x
ad
Mon, 12 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​ന്ത്യ സ​ഖ്യം സു​പ്രീം കോ​ട​തി​യി​ലേ​ക്ക്; രാ​ഹു​ൽ ഗാ​ന്ധി​യും നേ​ഹ ബോ​റ​യു​മു​ൾ​പ്പെ​ടെ മു​ൻ​നി​ര​യി​ൽ

വെബ് ഡെസ്‌ക്
Published: October 12, 2026 04:51 PM IST | Updated: October 12, 2026 05:39 PM IST

ഇന്ത്യ സഖ്യ മാർച്ച്

ന്യൂ​ഡ​ൽ​ഹി: മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ണ​ർ ഗ്യാ​നേ​ഷ് കു​മാ​റി​ന്‍റെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ടു​ള്ള പ്ര​തി​ഷേ​ധ​വു​മാ​യി ഇ​ന്ത്യ സ​ഖ്യം സു​പ്രീം കോ​ട​തി​യി​ലേ​ക്ക്. കോ​ൺ​സ്റ്റി​റ്റ്യൂ​ഷ​ൻ ക്ല​ബി​ൽ നി​ന്ന് ബ​സി​ൽ ക​യ​റി​യ ഇ​ന്ത്യ സ​ഖ്യ നേ​താ​ക്ക​ൾ ബാ​ര​ക്ക​മ്പ ജം​ഗ്ഷ​ന​ടു​ത്ത് ബ​സി​ൽ നി​ന്നി​റ​ങ്ങി സു​പ്രീം കോ​ട​തി​യി​ലേ​ക്ക് മാ​ർ​ച്ച് ചെ​യ്യു​ന്നു.

പ്ര​തി​ഷേ​ധ​ത്തി​ന്‍റെ മു​ൻ​നി​ര​യി​ൽ രാ​ഹു​ൽ ഗാ​ന്ധി​യും പ്രി​യ​ങ്ക ഗാ​ന്ധി​യും നേ​ഹ ബോ​റ​യു​മ​ട​ക്ക​മു​ള്ള​വ​രു​ണ്ട്. കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ, സി​പി​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​എ. ബേ​ബി, തേ​ജ​സ്വി യാ​ദ​വ്, യോ​ഗേ​ന്ദ്ര യാ​ദ​വ് തു​ട​ങ്ങി ഇ​ന്ത്യ സ​ഖ്യം നേ​താ​ക്ക​ളും മാ​ർ​ച്ചി​ലു​ണ്ട്.

പൊ​ലി​സ് എ​വി​ടെ ത​ട​യു​മോ അ​വി​ടെ മു​ത​ൽ പ്ര​ക്ഷോ​ഭ സ്ഥ​ല​മാ​ക്കാ​നാ​ണ് ഇ​ന്ത്യ സ​ഖ്യ​ത്തി​ന്‍റെ നീ​ക്കം. നേ​താ​ക്ക​ൾ​ക്കൊ​പ്പം വ​ലി​യ തോ​തി​ൽ പ്ര​വ​ർ​ത്ത​ക​രും സു​പ്രീം കോ​ട​തി പ​രി​സ​ര​ത്തേ​ക്ക് ഒ​ഴു​കി​യെ​ത്തു​ന്നു​ണ്ട്. രാ​ജ്യ​ത​ല​സ്ഥാ​നം ഇ​ന്നും സം​ഘ​ർ​ഷ​ഭ​രി​ത​മാ​കു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ.

ചീ​ഫ് ജ​സ്റ്റി​സി​നെ നേ​രി​ൽ ക​ണ്ട് നി​വേ​ദ​നം ന​ൽ​കാ​നാ​ണ് ഇ​ന്ത്യ സ​ഖ്യ​ത്തി​ന്‍റെ പ​ദ്ധ​തി. രാ​ജ്യ​ത്തെ യു​വ​ജ​ന​ങ്ങ​ളും പൗ​ര​വ​കാ​ശ സം​ഘ​ട​ന​ക​ളും പ്ര​തി​പ​ക്ഷ ക​ക്ഷി​ക​ളും ഭ​ര​ണ​ഘ​ട​ന സം​ര​ക്ഷി​ക്കാ​നാ​യി ത​ങ്ങ​ളോ​ടൊ​പ്പം തെ​രു​വി​ൽ അ​ണി​നി​ര​ക്ക​ണ​മെ​ന്ന് രാ​ഹു​ൽ ഗാ​ന്ധി അ​ഭ്യ​ർ​ഥി​ച്ചു.

 

Tags : SupremeCourt RahulGandhi NehaBora Congress NewDelhi Protest

Recent News

Corehub Up