x
ad
Mon, 12 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നെ​ടു​മ്പാ​ശേ​രി മി​നി കൂ​പ്പ​ർ അ​പ​ക​ടം; സു​ഹൈ​ൽ സ​ജീ​വി​നെ‍​യും നി​ന​വി​നെ​യും ക​റ​ക്ഷ​ണ​ൽ ഹോ​മി​ലേ​ക്ക് മാ​റ്റി

വെബ് ഡെസ്‌ക്
Published: October 12, 2026 05:58 PM IST | Updated: October 12, 2026 05:58 PM IST

അപകടമുണ്ടാക്കിയ മിനി കൂപ്പറും പ്രതി സുഹൈൽ സജീവും

കൊ​ച്ചി: നെ​ടു​മ്പാ​ശേ​രി മൂ​ന്നു​പേ​രു​ടെ ജീ​വ​നെ​ടു​ത്ത വാ​ഹ​നാ​പ​ക​ട​ത്തി​ൽ അ​റ​സ്റ്റി​ലാ​യ സു​ഹൈ​ൽ സ​ജീ​വി​നെ​യും സു​ഹൃ​ത്ത് നി​ന​വി​നെ​യും കാ​ക്ക​നാ​ട് ക​റ​ക്ഷ​ണ​ൽ ഹോ​മി​ലേ​ക്ക് മാ​റ്റി. ആ​ലു​വ മ​ജി​സ്ട്രേ​റ്റി​ന് മു​ന്നി​ൽ ഹാ​ജ​രാ​ക്കി​യ സു​ഹൈ​ലി​നെ 14 ദി​വ​സ​ത്തേ​യ്ക്ക് റി​മാ​ൻ​ഡ് ചെ​യ്ത​തി​ന് പി​ന്നാ​ലെ​യാ​ണ് ന​ട​പ​ടി.

അ​റ​സ്റ്റി​ലാ​യ ഇ​രു​വ​ർ​ക്കും പ്രാ​യം 19 ആ​ണ്. ഇ​രു​വ​രു​ടെ​യും പ്രാ​യം പ​രി​ഗ​ണി​ച്ചാ​ണ് ന​ട​പ​ടി​യെ​ന്ന് ജ​യി​ൽ ഡി​ജി​പി എ​സ്. ശ്രീ​ജി​ത്ത് പ​റ​ഞ്ഞു. 18നും 21​നു​മി​ട​യി​ൽ പ്രാ​യ​മു​ള്ള​വ​ർ അ​റ​സ്റ്റി​ലാ​യാ​ൽ ജ​യി​ലി​ലെ സെ​ല്ലി​ൽ അ​ല്ല, ദു​ർ​ഗു​ണ​പ​രി​ഹാ​ര പാ​ഠ​ശാ​ല​യി​ലേ​ക്കാ​ണ് മാ​റ്റു​ന്ന​തെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

അ​പ​ക​ട​സ​മ​യം അ​മി​ത​വേ​ഗ​ത്തി​ലാ​ണ് കാ​റോ​ടി​ച്ച​തെ​ന്ന് പ്ര​തി സു​ഹൈ​ൽ സ​ജീ​വ് പൊ​ലി​സി​ന് മൊ​ഴി ന​ൽ​കി​യി​ട്ടു​ണ്ട്. എ​യ​ർ​പോ​ർ​ട്ട് റോ​ഡി​ലൂ​ടെ 120 കി​ലോ​മീ​റ്റ​ർ വേ​ഗ​ത​യി​ലാ​ണ് വാ​ഹ​ന​മോ​ടി​ച്ച​തെ​ന്നും ഈ ​സ​മ​യം മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്നു​വെ​ന്നും പ്ര​തി​യു​ടെ മൊ​ഴി​യി​ലു​ണ്ട്.

Tags : SuhailSajeev Ninav Kochi Ernakulam Crime Police Investigation CaseFile FIR

Recent News

Corehub Up