x
ad
Mon, 12 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യെ വ​ധി​ക്കാ​ന്‍ ശ്ര​മി​ച്ച കേ​സ്; ആ​സാം സ്വ​ദേ​ശി റീ​ല്‍​സ് യാ​സീ​ന്‍ പി​ടി​യി​ൽ

വെബ് ഡെസ്‌ക്
Published: October 12, 2026 06:09 PM IST | Updated: October 12, 2026 06:09 PM IST

റീ​ല്‍​സ് യാ​സീ​ന്‍

കോ​ഴി​ക്കോ​ട്: ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യെ വ​ധി​ക്കാ​ന്‍ ശ്ര​മി​ച്ച കേ​സി​ലെ മു​ഖ്യ​പ്ര​തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന​യാ​ൾ പി​ടി​യി​ൽ. ആ​സാം സ്വ​ദേ​ശി യാ​സീ​ന്‍ ആ​ലം എ​ന്ന റീ​ല്‍​സ് യാ​സീ​ന്‍ ആ​ണ് വെ​ള്ള​യി​ല്‍ പൊ​ലി​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.

ഇ​ന്ന​ലെ പു​ല​ർ​ച്ചെ കോ​ഴി​ക്കോ​ട് ബീ​ച്ച് ആ​ശു​പ​ത്രി​ക്ക് സ​മീ​പ​ത്തു​വെ​ച്ചാ​ണ് ഇ​ത​ര സം​സ്ഥാ​ന​ക്കാ​രാ​യ മൂ​ന്ന് പേ​ര്‍​ക്ക് നേ​രെ അ​തി​ക്ര​മം ന​ട​ന്ന​ത്. യാ​സീ​ന്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള ആ​സാം സ്വ​ദേ​ശി​ക​ള്‍ പ​രാ​തി​ക്കാ​രു​ടെ ദേ​ഹ​ത്തേ​ക്ക് ബൈ​ക്ക് ഓ​ടി​ച്ചു ക​യ​റ്റു​ക​യും വ​ടി​വാ​ള്‍ വീ​ശി ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ക്കു​ക​യു​മാ​യി​രു​ന്നു.

സം​ഭ​വ​ത്തി​ൽ കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച പൊ​ലി​സ് പ്ര​തി​യെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളെ ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണം ത​ട്ടു​ന്ന​താ​യി​രു​ന്നു ഇ​യാ​ളു​ടെ രീ​തി​യെ​ന്ന് പൊ​ലി​സ് പ​റ​യു​ന്നു.

 

Tags : ReelsYasin Assam Calicut Crime Police Investigation CaseFile FIR

Recent News

Corehub Up