ന്യൂഡൽഹി: ജന്തർ മന്തറിൽ വിദ്യാർഥി പ്രതിഷേധക്കാർക്കുനേരേ ഡൽഹി പോലീസ് നടത്തിയ അതിക്രമങ്ങളിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു.
സംഭവത്തിൽ അന്വേഷണം നടത്തി രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാൻ ഡൽഹി പോലീസ് കമ്മീഷണർക്ക് അയച്ച നോട്ടീസിൽ കമ്മീഷൻ ആവശ്യപ്പെട്ടു.
വിദ്യാർഥികൾ നടത്തിയ പാർലമെന്റ് മാർച്ചിൽ പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ ലാത്തിച്ചാർജ്, കണ്ണീർവാതക പ്രയോഗം തുടങ്ങിയ നടപടികൾ ഗുരുതരമായ മനുഷ്യാവകാശ ലംഘനമാണെന്ന് നിരീക്ഷിച്ചുകൊണ്ടാണ് നടപടി.