x
ad
Mon, 12 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡ​ൽ​ഹി ച​ലോ മാ​ർ​ച്ചി​ൽ പ്ര​തി​ഷേ​ധം ആ​ളി​ക്ക​ത്തി; ഇ​ന്ത്യാ സ​ഖ്യ​വും പൊ​ലി​സും നേ​ർ​ക്കു​നേ​ർ

വെബ് ഡെസ്ക്
Published: October 12, 2026 06:29 PM IST | Updated: October 12, 2026 06:29 PM IST

ഗ്യാ​നേ​ഷ് കു​മാ​റി​ന്‍റെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് ഇ​ന്ത്യാ സ​ഖ്യം ന​ട​ത്തി​യ ഡ​ൽ​ഹി ച​ലോ മാ​ർ​ച്ചി​ൽ നി​ന്ന്.

ന്യൂ​ഡ​ൽ​ഹി: മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ ഗ്യാ​നേ​ഷ് കു​മാ​റി​ന്‍റെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് ഇ​ന്ത്യാ സ​ഖ്യം ന​ട​ത്തി​യ ഡ​ൽ​ഹി ച​ലോ മാ​ർ​ച്ചി​ൽ സം​ഘ​ർ​ഷം. സു​പ്രീം​കോ​ട​തി​യി​ലേ​ക്ക് ന​ട​ത്തി​യ മാ​ർ​ച്ച് കോ​ട​തി പ​രി​സ​ര​ത്തു​നി​ന്ന് 200 മീ​റ്റ​ർ അ​ക​ലെ പൊ​ലി​സ് ബാ​രി​ക്കേ​ഡു​ക​ൾ സ്ഥാ​പി​ച്ച് ത​ട​ഞ്ഞ​തോ​ടെ​യാ​ണ് സം​ഘ​ർ​ഷാ​വ​സ്ഥ ഉ​ട​ലെ​ടു​ത്ത​ത്.

ബാ​രി​ക്കേ​ഡു​ക​ൾ ത​ള്ളി​നീ​ക്കി​യും അ​തി​നു മു​ക​ളി​ൽ ക​യ​റി​യും പ്ര​തി​ഷേ​ധി​ക്കാ​ൻ പ്ര​വ​ർ​ത്ത​ക​ർ ശ്ര​മി​ച്ചെ​ങ്കി​ലും സം​യ​മ​നം പാ​ലി​ക്ക​ണ​മെ​ന്ന് നേ​താ​ക്ക​ൾ നി​ർ​ദേ​ശി​ച്ചു. ബാ​രി​ക്കേ​ഡി​ന് സ​മീ​പ​മെ​ത്തി​യ പ്ര​വ​ർ​ത്ത​ക​രെ പൊ​ലി​സ് ബ​ലം പ്ര​യോ​ഗി​ച്ച് പി​ന്തി​രി​പ്പി​ച്ചു. ഇ​തി​നി​ടെ പൊ​ലി​സും പ്ര​വ​ർ​ത്ത​ക​രും ത​മ്മി​ൽ പ​ല​ത​വ​ണ ഉ​ന്തും​ത​ള്ളു​മു​ണ്ടാ​യി.

പ്ര​തി​ഷേ​ധം നി​യ​ന്ത്രി​ക്കാ​ൻ പ്ര​വ​ർ​ത്ത​ക​രോ​ട് ശാ​ന്ത​രാ​കാ​ൻ നേ​താ​ക്ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു. സം​ഘ​ർ​ഷ​ത്തി​ലേ​ക്ക് നീ​ങ്ങ​രു​തെ​ന്ന സ​ന്ദേ​ശ​വും നേ​താ​ക്ക​ൾ ന​ൽ​കി. എ​ന്നാ​ൽ വി​വി​ധ​യി​ട​ങ്ങ​ളി​ൽ പ്ര​വ​ർ​ത്ത​ക​രും പൊ​ലി​സും ത​മ്മി​ൽ ഏ​റ്റു​മു​ട്ടു​ന്ന സാ​ഹ​ച​ര്യ​മു​ണ്ടാ​യി. ഫു​ട്പാ​ത്തി​ൽ നി​ന്ന​വ​രെ​പ്പോ​ലും പൊ​ലി​സ് ഒ​ഴി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച​തോ​ടെ സം​ഘ​ർ​ഷാ​വ​സ്ഥ കൂ​ടു​ത​ൽ ശ​ക്ത​മാ​യി.

പ്ര​തി​ഷേ​ധ​ക്കാ​രെ ബ​ലം പ്ര​യോ​ഗി​ച്ച് വ​ലി​ച്ചി​ഴ​ച്ച് നീ​ക്കാ​നും പൊ​ലി​സ് ശ്ര​മി​ച്ച​താ​യി റി​പ്പോ​ർ​ട്ടു​ണ്ട്. അ​തേ​സ​മ​യം സു​പ്രീം​കോ​ട​തി മാ​ർ​ച്ചി​നി​ടെ ഗ്യാ​നേ​ഷി​നെ​തി​രെ രാ​ഹു​ൽ ഗാ​ന്ധി ഹ​ർ​ജി ന​ൽ​കി. ഗ്യാ​നേ​ഷി​നെ​തി​രെ ഗു​രു​ത​ര ആ​രോ​പ​ണ​ങ്ങ​ളു​ള്ള ഹ​ർ​ജി രാ​ഹു​ൽ ഗാ​ന്ധി​ക്ക് വേ​ണ്ടി അ​ഭി​ഭാ​ഷ​ക​രാ​ണ് സു​പ്രീം കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച​ത്.

Tags : India Alliance Delhi Chalo March Delhi Protest Vote Chori Allegations Gyanesh Kumar Chief Election Commissioner

Recent News

Corehub Up