വാർത്താ സമ്മേളനത്തിനിടെ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി
ന്യൂഡൽഹി: വോട്ടർ പട്ടിക ക്രമക്കേടുകൾക്കും 'വോട്ട് ചോരി' ആരോപണങ്ങൾക്കുമെതിരെ സമരം ചെയ്യുന്ന പ്രതിഷേധക്കാർക്ക് നേരെ ഡൽഹി പൊലിസ് നടത്തിയ അതിക്രമങ്ങളുടെയും മർദനങ്ങളുടെയും ദൃശ്യങ്ങൾ മാധ്യമങ്ങൾക്ക് മുന്നിൽ പുറത്തുവിട്ട് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഡൽഹിയിൽ നടന്ന വാർത്താ സമ്മേളനത്തിനിടെയാണ് പൊലിസിന്റെ നരനായാട്ട് വ്യക്തമാക്കുന്ന വീഡിയോ ദൃശ്യങ്ങൾ അദ്ദേഹം പ്രദർശിപ്പിച്ചത്.
ज्ञानेश कुमार की हालत हम जानते हैं। हम जानते हैं कि वो रात को सो नहीं पा रहे हैं। इन्होंने जिस तरह से लाखों लोगों के अधिकार छीने हैं, उसपर लोग सवाल पूछ रहे हैं। ज्ञानेश कुमार बचेंगे नहीं और मैं ये बात सीधे उन्हीं से कह रहा हूं। We have information about you. We know your past, we know all about your corruption. We are waiting. : नेता विपक्ष श्री @RahulGandhi ? दिल्ली
— Congress (@INCIndia) October 12, 2026
ലക്ഷക്കണക്കിന് ജനങ്ങളുടെയും യുവാക്കളുടെയും ജനാധിപത്യ അവകാശങ്ങൾ കവർന്നെടുത്ത മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ ജനങ്ങളുടെ ചോദ്യങ്ങൾക്ക് മുന്നിൽ ഉത്തരം പറയാനാകാതെ ഭയപ്പെടുകയാണെന്ന് രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. ഭരണകൂടത്തിന്റെ അടിച്ചമർത്തലുകൾക്കും അഴിമതികൾക്കുമെതിരെ ചോദ്യങ്ങൾ ചോദിക്കുന്ന ജനങ്ങളെയും വിദ്യർഥികളെയും ക്രൂരമായി മർദിക്കുന്ന നടപടി അംഗീകരിക്കാനാകില്ലെന്നും, പൊലിസിനെയും കേന്ദ്ര സംവിധാനങ്ങളെയും ഉപയോഗിച്ച് പ്രതിപക്ഷ ശബ്ദങ്ങളെ അടിച്ചമർത്താൻ കഴിയില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
Tags : RahulGandhi pressconference policebrutalityvideo GyaneshKumar INDIAblocprotest Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash