x
ad
Fri, 4 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​രോ​ഗ്യ​മേ​ഖ​ല​യി​ലെ പ്ര​ശ്ന​ങ്ങ​ൾ: ഡോ. ​എ​സ്.എ​സ്. ലാ​ലി​നെ സ്പെ​ഷൽ റാ​പ്പോ​യാ​യി നി​യോ​ഗി​ക്ക​ണമെന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ

വെബ്ഡെസ്ക്
Published: September 4, 2026 03:37 AM IST | Updated: September 4, 2026 03:37 AM IST

ജ​​​​സ്റ്റീ​​​​സ് അ​​​​ല​​​​ക്സാ​​​​ണ്ട​​​​ർ തോ​​​​മ​​​​സ്

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: സ​​​​ർ​​​​ക്കാ​​​​ർ ആ​​​​രോ​​​​ഗ്യ​​​​മേ​​​​ഖ​​​​ല​​​​യി​​​​ൽ നി​​​​ല​​​​നി​​​​ൽ​​​​ക്കു​​​​ന്ന ഗു​​​​രു​​​​ത​​​​ര​​​​മാ​​​​യ പ്ര​​​​ശ്ന​​​​ങ്ങ​​​​ൾ പ​​​​ഠി​​​​ച്ച് പ​​​​രി​​​​ഹാ​​​​ര​​​​മാ​​​​ർ​​​​ഗ​​​ങ്ങ​​​​ൾ നി​​​​ർ​​​​ദേ​​​​ശി​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​യി പൊ​​​​തു​​​​ജ​​​​നാ​​​​രോ​​​​ഗ്യ വി​​​​ദ​​​​ഗ്ധ​​​​നാ​​​​യ ഡോ.​​​​എ​​​​സ്.എ​​​​സ്. ലാ​​​​ലി​​​​നെ സ്പെ​​​​ഷൽ റാ​​​​പ്പോ​​​​യായി കം ​​​​സ്പെ​​​​ഷൽ മോ​​​​ണി​​​​റ്റ​​​​റാ​​​​യി നി​​​​യോ​​​​ഗി​​​​ക്ക​​​​ണ​​​​മെ​​​​ന്ന് മ​​​​നു​​​​ഷ്യാ​​​​വ​​​​കാ​​​​ശ ക​​​​മ്മീ​​​​ഷ​​​​ൻ ചെ​​​​യ​​​​ർ​​​​പേ​​​​ഴ്സ​​​​ൺ ജ​​​​സ്റ്റീ​​​​സ് അ​​​​ല​​​​ക്സാ​​​​ണ്ട​​​​ർ തോ​​​​മ​​​​സ് സ​​​​ർ​​​​ക്കാ​​​​രി​​​​ന് നി​​​​ർ​​​​ദേ​​​​ശം ന​​​​ൽ​​​​കി.

അ​​​​ടി​​​​സ്ഥാ​​​​ന സൗ​​​​ക​​​​ര്യ​​​​ങ്ങ​​​​ളു​​​​ടെ അ​​​​ഭാ​​​​വം ഉ​​​​ൾ​​​​പ്പടെ ആ​​​​രോ​​​​ഗ്യ​​​​മേ​​​​ഖ​​​​ല നേ​​​​രി​​​​ടു​​​​ന്ന ഗു​​​​രു​​​​ത​​​​ര പ്ര​​​​തി​​​​സ​​​​ന്ധി​​​​ക​​​​ളു​​​​ടെ പ​​​​ശ്ചാ​​​​ത്ത​​​​ല​​​​ത്തി​​​​ൽ ക​​​​മ്മീ​​​​ഷ​​​​ൻ സ്വ​​​​മേ​​​​ധ​​​​യാ ര​​​​ജി​​​​സ്റ്റ​​​​ർ ചെ​​​​യ്ത കേ​​​​സി​​​​ലാ​​​​ണ് ന​​​​ട​​​​പ​​​​ടി. സ്വ​​​​കാ​​​​ര്യ ആ​​​​രോ​​​​ഗ്യമേ​​​​ഖ​​​​ല​​​​യി​​​​ൽ ആ​​​​ഗോ​​​​ള ഭീ​​​​മ​​​​ൻ​​​​മാ​​​​ർ കോ​​​​ടി​​​​ക​​​​ൾ നി​​​​ക്ഷേ​​​​പി​​​​ക്കു​​​​ന്ന സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ൽ സാ​​​​ധാ​​​​ര​​​​ണ​​​​ക്കാ​​​​ർ മാ​​​​ത്ര​​​​മ​​​​ല്ല മ​​​​ധ്യ​​​​വ​​​​ർ​​​​ഗ​​​​ത്തി​​​​ലെ അ​​​​ടി​​​​സ്ഥാ​​​​ന വി​​​​ഭാ​​​​ഗ​​​​വും സ​​​​ർ​​​​ക്കാ​​​​ർ ആ​​​​രോ​​​​ഗ്യ മേ​​​​ഖ​​​​ല​​​​യെ ആ​​​​ശ്ര​​​​യി​​​​ക്കു​​​​ന്ന കാ​​​​ലം വി​​​​ദൂ​​​​ര​​​​മ​​​​ല്ലെ​​​​ന്നും ജ​​​​സ്റ്റീ​​​​സ് അ​​​​ല​​​​ക്സാ​​​​ണ്ട​​​​ർ തോ​​​​മ​​​​സ് ഉ​​​​ത്ത​​​​ര​​​​വി​​​​ൽ പ​​​​റ​​​​ഞ്ഞു. ഇ​​​​ൻ​​​​ഷ്വ​​​​റ​​​​ൻ​​​​സ് ഇ​​​​ല്ലെ​​​​ങ്കി​​​​ൽ സ്വ​​​​കാ​​​​ര്യ ചി​​​​കി​​​​ത്സാ കേ​​​​ന്ദ്ര​​​​ങ്ങ​​​​ളി​​​​ൽ ചി​​​​കി​​​​ത്സ​​​​യി​​​​ല്ലാ​​​​താ​​​​വു​​​​ന്ന കാ​​​​ലം വ​​​​ന്നു​​​​ചേ​​​​രാം. ഏ​​​​ക​​​​ദേ​​​​ശം ഒ​​​​രു ബി​​​​ല്യ​​​​ൺ യു​​​​എ​​​​സ് ഡോ​​​​ള​​​​ർ സം​​​​സ്ഥാ​​​​ന​​​​ത്തെ സ്വ​​​​കാ​​​​ര്യ ആ​​​​രോ​​​​ഗ്യ മേ​​​​ഖ​​​​ല​​​​യി​​​​ൽ ആ​​​​ഗോ​​​​ള സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ൾ മു​​​​ട​​​​ക്കി​​​​യി​​​​ട്ടു​​​​ണ്ടെ​​​​ന്ന് മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളി​​​​ൽ നി​​​​ന്നും മ​​​​ന​​​​സി​​​​ലാ​​​​ക്കു​​​​ന്ന​​​​താ​​​​യി ഉ​​​​ത്ത​​​​ര​​​​വി​​​​ൽ പ​​​​റ​​​​ഞ്ഞു.

സം​​​​സ്ഥാ​​​​നാ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ലു​​​​ള്ള വി​​​​വി​​​​ധ ഏ​​​​ജ​​​​ൻ​​​​സി​​​​ക​​​​ളും ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രു​​​​മാ​​​​യി ഡോ. ​​​​ലാ​​​​ൽ ച​​​​ർ​​​​ച്ച ന​​​​ട​​​​ത്തി വി​​​​ഷ​​​​യ​​​​ങ്ങ​​​​ൾ ആ​​​​ഴ​​​​ത്തി​​​​ൽ പ​​​​ഠി​​​​ച്ച് നി​​​​രീ​​​​ക്ഷ​​​​ണ​​​​ങ്ങ​​​​ളും വി​​​​ല​​​​യി​​​​രു​​​​ത്ത​​​​ലും നി​​​​ർ​​​​ദേ​​​​ശ​​​​ങ്ങ​​​​ളും അ​​​​ട​​​​ങ്ങു​​​​ന്ന ഇ​​​​ട​​​​ക്കാ​​​​ല റി​​​​പ്പോ​​​​ർ​​​​ട്ട് പ​​​​ര​​​​മാ​​​​വ​​​​ധി ര​​​​ണ്ടു മാ​​​​സ​​​​ത്തി​​​​ന​​​​കം ക​​​​മ്മീ​​​​ഷ​​​​ന് സ​​​​മ​​​​ർ​​​​പ്പി​​​​ക്ക​​​​ണം.

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം ഗ​​​​വ.​​​​ മെ​​​​ഡി​​​​ക്ക​​​​ൽ കോ​​​​ള​​​​ജി​​​​ലെ ക​​​​മ്യൂ​​​​ണി​​​​റ്റി മെ​​​​ഡി​​​​സി​​​​ൻ വി​​​​ഭാ​​​​ഗം പ്ര​​​​ഫ​​​​സ​​​​ർ ഡോ. ​​​​അ​​​​ൽ​​​​താ​​​​ഫി​​​​ന്‍റെ സേ​​​​വ​​​​നം ഡോ. ​​​​ലാ​​​​ലി​​​​ന് സ്വീ​​​​ക​​​​രി​​​​ക്കാം. മ​​​​റ്റൊ​​​​രു വി​​​​ദ​​​​ഗ്ധനെ ഡോ.​​​​ ലാ​​​​ലി​​​​ന്‍റെ നി​​​​ർ​​​​ദേ​​​​ശം പ​​​​രി​​​​ഗ​​​​ണി​​​​ച്ച് എ​​​​ൻ​​​​എ​​​​ച്ച്എം ഡ​​​​യ​​​​റ​​​​ക്ട​​​​ർ ന​​​​ൽ​​​​ക​​​​ണം. സ്പെ​​​​ഷൽ മോ​​​​ണി​​​​റ്റ​​​​ർ​​​​ക്ക് ആ​​​​വ​​​​ശ്യ​​​​മു​​​​ള്ള സൗ​​​​ക​​​​ര്യ​​​​ങ്ങ​​​​ൾ സ​​​​ർ​​​​ക്കാ​​​​ർ ന​​​​ൽ​​​​ക​​​​ണം. ആ​​​​രോ​​​​ഗ്യ വിദ​ഗ​​​​്ധരാ​​​​യ ഡോ. ​​​​രാ​​​​മ​​​​ൻ​​​​കു​​​​ട്ടി, ഡോ. ​​​​ബി ഇ​​​​ക്ബാ​​​​ൽ, ഡോ. ​​​​എം.ഐ. ​​​​ജു​​​​നൈ​​​​ദ് റ​​​​ഹ്മാ​​​​ൻ എ​​​​ന്നി​​​​വ​​​​രു​​​​ടെ നി​​​​ർ​​​​ദേ​​​​ശ​​​​ങ്ങ​​​​ളും റാ​​​​പ്പോ​​​​ സ്വീ​​​​ക​​​​രി​​​​ക്ക​​​​ണം.

മി​​​​ക​​​​ച്ച ചി​​​​കി​​​​ത്സ ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​നാ​​​​ദ​​​​ത്ത​​​​മാ​​​​യ അ​​​​വ​​​​കാ​​​​ശ​​​​മാ​​​​ണെ​​​​ന്നി​​​​രി​​​​ക്കേ ആ​​​​രോ​​​​ഗ്യ​​​​മേ​​​​ഖ​​​​ല​​​​യി​​​​ൽ ഒ​​​​രു പു​​​​തി​​​​യ കേ​​​​ര​​​​ള മോ​​​​ഡ​​​​ൽ എ​​​​ന്ന ല​​​​ക്ഷ്യം കൈ​​​​വ​​​​രി​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​ള്ള ശ്ര​​​​മ​​​​ങ്ങ​​​​ളാ​​​​ണ് ന​​​​ട​​​​ത്തേ​​​​ണ്ട​​​​തെ​​​​ന്നും ജ​​​​സ്റ്റീ​​​​സ് അ​​​​ല​​​​ക്സാ​​​​ണ്ട​​​​ർ തോ​​​​മ​​​​സ് ഉ​​​​ത്ത​​​​ര​​​​വി​​​​ൽ പ​​​​റ​​​​ഞ്ഞു. തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം കോ​​​​ർ​​​​പറേ​​​​ഷ​​​​നി​​​​ലെ മാ​​​​ലി​​​​ന്യപ്ര​​​​ശ്ന​​​​ങ്ങ​​​​ൾ പ​​​​രി​​​​ഹ​​​​രി​​​​ക്കു​​​​ന്ന​​​​തി​​​​ന്‍റെ ശ്ര​​​​മ​​​​ങ്ങ​​​​ളു​​​​ടെ ഭാ​​​​ഗ​​​​മാ​​​​യി മു​​​​ൻ ചീ​​​​ഫ് സെ​​​​ക്ര​​​​ട്ട​​​​റി എ​​​​സ്.എം. ​​​​വി​​​​ജ​​​​യാ​​​​ന​​​​ന്ദി​​​​നെ ക​​​​മ്മീ​​​​ഷ​​​​ൻ സ്പ​​​​ഷ​​​​ൽ റാ​​​​പ്പോ​​​​യാ​​​​യി അ​​​​ടു​​​​ത്ത​​​​കാ​​​​ല​​​​ത്ത് നി​​​​യ​​​​മി​​​​ച്ചി​​​​രു​​​​ന്നു.

Tags : HealthSector Issues HumanRightsCommission DrSSLal Recommends SpecialRapporteur Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up