x
ad
Mon, 12 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബി​മോ​ല്‍ അ​ക്കോ​യി​ജ​ത്തി​നെ​തി​രെ മ​ഹി​ളാ മോ​ർ​ച്ച പ്ര​തി​ഷേ​ധം; എ​ഐ​സി​സി ആ​സ്ഥാ​ന​ത്ത് സം​ഘ​ർ​ഷം

വെബ് ഡെസ്‌ക്
Published: October 12, 2026 06:23 PM IST | Updated: October 12, 2026 06:23 PM IST

ബി​മോ​ല്‍ അ​ക്കോ​യി​ജ​ത്ത്

ന്യൂ​ഡ​ൽ​ഹി: ലൈം​ഗി​കാ​തി​ക്ര​മ പ​രാ​തി​യെ തു​ട​ർ​ന്ന് ജെ​എ​ൻ​യു സ​ർ​വ​ക​ലാ​ശാ​ല പു​റ​ത്താ​ക്കി​യ അ​ധ്യാ​പ​ക​നും കോ​ൺ​ഗ്ര​സ് എം​പി​യു​മാ​യ ബി​മോ​ല്‍ അ​ക്കോ​യി​ജ​ത്തി​നെ പാ​ർ​ട്ടി​യി​ൽ‌ നി​ന്ന് പു​റ​ത്താ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് മ​ഹി​ളാ മോ​ർ​ച്ച പ്ര​വ​ർ​ത്ത​ക​ർ എ​ഐ​സി​സി ആ​സ്ഥാ​ന​ത്തേ​ക്ക് ന​ട​ത്തി​യ മാ​ർ​ച്ചി​ൽ സം​ഘ​ർ​ഷം.

സം​ഭ​വ​ത്തി​ൽ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ല്‍ ഗാ​ന്ധി​യു​ടെ മൗ​നം സ്ത്രീ​സു​ര​ക്ഷ​യു​ടെ കാ​ര്യ​ത്തി​ൽ കോ​ൺ​ഗ്ര​സി​ന്‍റെ ഇ​ര​ട്ട​ത്താ​പ്പി​ന്‍റെ തെ​ളി​വാ​ണെ​ന്ന് ബി​ജെ​പി വി​മ​ർ​ശി​ച്ചു. 11 വി​ദ്യാ​ര്‍​ഥി​നി​ക​ളാ​ണ് ബി​മോ​ല്‍ അ​ക്കോ​യി​ജ​ത്തി​നെ​തി​രെ ലൈം​ഗി​കാ​തി​ക്ര​മ പ​രാ​തി ന​ൽ​കി​യ​ത്.

അ​തേ​സ​മ​യം ഗ്യാ​നേ​ഷ് കു​മാ​റി​നെ​തി​രെ​യു​ള്ള കോ​ൺ​ഗ്ര​സ് പ്ര​തി​ഷേ​ധം ശ​ക്ത​മാ​കു​മ്പോ​ഴാ​ണ് ബി​മോ​ല്‍ അ​ക്കോ​യി​ജ​ത്തി​നെ​തി​രാ​യ ആ​രോ​പ​ണം ഉ​യ​ർ​ത്തി ബി​ജെ​പി മ​റു​നീ​ക്കം ശ​ക്ത​മാ​ക്കു​ന്ന​തെ​ന്ന​താ​ണ് ശ്ര​ദ്ധേ​യം.

കോ​ൺ​ഗ്ര​സ് നേ​തൃ​ത്വ​ത്തി​നും രാ​ഹു​ൽ ഗാ​ന്ധി​ക്കും സ്ത്രീ ​സു​ര​ക്ഷ​യു​ടെ കാ​ര്യ​ത്തി​ൽ ക​പ​ട നി​ല​പാ​ടാ​ണെ​ന്ന് ഡ​ൽ​ഹി​യി​ൽ വാ​ർ​ത്താ സ​മ്മേ​ള​നം ന​ട​ത്തി​യ ബി​ജെ​പി നേ​താ​ക്ക​ളാ​യ ബാ​രി​സു​രി സ്വ​രാ​ജ് , സു​ധാ​ന്‍​ഷു ത്രി​വേ​ദി എ​ന്നി​വ​ർ ആ​രോ​പി​ച്ചു.

Tags : AICC MahilaMorcha BimolAkoijam NewsUpdate Headlines

Recent News

Corehub Up