Tue, 1 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Beypore

യു​ഡി​എ​ഫ് വോ​ട്ടു​ക​ൾ എ​ങ്ങോ​ട്ടു​പോ​യി?; കോ​ൺ​ഗ്ര​സി​നെ​തി​രെ പോ​ർ​മു​ഖം തു​റ​ന്ന് അ​ൻ​വ​ർ

മ​ല​പ്പു​റം: ബേ​പ്പൂ​ർ നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് തോ​ൽ​വി​യി​ൽ കോ​ൺ​ഗ്ര​സ് നേ​തൃ​ത്വ​ത്തി​നെ വീ​ണ്ടും വി​മ​ർ​ശി​ച്ച് പി.​വി. അ​ൻ​വ​ർ. യു​ഡി​എ​ഫ് ശ​ക്തി​കേ​ന്ദ്ര​ങ്ങ​ളാ​യ രാ​മ​നാ​ട്ടു​ക​ര, ഫ​റോ​ക്ക് മു​നി​സി​പ്പാ​ലി​റ്റി​ക​ളി​ൽ ത​നി​ക്ക് വോ​ട്ട് കു​റ​ഞ്ഞെ​ന്നും ഇ​ട​തു​പ​ക്ഷ ശ​ക്തി​കേ​ന്ദ്ര​ങ്ങ​ളി​ൽ നി​ന്ന് വോ​ട്ട് ല​ഭി​ച്ചെ​ന്നും അ​ൻ​വ​ർ ഫേ​സ്ബു​ക്ക് കു​റി​പ്പി​ൽ ആ​രോ​പി​ച്ചു.

തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​മ്പ് സം​സ്ഥാ​ന, ജി​ല്ലാ യു​ഡി​എ​ഫ് നേ​തൃ​ത്വ​ത്തോ​ട് താ​ൻ പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ളും അ​ൻ​വ​ർ കു​റി​പ്പി​ൽ ചൂ​ണ്ടി​ക്കാ​ട്ടി. മു​ഹ​മ്മ​ദ് റി​യാ​സി​നെ പ​രാ​ജ​യ​പ്പെ​ടു​ത്താ​നു​ള്ള വോ​ട്ട് താ​ൻ സം​ഘ​ടി​പ്പി​ക്കു​മെ​ന്നും യു​ഡി​എ​ഫി​ന് വി​ജ​യി​ക്കാ​നു​ള്ള വോ​ട്ട് ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. തെ​ര​ഞ്ഞെ​ടു​പ്പ് ക​ഴി​ഞ്ഞ് വി​ദ​ഗ്ധ​രെ ഉ​പ​യോ​ഗി​ച്ച് ന​ട​ത്തി​യ അ​വ​ലോ​ക​ന​ത്തി​ൽ ത​ന്നെ പ​രാ​ജ​യ​ത്തി​ന്‍റെ സൂ​ച​ന​ക​ൾ വ്യ​ക്ത​മാ​യി​രു​ന്നു.

ഫ​റോ​ക്ക്, രാ​മ​നാ​ട്ടു​ക​ര മു​നി​സി​പ്പാ​ലി​റ്റി​ക​ൾ, ചെ​റു​വ​ണ്ണൂ​ർ-​ന​ല്ല​ളം മേ​ഖ​ല എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്ന് വോ​ട്ട് ചോ​ർ​ച്ച​യു​ണ്ടാ​യ​താ​യി ഫോം 20 ​കൃ​ത്യ​മാ​യി പ​രി​ശോ​ധി​ച്ചാ​ൽ വ്യ​ക്ത​മാ​കും. ഈ ​മേ​ഖ​ല​ക​ളി​ൽ​നി​ന്ന് ല​ഭി​ച്ച ഇ​ട​തു​പ​ക്ഷ വോ​ട്ടു​ക​ളാ​ണ് പ​രാ​ജ​യ​ത്തി​ന്‍റെ ആ​ഘാ​തം കു​റ​ച്ച​തെ​ന്നും അ​ൻ​വ​ർ അ​വ​കാ​ശ​പ്പെ​ടു​ന്നു. ബേ​പ്പൂ​രി​ലും ക​ട​ലു​ണ്ടി​യി​ലും വോ​ട്ട് ചോ​ർ​ന്നെ​ങ്കി​ലും ഇ​ട​തു​പ​ക്ഷ​ത്ത് നി​ന്നു​ള്ള വോ​ട്ടു​ക​ൾ ല​ഭി​ച്ച​തി​നാ​ൽ അ​ത് പ്ര​ക​ട​മാ​യി കാ​ണാ​നാ​യി​ല്ല.

ഏ​റ്റ​വും കൂ​ടു​ത​ൽ അ​പ​ര​ന്മാ​ർ ഉ​ണ്ടാ​യി​രു​ന്ന​ത് ത​നി​ക്കാ​യി​രു​ന്നു. നാ​ലു​പേ​ർ ആ​കെ പി​ടി​ച്ച​ത് 1469 വോ​ട്ടു​ക​ളാ​ണ്. കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ ​കേ​ര​ള​ത്തി​ൽ പ്ര​ച​ര​ണം ന​ട​ത്താ​ൻ തെ​ര​ഞ്ഞെ​ടു​ത്ത​തും ബേ​പ്പൂ​ർ ആ​യി​രു​ന്നു. ബി​ജെ​പി​ക്ക് വ​ർ​ധി​ച്ച വോ​ട്ടു​ക​ളെ​ല്ലാം കൂ​ട്ട​ത്തോ​ടെ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക്ക് ല​ഭി​ക്കു​ന്ന സാ​ഹ​ച​ര്യം ഉ​ണ്ടാ​യെ​ന്നും അ​ൻ​വ​ർ പ​റ​ഞ്ഞു.

Kerala

ബേപ്പൂരിൽ പുഴയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി

കോഴിക്കോട്: ബേപ്പൂരിൽ പുഴയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി. വെസ്റ്റ് ഹിൽ സ്വദേശി സന്ധ്യ ആണ് മരിച്ചത്. ഞായറാഴ്ച രാത്രി 8:30തോടെ ഫറോക്ക് പഴയ പാലത്തിന് നിന്നും യുവതി ചാലിയാർ പുഴയിലേക്ക് ചാടുന്നത്.

ഇതുവഴി വന്ന ഓട്ടോറിക്ഷ ഡ്രൈവർ പോലീസിലും ഫയർ ഫോഴ്സിലും വിവരം അറിയിച്ചതിനെ തുടർന്ന് തെരച്ചിൽ തുടങ്ങി. രാവിലെ ഒൻപതിന്ബേപ്പൂർ ഹാർബറിന് സമീപത്തുനിന്നുമാണ് മൃതദേഹം കണ്ടെത്തുന്നത്. തുടർന്ന് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.

പന്നിയങ്കരയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയാണ് സന്ധ്യ. സന്ധ്യയെ കാണാനില്ലെന്ന് കാണിച്ച് സഹോദരൻ പോലീസിൽ പരാതി നൽകിയിരുന്നു. ഞായറാഴ്ച രാവിലെ ആറിന് വീട് വിട്ട് ഇറങ്ങിയ സന്ധ്യ പിന്നീട് തിരിച്ചെത്തിയില്ലെന്നാണ് വീട്ടുകാർ പറയുന്നത്. സംഭവത്തിൽ ബേപ്പൂർ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

Kerala

ബേ​പ്പൂ​രി​ലെ തോ​ൽ​വി: ബി​ജെ​പി-​സി​പി​എം ധാ​ര​ണ മൂ​ല​മാ​ണ് തോ​റ്റ​തെ​ന്ന് പി.വി. അ​ൻ​വ​ർ

കോ​ഴി​ക്കോ​ട്: ബി​ജെ​പി-​സി​പി​എം ധാ​ര​ണ മൂ​ല​മാ​ണ് ബേ​പ്പൂ​രി​ൽ തോ​റ്റ​തെ​ന്ന് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി പി.​വി. അ​ൻ​വ​ർ. മു​ഖ്യ​മ​ന്ത്രി​ക്ക് എ​ത്ര​ത്തോ​ളം ശ​ത്രു​വാ​ണോ താ​ന്‍ അ​ത്ര ത​ന്നെ ബി​ജെ​പി​ക്കും ശ​ത്രു​വാ​ണെ​ന്നും അ​ൻ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

റി​യാ​സി​നെ ബേ​പ്പൂ​രി​ല്‍ ത​ള​ച്ചി​ടാ​നാ​ണ് താ​ന്‍ റി​സ്കെ​ടു​ത്ത് മ​ത്സ​രി​ച്ച​ത്. പ​രാ​ജ​യ​പ്പെ​ട്ടാ​ലും വ​ർ​ഗീ​യ​വാ​ദി​ക​ളു​ടെ വോ​ട്ട് വേ​ണ്ടെ​ന്ന് പ​റ​ഞ്ഞ​യാ​ളാ​ണ് വി.​ഡി.​സ​തീ​ശ​ന്‍.

ഇ​ത്ര ത്രാ​ണി കാ​ണി​ച്ച ക്യാ​പ്റ്റ​ന്‍റെ നി​ല​പാ​ട് മ​തേ​ത​ര കേ​ര​ളം ഏ​റ്റെ​ടു​ത്തു. സി​പി​എം വി​ട്ട​വ​രും വി​ടാ​ന്‍ നി​ല്‍​ക്കു​ന്ന​വ​രു​മാ​യി ച​ര്‍​ച്ച ന​ട​ത്തു​മെ​ന്നും യു​ഡി​എ​ഫ് അ​നു​മ​തി​യോ​ടെ ഇ​വ​ര്‍​ക്കാ​യി പു​തി​യ പ്ലാ​റ്റ് ഫോം ​ഒ​രു​ക്കു​മെ​ന്നും അ​ന്‍​വ​ര്‍.

Kerala

ബേ​പ്പൂ​രി​ൽ തോ​റ്റാ​ൽ മൊ​ട്ട​യ​ടി​ച്ച് കാ​തി​ൽ ക​മ്മ​ലി​ട്ട് ന​ട​ക്കു​മെ​ന്ന് പി.​വി.​അ​ൻ​വ​ർ

മ​ല​പ്പു​റം: ബേ​പ്പൂ​രി​ല്‍ തോ​റ്റാ​ല്‍ മൊ​ട്ട​യ​ടി​ച്ച് കാ​തി​ല്‍ ക​മ്മ​ലി​ട്ട് മാ​നാ​ഞ്ചി​റ റോ​ഡ് വ​ഴി ന​ട​ക്കു​മെ​ന്ന് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി പി.​വി.​അ​ന്‍​വ​ര്‍. മ​റി​ച്ചു​സം​ഭ​വി​ച്ചാ​ൽ റി​യാ​സ് ക​മ്മ​ലി​ട​ണ്ട മൊ​ട്ട​യ​ടി​ച്ചാ​ല്‍ മ​തി. ഈ ​വെ​ല്ലു​വി​ളി ഏ​റ്റെ​ടു​ക്കാ​ൻ റി​യാ​സ് ത​യാ​റാ​ണോ​യെ​ന്നും അ​ന്‍​വ​ര്‍ ചോ​ദി​ച്ചു.

65000 ത്തി​ന് മു​ക​ളി​ൽ റി​യാ​സി​ന് വോ​ട്ട് കി​ട്ടി​ല്ല. ത​നി​ക്ക് 25000 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷം ല​ഭി​ക്കും. ന്യൂ​ന​പ​ക്ഷ ഏ​കീ​ക​ര​ണ​മ​ല്ല ന​ട​ന്ന​ത്. പി​ണ​റാ​യി​ക്ക് എ​തി​രാ​യ ജ​ന​ങ്ങ​ളു​ടെ ഏ​കീ​ക​ര​ണ​മാ​ണ് ന​ട​ന്ന​ത്. മ​തേ​ത​ര വി​ശ്വാ​സി​ക​ളെ​ല്ലാം യു​ഡി​എ​ഫി​ന് വോ​ട്ട് ചെ​യ്തു. അ​തി​ൽ ഇ​ട​ത് വോ​ട്ടു​ക​ളു​മു​ണ്ട്.

ഓ​രോ മ​ണ്ഡ​ല​ത്തി​ലും 10000 പി​ണ​റാ​യി വി​രു​ദ്ധ​വോ​ട്ടു​ക​ളു​ണ്ട്. അ​തെ​ല്ലാം യു​ഡി​എ​ഫി​നു ല​ഭി​ച്ചു. കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ എ​ൽ​ഡിഎ​ഫി​ന്‍റെ തോ​ൽ​വി​ക്ക് കാ​ര​ണം റി​യാ​സാ​ണ്. സി​പി​എം പ്ര​വ​ർ​ത്ത​ക​ർ ബേ​പ്പൂ​രി​ൽ പ്ര​ചാ​ര​ണ​ത്തി​ൽ നി​ന്ന് വി​ട്ടു​നി​ന്നു.

ഇ​പ്പോ​ഴും വ്യ​ക്തി​ഹ​ത്യ ന​ട​ത്തി എ​ന്നാ​ണ് റി​യാ​സ് പ​റ​യു​ന്ന​ത്. പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ല​ട​ക്കം അ​ഴി​മ​തി ന​ട​ന്നു​വെ​ന്ന് ബി​ജു പ്ര​ഭാ​ക​ർ പ​റ​ഞ്ഞു. എ​ന്താ​ണ് റി​യാ​സ് മ​റു​പ​ടി പ​റ​യാ​ത്ത​തെ​ന്നും അ​ൻ​വ​ർ ചോ​ദി​ച്ചു.

 

Kerala

ഭരണത്തുടർച്ച ഉറപ്പ്, ബേപ്പൂരിൽ സർവകാല റിക്കാർഡ് നേടും: മന്ത്രി മുഹമ്മദ് റിയാസ്

കോഴിക്കോട്: ബേപ്പൂരിൽ സർവകാല റിക്കാർഡ് തിരുത്തുന്ന വോട്ട് നേടുമെന്ന് എൽഡിഎഫ് സ്ഥാനാർഥി മുഹമ്മദ്‌ റിയാസ്. സംസ്ഥാനത്ത് ഭരണത്തുടർച്ച ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഭരണനേട്ടങ്ങൾ എണ്ണിപ്പറഞ്ഞു കൊണ്ടാണ് മുഹമ്മദ് റിയാസ് വോട്ടെടുപ്പ് ദിനം മാധ്യമങ്ങളോട് പ്രതികരിച്ചത്.

പുതിയ കുട്ടികൾക്ക് പവർകട്ട് എന്താണെന്ന് പോലും അറിയില്ല, അങ്ങനെയായിരുന്നു കഴിഞ്ഞ പത്ത് വർഷത്തെ ഭരണം. സർക്കാർ ആശുപത്രികൾ അടച്ചു പൂട്ടുന്നില്ല, സർക്കാർ സ്കൂളുകളില്‍ കുട്ടികളുടെ എണ്ണം വർധിക്കുന്നു, ഈ പത്ത് വർഷത്തില്‍ സർക്കാർ സ്കൂളുകൾ മാറി. യുഡിഎഫ് ഭരിക്കുമ്പോൾ അതല്ലായിരുന്നു അവസ്ഥയെന്നും റിയാസ് പറഞ്ഞു.

ബേപ്പൂരിൽ യുഡിഎഫ് സ്ഥാനാർഥി പി.വി. അൻവർ കള്ളം പറയുകയും തുടർച്ചയായി ചട്ട ലംഘനം നടത്തുകയുമാണെന്നും റിയാസ് ആരോപിച്ചു.

Kerala

ബേ​പ്പൂ​രി​ല്‍ ആ​ര് വി​ജ​യതീ​ര​മ​ണി​യും

കോ​​​ഴി​​​ക്കോ​​​ട്: എ​​​ന്നും ക​​​ടും ചു​​​വ​​​പ്പ​​​ണി​​​യാ​​​റു​​​ള്ള ബേ​​​പ്പൂ​​​ര്‍ മ​​​ണ്ഡ​​​ല​​​ത്തി​​​ല്‍ ഇ​​​ത്ത​​​വ​​​ണ സം​​​സ്ഥാ​​​ന​​​ത്തെ​​ത​​​ന്നെ ഏ​​​റ്റ​​​വും വി​​​ലി​​​യ ഗ്ലാ​​​മ​​​ര്‍ പോ​​​രാ​​​ട്ട​​​മാ​​​ണ് ന​​​ട​​​ക്കു​​​ന്ന​​​ത്. മ​​​ന്ത്രി പി.​​​എ. മു​​​ഹ​​​മ്മ​​​ദ് റി​​​യാ​​​സ് വീ​​​ണ്ടും ക​​​ള​​​ത്തി​​​ലി​​​റ​​​ങ്ങു​​​മ്പോ​​​ള്‍ ര​​​ണ്ട് ത​​​വ​​​ണ എ​​​ൽ​​​ഡി​​​എ​​​ഫ് പി​​​ന്തു​​​ണ​​​യി​​​ൽ നി​​​ല​​​മ്പൂ​​​രി​​​ൽ​​​നി​​​ന്നു നി​​​യ​​​മ​​​സ​​​ഭ​​​യി​​​ലെ​​​ത്തി​​​യ പി.​​​വി.​ അ​​​ൻ​​​വ​​​റാ​​​ണ് യു​​​ഡി​​​എ​​​ഫ് ടി​​​ക്ക​​​റ്റി​​​ല്‍ എ​​​തി​​​രാ​​​ളി​​​യാ​​​യി എ​​​ത്തു​​​ന്ന​​​ത്.

യു​​​വ​​​മോ​​​ർ​​​ച്ച മു​​​ൻ സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റും ബി​​​ജെ​​​പി കോ​​​ഴി​​​ക്കോ​​​ട് ജി​​​ല്ലാ പ്ര​​​സി​​​ഡ​​​ന്‍റു​​​മാ​​​യ കെ.​​​പി. ​പ്ര​​​കാ​​​ശ്ബാ​​​ബു​​​വാ​​​ണ് എ​​​ന്‍​ഡി​​​എ​​​യ്ക്കാ​​​യി പ​​​ട ന​​​യി​​​ക്കു​​​ന്ന​​​ത്.​ ര​​​ണ്ടാം പി​​​ണ​​​റാ​​​യി സ​​​ർ​​​ക്കാ​​​റി​​​ന് ഭ​​​ര​​​ണ​​​ത്തുട​​​ർ​​​ച്ച കി​​​ട്ടി​​​യ​​​പ്പോ​​​ൾ പു​​​തു​​​മു​​​ഖ മ​​​ന്ത്രി​​​മാ​​​രി​​​ൽ റി​​​യാ​​​സി​​​ന് അ​​​വ​​​സ​​​രം കി​​​ട്ടു​​​ക​​​യും പൊ​​​തു​​​മ​​​രാ​​​മ​​​ത്ത്-ടൂ​​​റി​​​സം മ​​​ന്ത്രി​​​യാ​​​യി പ്ര​​​ധാ​​​ന വ​​​കു​​​പ്പ് ത​​​ന്നെ കി​​​ട്ടി​​​യ​​​തും ബേ​​​പ്പൂ​​​ര്‍ മ​​​ണ്ഡ​​​ല​​​ത്തി​​​ന് വ​​​ലി​​​യ​​​പ്ര​​​തീ​​​ക്ഷ​​​യു​​​ണ്ടാ​​​ക്കി. മ​​​ന്ത്രി​​​യെ​​​ന്ന നി​​​ല​​​യി​​​ൽ ന​​​ട​​​ത്തി​​​യ വി​​​ക​​​സ​​​ന പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യാ​​​ണ് വീ​​​ണ്ടും ജ​​​ന​​​വി​​​ധി തേ​​​ടാ​​​ൻ റി​​​യാ​​​സ് ഇ​​​റ​​​ങ്ങി​​​യ​​​ത്.

എ​​​ന്നാ​​​ൽ പ​​​ഴ​​​യ ച​​​രി​​​ത്ര​​​ത്തി​​​നും ക​​​ണ​​​ക്കി​​​നും കാ​​​ര്യ​​​മി​​​ല്ലെ​​​ന്നും ഊ​​​തി​​​വീ​​​ർ​​​പ്പി​​​ച്ച വി​​​ക​​​സ​​​ന​​​ത്തി​​​ൽ ജ​​​ന​​​ങ്ങ​​​ൾ വി​​​ശ്വ​​​സി​​​ക്കി​​​ല്ലെ​​​ന്നും ഇ​​​ട​​​തി​​​ന് എ​​​തി​​​രാ​​​യ ഒ​​​രു അ​​​ടി​​​യൊ​​​ഴു​​​ക്ക് മ​​​ണ്ഡ​​​ല​​​ത്തി​​​ലാ​​​കെ ഉ​​​ണ്ടെ​​​ന്നും അ​​​ത് അ​​​നു​​​കൂ​​​ല​​​മാ​​​ണെ​​​ന്നും യു​​​ഡി​​എ​​​ഫ് നേ​​​തൃ​​​ത്വ​​​വും അ​​​ൻ​​​വ​​​റും ചൂ​​​ണ്ടി​​​ക്കാ​​​ട്ടു​​​ന്നു. ചു​​​വ​​​പ്പ് കോ​​​ട്ട നി​​​ല​​​നി​​​ർ​​​ത്താ​​​ൻ റി​​​യാ​​​സും എ​​​ന്തു വി​​​ല കൊ​​​ടു​​​ത്തും റി​​​യാ​​​സി​​​നെ പ​​​രാ​​​ജ​​​യ​​​പ്പെ​​​ടു​​​ത്തു​​​മെ​​​ന്ന വാ​​​ശി​​​യി​​​ൽ അ​​​ൻ​​​വ​​​റും പ​​​ട​​​ക്ക​​​ള​​​ത്തി​​​ലി​​​റ​​​ങ്ങു​​​മ്പോ​​​ൾ ബേ​​​പ്പൂ​​​രി​​​ന്‍റെ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഗോ​​​ദ​​​യി​​​ൽ അ​​​ത് തീ​​​പാ​​​റും പോ​​​രാ​​​ട്ട​​​മാ​​​യി മാ​​​റി​​​യി​​​രി​​​ക്കു​​​ക​​​യാ​​​ണ്.

സി​​​പി​​​എ​​​മ്മി​​​ന്‍റെ ശ​​​ക്തി​​​കേ​​​ന്ദ്ര​​​മാ​​​യി അ​​​റി​​​യ​​​പ്പെ​​​ടു​​​ന്ന ബേ​​​പ്പൂ​​​രി​​​ൽ അ​​​വ​​​സാ​​​ന​​​മാ​​​യി യു​​​ഡി​​​എ​​​ഫ് ജ​​​യി​​​ച്ച​​​ത് 1977ൽ ​​​ആ​​​ണ്. അ​​​ന്നു ജ​​​യി​​​ച്ച കോ​​​ൺ​​​ഗ്ര​​​സ് നേ​​​താ​​​വ് എ​​​ൻ.​​​പി.​ മൊ​​​യ്തീ​​​ൻ 1980ലും ​​​വി​​​ജ​​​യം ആ​​​വ​​​ർ​​​ത്തി​​​ച്ചെ​​​ങ്കി​​​ലും ഇ​​​ട​​​തു​​​പ​​​ക്ഷ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യ കോ​​​ൺ​​​ഗ്ര​​​സ്-​​യു ​സ്ഥാ​​​നാ​​​ർ​​​ഥി​​​യാ​​​യാ​​​ണു മ​​​ത്സ​​​രി​​​ച്ച​​​ത്. 1982 മു​​​ത​​​ൽ തു​​​ട​​​ർ​​​ച്ച​​​യാ​​​യി സി​​​പി​​​എം സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളാ​​​ണു ജ​​​യി​​​ക്കു​​​ന്ന​​​ത്.

2021ൽ ​​​റി​​​യാ​​​സി​​​ന്‍റെ ഭൂ​​​രി​​​പ​​​ക്ഷം 28,747 വോ​​​ട്ടാ​​​യി​​​രു​​​ന്നെ​​​ങ്കി​​​ൽ ത​​​ദ്ദേ​​​ശ തെര​​​ഞ്ഞെ​​​ടു​​​പ്പി​​​ലെ ക​​​ണ​​​ക്കു​​​പ്ര​​​കാ​​​രം മ​​​ണ്ഡ​​​ല​​​ത്തി​​​ൽ എ​​​ൽ​​​ഡി​​​എ​​​ഫി​​​നു​​​ള്ള മേ​​​ൽ​​​ക്കൈ 1,340 വോ​​​ട്ടാ​​​ണ്. ഇ​​​ത്ത​​​വ​​​ണ വോ​​​ട്ടുവി​​​ഹി​​​ത​​​ത്തി​​​ല്‍ കാ​​​ര്യ​​​മാ​​​യി മു​​​ന്നേ​​​റ്റ​​​മു​​​ണ്ടാ​​​കു​​​മെ​​​ന്നും എ​​​ന്‍​ഡി​​​എ സ്ഥാ​​​നാ​​​ര്‍​ഥി പ്ര​​​കാ​​​ശ്ബാ​​​ബു പ​​​റ​​​യു​​​ന്നു.​

ത​​​ദ്ദേ​​​ശ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ല്‍ കോ​​​ഴി​​​ക്കോ​​​ട് കോ​​​ര്‍​പ​​​റേ​​​ഷ​​​നി​​​ല്‍ ഉ​​​ണ്ടാ​​​യ മു​​​ന്നേ​​​റ്റം ബേ​​​പ്പൂ​​​രി​​​ലേ​​​ക്കും വ്യാ​​​പി​​​ക്കു​​​മെ​​​ന്ന പ്ര​​​തീ​​​ക്ഷ​​​യാ​​​ണ് പ്ര​​​കാ​​​ശ് ബാ​​​ബു​​​വി​​​നു​​​ള്ള​​​ത്.​​​കോ​​​ഴി​​​ക്കോ​​​ട് കോ​​​ർ​​​പ​​​റേ​​​ഷ​​​ന്‍റെ 41 മു​​​ത​​​ൽ 54 വ​​​രെ വാ​​​ർ​​​ഡു​​​ക​​​ളും ഫ​​​റോ​​​ക്ക്, രാ​​​മ​​​നാ​​​ട്ടു​​​ക​​​ര ന​​​ഗ​​​ര​​​സ​​​ഭ​​​ക​​​ളും ക​​​ട​​​ലു​​​ണ്ടി പ​​​ഞ്ചാ​​​യ​​​ത്തും ഉ​​​ൾ​​​പ്പെ​​​ടു​​​ന്ന​​​താ​​​ണ് ബേ​​​പ്പൂ​​​ർ മ​​​ണ്ഡ​​​ലം.

2021 വോ​​​ട്ട് നി​​​ല:

പി.​​​എ. ​മു​​​ഹ​​​മ്മ​​​ദ് റി​​​യാ​​​സ് സി​​​പി​​​എം)- 82,165

പി.​​​എം. ​നി​​​യാ​​​സ് ( കോ​​​ണ്‍​ഗ്ര​​​സ്)- 53418

കെ.​​​പി. പ്ര​​​കാ​​​ശ്ബാ​​​ബു (ബി​​​ജെ​​​പി)- 26,267

ഭൂ​​​രി​​​പ​​​ക്ഷം: 28,747

Kerala

പി​ണ​റാ​യി​സ​ത്തി​നും മ​രു​മോ​നി​സ​ത്തി​നു​മെ​തി​രെ ബേ​പ്പൂ​രി​ലെ ജ​ന​ങ്ങ​ൾ വി​ധി​യെ​ഴു​തും: പി.​വി. അ​ൻ​വ​ർ

കോ​ഴി​ക്കോ​ട്: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബേ​പ്പൂ​രി​ൽ മ​ത്സ​രി​ക്കു​മെ​ന്ന കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ സ​ണ്ണി ജോ​സ​ഫി​ന്‍റെ പ്ര​ഖ്യാ​പ​ന​ത്തി​ന് പി​ന്നാ​ലെ പ്ര​തി​ക​രി​ച്ച് പി.​വി. അ​ൻ​വ​ർ.

ത​നി​ക്ക് യു​ഡി​എ​ഫി​ൽ നി​ന്ന് ഔ​ദ്യോ​ഗി​ക വി​വ​ര​ങ്ങ​ൾ ല​ഭി​ച്ചി​ട്ടി​ല്ലെ​ങ്കി​ലും മാ​ധ്യ​മ​ങ്ങ​ളി​ൽ നി​ന്ന് വി​വ​ര​മ​റി​ഞ്ഞു എ​ന്നാ​യി​രു​ന്നു അ​ൻ​വ​റി​ന്‍റെ ആ​ദ്യ​പ്ര​തി​ക​ര​ണം.

ബേ​പ്പൂ​രി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി വി​ജ​യി​ക്കും. പി​ണ​റാ​യി​സ​ത്തി​നും മ​രു​മോ​നി​സ​ത്തി​നും എ​തി​രെ ബേ​പ്പൂ​രി​ലെ ജ​ന​ങ്ങ​ൾ വി​ധി​യെ​ഴു​തും. ക​മ്മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി​ക്കാ​ർ തൊ​ഴി​ലാ​ളി​ക​ളെ മ​റ​ന്ന​വ​രാ​ണ്. പ​ര​സ്യ​മാ​യ സം​വാ​ദ​ത്തി​ന് മ​ന്ത്രി മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സി​നെ വെ​ല്ലു​വി​ളി​ക്കു​ന്നു. ബേ​പ്പൂ​ർ അ​ങ്ങാ​ടി​യി​ൽ ര​ണ്ട് മേ​ശ​ക​ൾ ഇ​ട്ട് പ​ര​സ്പ​രം സം​വ​ദി​ക്കാം. താ​ൻ ഒ​റ്റ​യ്ക്ക് വ​രു​മെ​ന്നും പി.​വി. അ​ൻ​വ​ർ വ്യ​ക്ത​മാ​ക്കി.

Kerala

തു​ട​ക്ക​ത്തി​ലെ ക​ല്ലു​ക​ടി; അ​ന്‍​വ​റി​നെ​തി​രെ സ്ഥാ​നാ​ർ​ഥി​യെ നി​ർ​ത്തു​മെ​ന്ന് തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സ്

മ​ല​പ്പു​റം: പി.​വി.​അ​ൻ​വ​ർ ബേ​പ്പൂ​രി​ൽ മ​ത്സ​രി​ക്കു​ക​യാ​ണെ​ങ്കി​ൽ സ്ഥാ​നാ​ർ​ഥി​യെ നി​ർ​ത്തു​മെ​ന്ന് തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് സി.​ജി.​ഉ​ണ്ണി. പാ​ർ​ട്ടി നേ​തൃ​ത്വ​വു​മാ​യി അ​ൻ​വ​ർ കൂ​ടി​യാ​ലോ​ച​ന​ക​ൾ ന​ട​ത്തു​ന്നി​ല്ല.

ദേ​ശീ​യ നേ​തൃ​ത്വ​വു​മാ​യി ആ​ലോ​ചി​ക്കാ​തെ​യും അ​നു​മ​തി​യി​ല്ലാ​തെ​യു​മാ​ണ് അ​ന്‍​വ​ര്‍ യു​ഡി​എ​ഫ് അ​സോ​സി​യേ​റ്റ് അം​ഗ​മാ​യ​തെ​ന്നും സി.​ജി.​ഉ​ണ്ണി പ​റ​ഞ്ഞു. ബേ​പ്പൂ​ർ മ​ണ്ഡ​ല​ത്തി​ൽ യു​ഡി​എ​ഫ് പി​ന്തു​ണ​യോ​ടെ മ​ത്സ​രി​ക്കാ​നാ​ണ് അ​ൻ​വ​റി​ന്‍റെ നീ​ക്കം.

മ​ന്ത്രി പി.​എ.​മു​ഹ​മ്മ​ദ് റി​യാ​സി​നെ​തി​രെ രൂ​ക്ഷ​വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ച് അ​ൻ​വ​ർ ബേ​പ്പൂ​രി​ൽ സ​ജീ​വ​മാ​യി​ക്ക​ഴി​ഞ്ഞു. മു​സ്‌​ലിം ലീ​ഗി​ന്‍റെ​യും കോ​ഴി​ക്കോ​ട് ഡി​സി​സി​യു​ടെ​യും പൂ​ർ​ണ പി​ന്തു​ണ​യും അ​ൻ​വ​റി​നു​ണ്ട്.

Kerala

മ​രു​മോ​നി​സ​ത്തി​ന് അ​ന്ത്യം കു​റി​ക്കും; ബേ​പ്പൂ​രി​ൽ ക​ളം​നി​റ​ഞ്ഞ് അ​ൻ​വ​ർ

കോ​ഴി​ക്കോ​ട്: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പി​ക്കു​ന്ന​തി​നു മു​മ്പെ ബേ​പ്പൂ​ർ മ​ണ്ഡ​ല​ത്തി​ൽ സ​ജീ​വ​മാ​യി പി.​വി.​അ​ൻ​വ​ർ. എ​ൽ​ഡി​എ​ഫി​ന് മു​ൻ തൂ​ക്ക​മു​ള്ള മ​ണ്ഡ​ല​ത്തി​ൽ അ​ട്ടി​മ​റി വി​ജ​യം നേ​ടു​മെ​ന്നാ​ണ് അ​ൻ​വ​ർ ക്യാ​മ്പ് അ​വ​കാ​ശ​പ്പെ​ടു​ന്ന​ത്.

താ​ൻ മ​ത്സ​രി​ക്കു​ന്ന​ത് കു​ടും​ബാ​ധി​പ​ത്യ​ത്തി​ന് എ​തി​രെ​യാ​ണെ​ന്നും മ​രു​മോ​നി​സ​മാ​ണ് മു​ഖ്യ​മ​ന്ത്രി​യെ ത​ക​ർ​ത്ത​തെ​ന്നും അ​ൻ​വ​ർ പ​റ​ഞ്ഞു. മ​രു​മോ​ൻ വ​ന്ന ശേ​ഷ​മാ​ണ് സ​ഖാ​വ് പി​ണ​റാ​യി സ​ഖാ​വ് പി​ണ​റാ​യി അ​ല്ലാ​താ​യി മാ​റി​യ​ത്.

മ​രു​മോ​നെ കൊ​ണ്ടു​വ​ന്ന​പ്പോ​ൾ കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ പ​ല നേ​താ​ക്ക​ളും അ​വ​ഗ​ണി​ക്ക​പ്പെ​ട്ടു. അ​വ​രു​ടെ​യെ​ല്ലാം പി​ന്തു​ണ ത​നി​ക്ക് കി​ട്ടു​മെ​ന്നും അ​ൻ​വ​ർ പ​റ​ഞ്ഞു. അ​തേ​സ​മ​യം അ​ൻ​വ​റി​നാ​യി പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചെ​ന്ന് മു​സ്‌​ലിം ലീ​ഗ് നേ​താ​ക്ക​ൾ പ​റ​ഞ്ഞു.

District News

ബേ​പ്പൂ​ര്‍ അ​ന്താ​രാ​ഷ്ട്ര വാ​ട്ട​ര്‍ ഫെ​സ്റ്റ്; സം​ഘാ​ട​ക സ​മി​തി രൂ​പീ​ക​രി​ച്ചു

കോ​ഴി​ക്കോ​ട്: ബേ​പ്പൂ​ര്‍ അ​ന്താ​രാ​ഷ്ട്ര വാ​ട്ട​ര്‍ ഫെ​സ്റ്റ് സീ​സ​ണ്‍ അ​ഞ്ച് സം​ഘാ​ട​ക സ​മി​തി രൂ​പീ​ക​രി​ച്ചു. ബേ​പ്പൂ​ര്‍ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ ചേ​ർ​ന്ന സം​ഘാ​ട​ക സ​മി​തി രൂ​പീ​ക​ര​ണ യോ​ഗ​ത്തി​ൽ കേ​ര​ള ടൂ​റി​സം ഇ​ൻ​ഫ്രാ​സ്ട്ര​ക്ച്ച​ർ ലി​മി​റ്റ​ഡ് (കെ​ടി​ഐ​എ​ല്‍) ചെ​യ​ര്‍​പേ​ഴ്സ​ൺ എ​സ്.​കെ. സ​ജീ​ഷ് പ​രി​പാ​ടി വി​ശ​ദീ​ക​രി​ച്ചു.

ബേ​പ്പൂ​രി​ല പ്ര​ധാ​ന വേ​ദി​ക​ളി​ലാ​യി ഡി​സം​ബ​ർ അ​വ​സാ​ന വാ​ര​മാ​ണ് ഫെ​സ്റ്റ് സം​ഘ​ടി​പ്പി​ക്കു​ക. ഫെ​സ്റ്റി​ന്‍റെ ഭാ​ഗ​മാ​യി വി​വി​ധ ജ​ല​കാ​യി​ക മ​ത്സ​ര​ങ്ങ​ളും പ്ര​ദ​ർ​ശ​ന​ങ്ങ​ളും ക​ലാ​പ​രി​പാ​ടി​ക​ൾ, ഭ​ക്ഷ്യ​മേ​ള, ക​ര-​നാ​വി​ക സേ​ന​ക​ളു​ടെ അ​ഭ്യാ​സ​പ്ര​ക​ട​ന​ങ്ങ​ൾ, കൈ​റ്റ് ഫെ​സ്റ്റി​വ​ൽ തു​ട​ങ്ങി​യ​വ ന​ട​ക്കും. ച​ട​ങ്ങി​ല്‍ കോ​ർ​പ​റേ​ഷ​ൻ പൊ​തു​മ​രാ​മ​ത്ത് സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ പി.​സി. രാ​ജ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഫ​റോ​ക്ക് മു​നി​സി​പ്പ​ൽ ചെ​യ​ർ​പേ​ഴ്സ​ൺ എ​ൻ.​സി. റ​സാ​ക്ക്, കോ​ർ​പ​റേ​ഷ​ൻ കൗ​ണ്‍​സി​ല​ര്‍​മാ​രാ​യ കെ. ​രാ​ജീ​വ്, കെ. ​സു​രേ​ഷ്, വി. ​ന​വാ​സ്, ടി. ​ര​ജ​നി, ഗി​രി​ജ, പി.​കെ. ഷ​മീ​ന, സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ പ്ര​സി​ഡ​ന്‍റ് പി. ​നി​ഖി​ൽ, സ​ബ് ക​ള​ക്ട​ര്‍ ഗൗ​തം രാ​ജ്, സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ്ണ​ർ അ​രു​ൺ കെ. ​പ​വി​ത്ര​ൻ, എ​ഡി​എം സി. ​മു​ഹ​മ്മ​ദ് റ​ഫീ​ഖ് തു​ട​ങ്ങി​യ​വ​ര്‍ സം​ബ​ന്ധി​ച്ചു.

മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ് മു​ഖ്യ​ര​ക്ഷാ​ധി​കാ​രി​യും മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ന്‍, മേ​യ​ര്‍ ഡോ. ​ബീ​ന ഫി​ലി​പ്, എം.​കെ. രാ​ഘ​വ​ന്‍ എം​പി, എം​എ​ല്‍​എ​മാ​രാ​യ തോ​ട്ട​ത്തി​ല്‍ ര​വീ​ന്ദ്ര​ന്‍, അ​ഹ​മ്മ​ദ് ദേ​വ​ര്‍​കോ​വി​ല്‍, പി.​ടി.​എ. റ​ഹീം, മു​ൻ എം​എ​ൽ​എ വി.​കെ.​സി. മ​മ്മ​ദ് കോ​യ എ​ന്നി​വ​ര്‍ ര​ക്ഷാ​ധി​കാ​രി​ക​ളാ​യു​മു​ള്ള 1001 അം​ഗ സം​ഘാ​ട​ക​സ​മി​തി​യാ​ണ് രൂ​പീ​ക​രി​ച്ച​ത്. ജി​ല്ലാ ക​ള​ക്ട​ര്‍ സ്‌​നേ​ഹി​ല്‍ കു​മാ​ര്‍ സിം​ഗ് ചെ​യ​ര്‍​മാ​നാ​കും. 20 സ​ബ് ക​മ്മി​റ്റി​ക​ള്‍​ക്കും രൂ​പം ന​ല്‍​കി.

Latest News

Corehub Up