പ്രതീകാത്മക ചിത്രം
കോഴിക്കോട്: പതിനെട്ടാമത് സിൽവർ ഹിൽസ് ട്രോഫി സൗത്ത് ഇന്ത്യ ഇന്റർ സ്കൂൾ ബാസ്കറ്റ്ബോൾ ടൂർണമെന്റിന് സിൽവർ ഹിൽസ് ഹയർ സെക്കൻഡറി സ്കൂൾ ഇൻഡോർ കോർട്ടിൽ തുടക്കം.
നാല് ദിവസത്തെ കായിക മാമാങ്കം ആറ് വരെ നടക്കും. ഉദ്ഘാടന മത്സരങ്ങളിൽ ആതിഥേയരായ സിൽവർ ഹിൽസ് ഹയർ സെക്കൻഡറി സ്കൂൾ മികച്ച വിജയത്തോടെ പോരാട്ടം ആരംഭിച്ചു.
ബോയ്സ് പൂൾ എ മത്സരത്തിൽ ആതിഥേയർ ഇരിങ്ങാലക്കുട ഡോണ്‍ ബോസ്കോ എച്ച്എസ്എസിനെ 50-13 സ്കോറിന് പരാജയപ്പെടുത്തി.
സിൽവർ ഹിൽസ് ഗേൾസ് ടീം നടക്കാവ് ജിവിഎച്ച്എസ്എസിനെതിരേ 48-31 നും വിജയിച്ചു. ഗേൾസ് പൂൾ ബിയിൽ കോഴിക്കോട് പ്രൊവിഡൻസ് ഗേൾസ് എച്ച്എസ്എസ്, കാരമടൈ എസ്വിജിവി മെട്രിക്യുലേഷൻ എച്ച്എസ്എസിനെ 58-51 സ്കോറിന് പരാജയപ്പെടുത്തി.
മിനി ബോയ്സ് വിഭാഗത്തിൽ സിൽവർ ഹിൽസ് എച്ച്എസ്എസ് ‘എ’ ഗൂഡല്ലൂർ മോണിംഗ് സ്റ്റാർ സ്കൂളിനെ 60-30നും തോൽപ്പിച്ചു.
Tags : Basketball Tournament Sports