എം.ആര്. അജിത്കുമാര്‍
കൊച്ചി: സസ്പെന്ഷന് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് എഡിജിപി എം.ആര്. അജിത്കുമാര്‍ നല്കിയ ഹര്‍ജി വിശദമായ വാദം കേള്‍ക്കാനായി കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ (സിഎടി) 24ലേക്കു മാറ്റി.
നവകേരള യാത്രയ്ക്കിടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷാജീവനക്കാര്‍ മര്‍ദിച്ചതുമായി ബന്ധപ്പെട്ട കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന എസ്ഐടിയുടെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലുള്ള നടപടി ചോദ്യം ചെയ്താണു ഹര്‍ജി.
Tags : Petition Adjourned Clarification Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash AjithKumar ADGP