ൻ​സ​ർ ബാ​ധി​ത​യാ​ണെ​ന്ന് ക​ണ്ടെ​ത്തു​ക​യും ഉ​ട​ൻ ശ​സ്ത്ര​ക്രി​യ ന​ട​ത്താ​ൻ ഡോ​ക്ട​ർ​മാ​ർ നി​ർ​ദേ​ശി​ക്കു​ക​യും ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ ശ​സ്ത്ര​ക്രി​യ​യ്ക്ക് വി​ധേ​യ​യാ​കു​ന്ന​തി​ന് പ​ക​രം, ജീ​വി​ത​ത്തി​ന്‍റെ അ​വ​സാ​ന കാ​ല​ഘ​ട്ട​മാ​ണി​തെ​ന്ന് ക​രു​തി ഏ​റെ​ക്കാ​ല​മാ​യി ആ​ഗ്ര​ഹി​ച്ചി​രു​ന്ന അ​ന്‍റാ​ർ​ട്ടി​ക്ക സ​ന്ദ​ർ​ശ​ന​ത്തി​നും പെ​ൻ​ഗ്വി​നു​ക​ളെ ക്യാ​മ​റ​യി​ൽ പ​ക​ർ​ത്താ​നു​മാ​യി വാം​ഗ് തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. ത​ന്‍റെ കൈ​വ​ശ​മു​ള്ള പ​ണ​വും അ​മ്മ​യു​ടെ സ​ഹാ​യ​വും ചേ​ർ​ത്താ​ണ് 150,000 യു​വാ​ൻ (ഏ​ക​ദേ​ശം 21.05 ല​ക്ഷം രൂ​പ) ചെ​ല​വ​ഴി​ച്ച് ഒ​രു മാ​സ​ത്തെ അ​ന്‍റാ​ർ​ട്ടി​ക്ക യാ​ത്ര ന​ട​ത്തി​യ​ത്.

മൈ​ന​സ് 10 ഡി​ഗ്രി സെ​ൽ​ഷ്യ​സ് ത​ണു​പ്പി​ലും ക​ന​ത്ത കാ​റ്റി​ലും മ​ഞ്ഞു​വീ​ഴ്ച​യി​ലും മ​ണി​ക്കൂ​റു​ക​ളോ​ളം പു​റ​ത്തു​നി​ന്ന് അ​വ​ർ ഒ​ടു​വി​ൽ ആ​ഗ്ര​ഹി​ച്ച പെ​ൻ​ഗ്വി​ൻ ചി​ത്ര​ങ്ങ​ൾ പ​ക​ർ​ത്തി. യാ​ത്ര​യ്ക്ക് ശേ​ഷം തി​രി​ച്ചെ​ത്തി ന​ട​ത്തി​യ വൈ​ദ്യ​പ​രി​ശോ​ധ​ന​യി​ലാ​ണ് ഒ​രു മാ​സം മു​മ്പു​ണ്ടാ​യി​രു​ന്ന​തി​നേ​ക്കാ​ൾ ട്യൂ​മ​ർ വ​ലു​പ്പം കു​റ​ഞ്ഞ​താ​യി ഡോ​ക്ട​ർ​മാ​ർ ക​ണ്ടെ​ത്തി​യ​ത്. ത​ത്കാ​ലം ശ​സ്ത്ര​ക്രി​യ ആ​വ​ശ്യ​മി​ല്ലെ​ന്നും ആ​രോ​ഗ്യ​നി​ല നി​രീ​ക്ഷി​ച്ചാ​ൽ മ​തി​യെ​ന്നും ഡോ​ക്ട​ർ​മാ​ർ അ​റി​യി​ച്ചു.

ഈ ​അ​ത്ഭു​ത​ക​ര​മാ​യ സം​ഭ​വം ത​നി​ക്ക് പു​തി​യ ജീ​വി​തോ​ത്സാ​ഹം ന​ൽ​കി​യെ​ന്ന് വാം​ഗ് പ​റ​ഞ്ഞു. പി​ന്നീ​ട് ലോ​ക​മെ​മ്പാ​ടു​മു​ള്ള 30-ല​ധി​കം രാ​ജ്യ​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ച അ​വ​ർ വൈ​ൽ​ഡ്‌​ലൈ​ഫ് ഫോ​ട്ടോ​ഗ്രാ​ഫി​യു​മാ​യി മു​ന്നോ​ട്ട് പോ​വു​ക​യാ​ണ്. സ​ന്തോ​ഷ​ക​ര​മാ​യ മാ​ന​സി​കാ​വ​സ്ഥ രോ​ഗ​പ്ര​തി​രോ​ധ ശേ​ഷി വ​ർ​ധി​പ്പി​ക്കു​മെ​ന്ന​തി​ന്‍റെ ഉ​ദാ​ഹ​ര​ണ​മാ​യി ഈ ​സം​ഭ​വം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ​ലി​യ ച​ർ​ച്ച​യാ​യി​ട്ടു​ണ്ട്. 

Tags : Chinacancerpatient Antarcticatrip WangYing wildlife photography tumorshrinks  Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up