x
ad
Mon, 12 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റി​യാ​ദ് വി​മാ​ന​ത്താ​വ​ള​ത്തി​ലെ  ഹൂ​തി ആ​ക്ര​മ​ണം: ന​ടു​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത് 

ഓൺലൈൻ ഡെസ്ക്
Published: October 12, 2026 09:44 AM IST | Updated: October 12, 2026 09:44 AM IST

റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണത്തിന്‍റെ ദൃശ്യങ്ങൾ

റി​യാ​ദ്: റി​യാ​ദി​ലെ കിം​ഗ് ഖാ​ലി​ദ് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ന് നേ​രെ വീ​ണ്ടും ഹൂ​തി വി​മ​ത​രു​ടെ ആ​ക്ര​മ​ണം. വി​മാ​ന​ത്താ​വ​ള​ത്തി​ലെ നാ​ലാം ടെ​ർ​മി​ന​ൽ ല​ക്ഷ്യ​മാ​ക്കി ന​ട​ന്ന ആ​ക്ര​മ​ണ​ത്തി​ൽ ഒ​രാ​ൾ കൊ​ല്ല​പ്പെ​ടു​ക​യും 11 പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. ആ​ക്ര​മ​ണ​ത്തെ​ത്തു​ട​ർ​ന്ന് ടെ​ർ​മി​ന​ലി​ൽ വ​ൻ തീ​പി​ടു​ത്ത​മു​ണ്ടാ​യ​താ​യി സൗ​ദി സി​വി​ൽ ഏ​വി​യേ​ഷ​ൻ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ക​ഴി​ഞ്ഞ​ദി​വ​സം ഇ​ന്ത്യ​ക്കാ​ര​ൻ ഉ​ൾ​പ്പെ​ടെ 13 പേ​രു​ടെ മ​ര​ണ​ത്തി​ന് ഇ​ട​യാ​ക്കി​യ രൂ​ക്ഷ​മാ​യ ആ​ക്ര​മ​ണ​ത്തി​ന് തൊ​ട്ടു​പി​ന്നാ​ലെ​യാ​ണ് വീ​ണ്ടും റി​യാ​ദ് വി​മാ​ന​ത്താ​വ​ള​ത്തി​ന് നേ​രെ പ്ര​ഹ​ര​മു​ണ്ടാ​യ​ത്. വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ വ്യോ​മാ​തി​ർ​ത്തി​യി​ൽ വെ​ച്ച് മ​റ്റൊ​രു ക്രൂ​യി​സ് മി​സൈ​ൽ സൗ​ദി പ്ര​തി​രോ​ധ സേ​ന വി​ജ​യ​ക​ര​മാ​യി ത​ട​ഞ്ഞു. 

ക​ഴി​ഞ്ഞ അ​ഞ്ച് ദി​വ​സ​ത്തി​നി​ടെ നാ​ലാം ത​വ​ണ​യാ​ണ് കിം​ഗ് ഖാ​ലി​ദ് വി​മാ​ന​ത്താ​വ​ളം ല​ക്ഷ്യ​മി​ട്ട് ഹൂ​തി ആ​ക്ര​മ​ണം ഉ​ണ്ടാ​കു​ന്ന​ത്. തു​ട​ർ ആ​ക്ര​മ​ണ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​നം അ​ധി​കൃ​ത​ർ താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വെ​ച്ചു. ഉം​റ തീ​ർ​ഥാ​ട​ക​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള യാ​ത്ര​ക്കാ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ കാ​ത്തി​രി​ക്കെ സ്ഫോ​ട​ന​മു​ണ്ടാ​കു​ന്ന​തി​ന്‍റെ​യും ആ​ളു​ക​ൾ പ​രി​ഭ്രാ​ന്ത​രാ​യി ചി​ത​റി​യോ​ടു​ന്ന​തി​ന്‍റെ​യും ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്.

 

തു​ട​ർ​ച്ച​യാ​യ ആ​ക്ര​മ​ണ​ങ്ങ​ളെ​ത്തു​ട​ർ​ന്ന് എ​യ​ർ ഇ​ന്ത്യ ഉ​ൾ​പ്പെ​ടെ​യു​ള്ള നി​ര​വ​ധി പ്ര​മു​ഖ വി​മാ​ന​ക്ക​മ്പ​നി​ക​ൾ സൗ​ദി​യി​ലേ​ക്കു​ള്ള സ​ർ​വീ​സു​ക​ൾ നി​ർ​ത്തി​വെ​ക്കു​ക​യോ നി​യ​ന്ത്രി​ക്കു​ക​യോ ചെ​യ്തി​ട്ടു​ണ്ട്. യാ​ത്ര​ക്കാ​ർ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ങ്ങ​ളും എം​ബ​സി​ക​ളും നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. ഹൂ​തി​ക​ൾ ന​ട​ത്തു​ന്ന ഈ ​ഭീ​ക​രാ​ക്ര​മ​ണം ഗു​രു​ത​ര​മാ​യ യു​ദ്ധ​ക്കു​റ്റ​മാ​ണെ​ന്ന് ആ​രോ​പി​ച്ച സൗ​ദി സ​ഖ്യ​സേ​ന, ശ​ക്ത​മാ​യ തി​രി​ച്ച​ടി ന​ൽ​കു​മെ​ന്നും മു​ന്ന​റി​യി​പ്പ് ന​ൽ​കി.

Tags : Airportattack Houthistrike KingKhalidAirport Terminal4 SaudiArabia Flightsuspension  Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up