Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : ADGP

അ​ർ​ജു​ൻ ആ​യ​ങ്കി പോ​ലീ​സി​നെ വ​ട്ടം ക​റ​ക്കി​യി​ട്ടി​ല്ല, പോ​ലീ​സാണ് അർജുനെ വ​ട്ടം ക​റ​ക്കി​യ​തെന്ന് എ​ഡി​ജി​പി

തി​രു​വ​ന​ന്ത​പു​രം: അ​ർ​ജു​ൻ ആ​യ​ങ്കി പോലീ​സി​നെ വ​ട്ടം ക​റ​ക്കി​യി​ട്ടി​ല്ലെ​ന്ന് ക്ര​മ​സ​മാ​ധാ​ന ചു​മ​ത​ല​യു​ള്ള എ​ഡി​ജി​പി പി. ​വി​ജ​യ​ൻ. അ​ർ​ജു​നെ​യാ​ണ് പോ​ലീ​സ് വ​ട്ടം ക​റ​ക്കി​യ​ത്. പോ​ലീസി​നെ വെ​ല്ലു​വി​ളി​ച്ചെ​ന്ന​ത് അ​ർ​ജു​ന്‍റെ തോ​ന്ന​ലാ​ണെന്നും അദ്ദേഹം പറഞ്ഞു.

പോ​ലീ​സി​നെ വെ​ല്ലു​വി​ളി​ക്കു​ന്ന​ത് സ​മൂ​ഹ​ത്തെ വെ​ല്ലു​വി​ളി​ക്കു​ന്ന​ത് പോ​ലെ​യാ​ണ്. ര​ണ്ടിനെ​യും വേ​ർ​തി​രി​ക്കാ​നാ​വി​ല്ല. സ​മൂ​ഹ​ത്തി​ന്‍റെ സു​ര​ക്ഷി​ത​ത്വ​ത്തി​നും ജീ​വ​നും സ്വ​ത്തി​നും സം​ര​ക്ഷ​ണം കൊ​ടു​ക്കു​ന്ന​താ​ണ് പോ​ലീ​സ്.

പോലീ​സി​നെ വെ​ല്ലു​വി​ളി​ക്കു​ന്ന​തി​ൽ ആ​ഹ്ലാ​ദം ക​ണ്ടെത്തു​ന്ന​ത് സ​മൂ​ഹ​ത്തെ വെ​ല്ലു​വി​ളി​ക്കു​ന്ന​തി​ൽ ആ​ഹ്ലാ​ദം ക​ണ്ടെത്തു​ക​യാ​ണ്. ഇ​ത്ത​ര​ത്തി​ൽ വെ​ല്ലു​വി​ളി​ക്കു​ന്ന​വ​രെ അ​നൂ​കൂ​ലി​ച്ച് സോ​ഷ്യൽ മീ​ഡി​യ​യി​ല് ക​മ​ന്‍റി​ടു​ക​യും ലൈ​ക്ക​ടി​ക്കു​ക​യും ചെ​യ്യു​ന്ന ആ​ളു​ക​ളെ​യും ക​ണ്ടെത്തും. ​അ​ർ​ജു​ൻ സ്ഥ​ല​ങ്ങ​ൾ മാ​റി മാ​റി ന​ട​ക്കു​ക​യാ​യി​രു​ന്നു. അ​യാ​ൾ പോ​കു​ന്നി​ട​ത്തെ​ല്ലാം പോലീ​സു​മു​ണ്ടായി​രു​ന്നു.

ഇ​യാ​ളെ പി​ടി​ക്ക​ണ​ണ​മെ​ന്നും മ​നു​ഷ്യാ​വ​കാ​ശ ലം​ഘ​ന​മോ നി​യ​മ​പ​ര​മ​ല്ലാ​ത്ത രീ​തി​യോ ഉ​ണ്ടാക​രു​തെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രി​യു​ടെ നി​ർ​ദ്ദേ​ശ​മു​ണ്ടായി​രു​ന്നു. ക​ഴി​ഞ്ഞ രാ​ത്രി ര​ണ്ടോടെ അ​ർ​ജു​ൻ പി​ടി​യി​ലാ​യ​തോ​ടെ​യാ​ണ് മാ​ര​ത്തോ​ണി​ന്‍റെ ഒ​രു ഘ​ട്ടം ക​ഴി​ഞ്ഞ​ത്.

ഗു​ണ്ടക​ൾ​ക്കെ​തി​രേ​യു​ള്ള ഓ​പ​റേ​ഷ​ൻ ഗ്രി​പ്പ് എ​ന്ന പ​ദ്ധ​തി​യു​ണ്ട്. അ​ത് തു​ട​ർ​ച്ച​യാ​യി പോ​കും. ഈ ​ആ​യ​ങ്കി​യ​ല്ല ഒ​രു ആ​യ​ങ്കി​യും സ​മൂ​ഹ​ത്തെ വെ​ല്ലു​വി​ളി​ക്കു​ന്ന രീ​തി​യി​ൽ ഉ​ണ്ടാക​രു​ത്. പോലീ​സി​നെ വെ​ല്ലു​വി​ളി​ക്കു​ന്ന​തും നി​യ​മ​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തു​മാ​യ പോ​സ്റ്റു​ക​ൾ ഷെ​യ​ർ ചെ​യ്യു​ക​യും ക​മ​ന്‍റി​ടു​ക​യും ലൈ​ക്ക​ടി​ക്കു​ക​യും ചെ​യ്യു​ന്ന​വ​ർ​ക്ക് പി​ന്നാ​ലെ​യും പോ​ലീ​സെ​ത്തു​മെ​ന്ന് എ​ഡി​ജി​പി പ​റ​ഞ്ഞു.

Kerala

ര​ക്ഷാ​പ്ര​വ​ർ​ത്ത​ന കേ​സി​ൽ അ​ട്ടി​മ​റി; എം.​ആ​ർ. അ​ജി​ത്കു​മാ​റി​ന് സ​സ്പെ​ൻ​ഷ​ൻ

തി​രു​വ​ന​ന്ത​പു​രം: എ​ഡി​ജി​പി എം.​ആ​ർ. അ​ജി​ത്കു​മാ​റി​ന് സ​സ്പെ​ൻ​ഷ​ൻ. ആ​ല​പ്പു​ഴ​യി​ലെ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന കേ​സ് അ​ട്ടി​മ​റി​യി​ൽ എം.​ആ​ർ. അ​ജി​ത്കു​മാ​റി​നെ​തി​രാ​യ റി​പ്പോ​ർ​ട്ട് ഡി​ജി​പി ആ​ഭ്യ​ന്ത​ര സെ​ക്ര​ട്ട​റി​ക്ക് കൈ​മാ​റി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് ന​ട​പ​ടി.

ആ​ഭ്യ​ന്ത​ര മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല​യാ​ണ് സ​സ്പെ​ൻ​ഷ​ന് ശി​പാ​ർ​ശ ചെ​യ്ത​ത്. ശി​പാ​ർ​ശ മു​ഖ്യ​മ​ന്ത്രി​യും അം​ഗീ​ക​രി​ച്ച​തോ​ടെ​യാ​ണ് ന​ട​പ​ടി​യു​ണ്ടാ​യ​ത്. അ​ജി​ത് കു​മാ​റി​നെ​തി​രാ​യ ന​ട​പ​ടി വൈ​കു​ന്നു​വെ​ന്ന് നേ​ര​ത്തെ വി​മ​ർ​ശ​നം ഉ​യ​ർ​ന്നി​രു​ന്നു.

പി​ണ​റാ​യി വി​ജ​യ​ൻ സ​ർ​ക്കാ​രി​ന്‍റെ ന​വ​കേ​ര​ള യാ​ത്ര​യ്ക്കി​ടെ ആ​ല​പ്പു​ഴ​യി​ൽ​വ​ച്ച് പ്ര​തി​ഷേ​ധി​ക്കാ​നെ​ത്തി​യ കെ​എ​സ്‌​യു-​യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രെ മു​ഖ്യ​മ​ന്ത്രി​യു​ടെ സു​ര​ക്ഷ ഉ​ദ്യോ​ഗ​സ്ഥ​ർ മ​ർ​ദി​ച്ചി​രു​ന്നു. നി​ല​വി​ലെ എം​എ​ൽ​എ എ.​ഡി. തോ​മ​സി​നും അ​ന്ന് മ​ർ​ദ​ന​മേ​റ്റി​രു​ന്നു.

ഈ ​കേ​സി​ലെ അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് അ​ട്ടി​മ​റി​ക്കാ​ൻ ശ്ര​മി​ച്ചെ​ന്ന ക​ണ്ടെ​ത്ത​ലി​ന് പി​ന്നാ​ലെ​യാ​ണ് എം.​ആ​ർ. അ​ജി​ത്കു​മാ​റി​നെ​തി​രെ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ച​ത്. ജൂ​ലൈ 31ന് ​അ​ജി​ത് കു​മാ​റി​ന് ഡി​ജി​പി​യാ​യി സ്ഥാ​ന​ക്ക​യ​റ്റം ല​ഭി​ക്കാ​നി​രി​ക്കെ​യാ​ണ് സ​ർ​ക്കാ​രി​ന് മു​ന്നി​ലെ​ത്തി​യ റി​പ്പോ​ർ​ട്ടി​ൻ​മേ​ൽ ന​ട​പ​ടി​യു​ണ്ടാ​യി​രി​ക്കു​ന്ന​ത്.

ഡി​​​ജി​​​പി സ്ഥാ​​​ന​​​ക്ക​​​യ​​​റ്റ​​​വും ന​​​ഷ്‌ടമാ​​​കും

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ​​​സ്പെ​​​ഷ​​​നു പി​​​ന്നാ​​​ലെ ഡി​​​ജി​​​പി പ​​​ദ​​​വി​​​യി​​​ലേ​​​ക്കു​​​ള്ള സ്ഥാ​​​ന​​​ക്ക​​​യ​​​റ്റ​​​വും എ​​​ഡി​​​ജി​​​പി എം.​​​ആ​​​ർ. അ​​​ജി​​​ത്കു​​​മാ​​​റി​​​ന് ന​​​ഷ്ട​​​മാ​​​കും. ഫ​​​യ​​​ർ​​​ഫോ​​​ഴ്സ് മേ​​​ധാ​​​വി നി​​​തി​​​ൻ അ​​​ഗ​​​ർ​​​വാ​​​ൾ ഈ ​​​മാ​​​സം 31നു ​​​വി​​​ര​​​മി​​​ക്കു​​​ന്പോ​​​ൾ 1995 ബാ​​​ച്ചി​​​ലെ മു​​​തി​​​ർ​​​ന്ന ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​നാ​​​യ എം.​​​ആ​​​ർ. അ​​​ജി​​​ത്കു​​​മാ​​​റി​​​നാ​​​ണ് ഈ ​​​പ​​​ദ​​​വി ല​​​ഭി​​​ക്കേ​​​ണ്ടി​​​യി​​​രു​​​ന്ന​​​ത്. എ​​​ന്നാ​​​ൽ, സ​​​സ്പെ​​​ൻ​​​ഷ​​​നി​​​ലു​​​ള്ള ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​നു സ്ഥാ​​​ന​​​ക്ക​​​യ​​​റ്റം ന​​​ൽ​​​കാ​​​ൻ ക​​​ഴി​​​യി​​​ല്ല.

ഷൗ​​​ക്ക​​​ത്ത​​​ലി ക​​​ണ്ടെ​​​ത്തി​​​യ​​​ത് ഡി​​​ജി​​​റ്റ​​​ൽ തെ​​​ളി​​​വു​​​ക​​​ൾ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ആ​​​ല​​​പ്പു​​​ഴ ര​​​ക്ഷാ​​​പ്ര​​​വ​​​ർ​​​ത്ത​​​ന അ​​​ട്ടി​​​മ​​​റി കേ​​​സി​​​ൽ എ​​​ഡി​​​ജി​​​പി എം.​​​ആ​​​ർ. അ​​​ജി​​​ത്കു​​​മാ​​​റി​​​ന്‍റെ പ​​​ങ്ക് വ്യ​​​ക്ത​​​മാ​​​ക്കു​​​ന്ന ഡി​​​ജി​​​റ്റ​​​ൽ തെ​​​ളി​​​വു​​​ക​​​ളാ​​​ണ് പ്ര​​​ത്യേ​​​ക അ​​​ന്വേ​​​ഷ​​​ണ​​​സം​​​ഘ​​​ത്ത​​​ല​​​വ​​​നാ​​​യ എ​​​സ്പി എ.​​​പി. ഷൗ​​​ക്ക​​​ത്ത​​​ലി ക​​​ണ്ടെ​​​ത്തി​​​യ​​​തെ​​​ന്ന് സൂ​​​ച​​​ന. മൊ​​​ബൈ​​​ൽ ഫോ​​​ണ്‍ രേ​​​ഖ​​​ക​​​ളും സി​​​സി​​​ടി​​​വി ദൃ​​​ശ്യ​​​ങ്ങ​​​ളും അ​​​ട​​​ങ്ങി​​​യ ഡി​​​ജി​​​റ്റ​​​ൽ തെ​​​ളി​​​വു​​​ക​​​ൾ ശേ​​​ഖ​​​രി​​​ച്ച​​​ത്. ഇ​​​ത്ത​​​രം തെ​​​ളി​​​വു​​​ക​​​ളു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് സ​​​സ്പെ​​​ൻ​​​ഷ​​​ൻ അ​​​ട​​​ക്ക​​​മു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ളി​​​ലേ​​​ക്കു ക​​​ട​​​ന്ന​​​ത്.

Kerala

അ​ജി​ത്കു​മാ​റി​നെ​തി​രേ ന​ട​പ​ടി​ക്ര​മം പാ​ലി​ച്ചു​ള്ള ന​ട​പ​ടി: മു​ഖ്യ​മ​ന്ത്രി

തി​​രു​​വ​​ന​​ന്ത​​പു​​രം: എ​​ഡി​​ജി​​പി എം.​​ആ​​ർ. അ​​ജി​​ത്കു​​മാ​​റി​​നെ​​തി​​രേ ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ ന​​ട​​പ​​ടി ആ​​വ​​ശ്യ​​പ്പെ​​ട്ട താ​​ൻ അ​​ജി​​ത്തി​​നെ സം​​ര​​ക്ഷി​​ക്കാ​​ൻ ശ്ര​​മി​​ക്കു​​ന്നു​വെ​​ന്ന ത​​ര​​ത്തി​​ൽ വ്യാ​​ജ പ്ര​​ചാ​​ര​​ണം അ​​ഴി​​ച്ചുവി​​ട്ട​​താ​​യി മു​​ഖ്യ​​മ​​ന്ത്രി വി.​​ഡി. സ​​തീ​​ശ​​ൻ.

ഡി​​ജി​​പി​​യു​​ടെ റി​​പ്പോ​​ർ​​ട്ട് ക​​ഴി​​ഞ്ഞ ദി​​വ​​സ​​മാ​​ണ് സ​​ർ​​ക്കാ​​രി​​ലേ​​ക്ക് എ​​ത്തി​​യ​​ത്. ന​​ട​​പ​​ടി​​ക്ര​​മം പാ​​ലി​​ച്ചു​​ള്ള ന​​ട​​പ​​ടി​​യു​​ണ്ടാ​​കു​​മെ​​ന്നും മു​​ഖ്യ​​മ​​ന്ത്രി പ​​റ​​ഞ്ഞു.

മ​​ന്ത്രി​​മാ​​രു​​ടെ പ്രൈ​​വ​​റ്റ് സെ​​ക്ര​​ട്ട​​റി നി​​യ​​മ​​നം വൈ​​കു​​ന്നെ​​ന്ന പ​​രാ​​തി​​യി​​ൽ സ​​ർ​​ക്കാ​​ർ അ​​ധി​​കാ​​ര​​ത്തി​​ൽ എ​​ത്തി​​യി​​ട്ട് ര​​ണ്ടു മാ​​സ​​മ​​ല്ലേ ആ​​കു​​ന്നു​​ള്ളൂ. എ​​ല്ലാം ച​​ർ​​ച്ച ചെ​​യ്തു തീ​​രു​​മാ​​നി​​ക്കു​​മെ​​ന്നാ​​യി​​രു​​ന്നു മു​​ഖ്യ​​മ​​ന്ത്രി​​യു​​ടെ മ​​റു​​പ​​ടി.

ബോ​​ർ​​ഡ്- കോ​​ർ​​പ​​റേ​​ഷ​​ൻ പു​​നഃ​​സം​​ഘ​​ട​​ന വൈ​​കു​​ന്ന​​തു സം​​ബ​​ന്ധി​​ച്ച ചോ​​ദ്യ​​ങ്ങ​​ൾ​​ക്ക് ഓ​​രോ​​ന്നാ​​യി ന​​ട​​ത്തി വ​​രി​​ക​​യാ​​ണെ​​ന്നാ​​യി​​രു​​ന്നു മു​​ഖ്യ​​മ​​ന്ത്രി പ​​റ​​ഞ്ഞ​​ത്.

കി​​ഫ്ബി​​യി​​ലെ ധൂ​​ർ​​ത്ത് അ​​ന്വേ​​ഷി​​ക്കു​​മോ എ​​ന്ന ചോ​​ദ്യ​​ത്തി​​ന് പു​​നഃ​​സം​​ഘ​​ട​​ന അ​​ട​​ക്ക​​മു​​ള്ള പ്ര​​ശ്ന​​ങ്ങ​​ൾ പ​​ഠി​​ക്കാ​​ൻ സ​​മി​​തി​​യെ നി​​യോ​​ഗി​​ച്ചെ​​ന്നും റി​​പ്പോ​​ർ​​ട്ട് വ​​ന്ന​​ശേ​​ഷം തു​​ട​​ർ ന​​ട​​പ​​ടി സ്വീ​​ക​​രി​​ക്കാ​​മെ​​ന്നു​​മാ​​യി​​രു​​ന്നു മ​​റു​​പ​​ടി.

Kerala

'ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന' കേ​സ് അ​ട്ടി​മ​റി: വി​ശ​ദീ​ക​ര​ണം ന​ല്‍​കാ​ന്‍ കൂടു​ത​ല്‍ സ​മ​യംവേ​ണ​മെ​ന്ന എ​ഡി​ജി​പി​യു​ടെ ആ​വ​ശ്യം തള്ളി

തി​രു​വ​ന​ന്ത​പു​രം: ആ​ല​പ്പു​ഴ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന കേ​സി​ല്‍ വിശ​ദീ​ക​ര​ണം ന​ല്‍​കാ​ന്‍ കൂടു​ത​ല്‍ സ​മ​യം വേ​ണ​മെ​ന്ന എ​ഡി​ജി​പി എം.​ആ​ര്‍. അ​ജി​ത്കു​മാ​റി​ന്‍റെ ആ​വ​ശ്യം സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി റ​വാ​ഡ ച​ന്ദ്ര​ശേ​ഖ​ര്‍ ത​ള്ളി.

സം​ഭ​വം ന​ട​ക്കു​ന്ന കാ​ല​യ​ള​വി​ല്‍ ചൂ​ര​ല്‍​മ​ല​യി​ലെ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന ചു​മ​ത​ല​യി​ലാ​യി​രു​ന്നു​വെ​ന്നും യാ​ത്രാരേ​ഖ​ക​ള്‍ ഉ​ള്‍​പ്പെ​ടെ ഹാ​ജ​രാ​ക്കാ​ന്‍ കൂ​ടു​ത​ല്‍ സ​മ​യം വേ​ണ​മെ​ന്നുമാണ് അ​ജി​ത്ത് കു​മാ​ര്‍ ഡി​ജി​പി​യോ​ടു വി​ശ​ദീ​ക​രി​ച്ച​ത്. കൂ​ടു​ത​ല്‍ സ​മ​യം ന​ല്‍​കാ​നാ​കി​ല്ലെ​ന്ന് ഡി​ജി​പി വ്യ​ക്ത​മാ​ക്കു​ക​യാ​യി​രു​ന്നു.

എ​സ്‌​ഐ​ടി ത​ല​വ​ന്‍ എ​സ്പി ​ഷൗ​ക്ക​ത്ത​ലി എം.​ആ​ര്‍. അ​ജി​ത്കു​മാ​റി​നെ​തി​രേ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് സ​മ​ര്‍​പ്പി​ച്ച റി​പ്പോ​ര്‍​ട്ട് ഡി​ജി​പി ഉ​ട​ന്‍ ആ​ഭ്യ​ന്ത​ര സെ​ക്ര​ട്ട​റി​ക്കു സ​മ​ര്‍​പ്പി​ക്കും. ഈ ​റി​പ്പോ​ര്‍​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​ജി​ത്കു​മാ​റി​ല്‍ നി​ന്നു വി​ശ​ദീ​ക​ര​ണം തേ​ടി​യ​ത്.

മു​ന്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ന​യി​ച്ച ന​വ​കേ​ര​ള യാ​ത്ര​യ്ക്കി​ടെ പ്ര​തി​ഷേ​ധി​ച്ച യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​രേ ഗ​ണ്‍​മാ​നും പോ​ലീ​സു​കാ​രും ക്രൂ​ര​മാ​യി മ​ര്‍​ദി​ച്ച കേ​സ് അ​ട്ടി​മ​റി​ച്ച് പ്ര​തി​ക​ളെ ര​ക്ഷി​ച്ച​ത് അ​ജി​ത്കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു​വെ​ന്നാ​യി​രു​ന്നു ഇ​തേ​ക്കു​റി​ച്ച് തു​ടര​ന്വേ​ഷ​ണം ന​ട​ത്തി​യ എ​സ്‌​ഐ​ടി​യു​ടെ ക​ണ്ടെ​ത്ത​ല്‍.

ഈ ​മാ​സം മു​പ്പ​തി​ന് ഫ​യ​ര്‍​ഫോ​ഴ്‌​സ് മേ​ധാ​വി സ്ഥാ​ന​ത്തുനി​ന്നു നി​തി​ന്‍ അ​ഗ​ര്‍​വാ​ള്‍ വി​ര​മി​ക്കു​ന്പോൾ ഡി​ജി​പി റാ​ങ്കി​ല്‍ സീ​നി​യോ​റി​റ്റി പ്ര​കാ​രം അ​ജി​ത്കു​മാ​റി​നാ​ണ് അ​വ​സ​രം ല​ഭി​ക്കു​ന്ന​ത്. അ​ജി​ത്കു​മാ​റി​നെ​തി​രേ സ​ര്‍​ക്കാ​ര്‍ അ​ച്ച​ട​ക്ക ന​ട​പ​ടി സ്വീ​ക​രി​ച്ചാ​ല്‍ അ​വ​സ​രം ന​ഷ്ട​മാ​യേ​ക്കും.

എ​ന്നാ​ല്‍ അ​ജി​ത്കു​മാ​റി​നെ​തി​രേ ഗു​രു​ത​ര ന​ട​പ​ടി വേ​ണ​മെ​ന്ന് സ​ര്‍​ക്കാ​രി​നോ​ട് ഡി​ജി​പി ആ​വ​ശ്യ​പ്പെ​ടു​മൊ​യെ​ന്ന കാ​ര്യം പ്ര​ധാ​ന​മാ​ണ്. അ​ജി​ത്കു​മാ​റി​നെ​തി​രെ അ​ച്ച​ട​ക്ക ന​ട​പ​ടി വേ​ണ​മെ​ന്നാ​ണ് യൂ​ത്ത് കോ​ണ്‍​ഗ്ര​സി​ന്‍റെ നി​ല​പാ​ട്.

Kerala

രക്ഷാപ്രവർത്തന കേസ് അട്ടിമറി: എം.ആർ. അജിത് കുമാർ ഇന്ന് ഡിജിപിക്ക് വിശദീകരണം നൽകും

തിരുവനന്തപുരം: ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നേരെ മുൻ മുഖ്യമന്ത്രിയുടെ ഗൺമാന്മാർ നടത്തിയ ആക്രമണവുമായി ബന്ധപ്പെട്ട കേസ് അട്ടിമറിച്ചെന്ന ആരോപണത്തിൽ, തനിക്കെതിരെയുള്ള കണ്ടെത്തലുകളിൽ എഡിജിപി എം.ആർ. അജിത് കുമാർ ഇന്ന് മറുപടി നൽകും. വൈകുന്നേരത്തോടെ ഡിജിപിക്ക് വിശദീകരണം നൽകുമെന്നാണ് അദ്ദേഹം അറിയിച്ചിട്ടുള്ളത്.

അജിത് കുമാറിന്‍റെ മറുപടി ലഭിച്ച ശേഷം, ഡിജിപി സ്വന്തം ശിപാർശ കൂടി കൂട്ടിച്ചേർത്ത് സർക്കാരിന് അന്തിമ റിപ്പോർട്ട് കൈമാറും. എം.ആർ. അജിത് കുമാറിന്‍റെ പ്രൊമോഷനുമായി ബന്ധപ്പെട്ട സ്ക്രീനിംഗ് കമ്മിറ്റി കൂടുന്നതിന് മുൻപ് തന്നെ ഡിജിപി സർക്കാരിന് റിപ്പോർട്ട് നൽകുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

കേസിന്‍റെ തുടരന്വേഷണ റിപ്പോർട്ട് ഏതാനും ദിവസങ്ങൾക്ക് മുൻപാണ് പ്രത്യേക അന്വേഷണ സംഘം ഡിജിപിക്ക് കൈമാറിയത്. എന്നാൽ, ചില വിഷയങ്ങളിൽ കൂടുതൽ വ്യക്തത ആവശ്യപ്പെട്ട് ഡിജിപി ഈ റിപ്പോർട്ട് തിരിച്ചയക്കുകയായിരുന്നു.

തുടർന്ന്, ചില രേഖകൾ തിരുത്താൻ എഡിജിപി എം.ആർ. അജിത് കുമാർ നിർദേശം നൽകിയതിന്‍റെ സ്ക്രീൻഷോട്ടുകൾ അടക്കം, അദ്ദേഹത്തിന്‍റെ പേര് എടുത്തുപറഞ്ഞുകൊണ്ട് എസ്ഐടി റിപ്പോർട്ട് പുനഃസമർപ്പിച്ചു. ഈ തെളിവുകളുടെ അടിസ്ഥാനത്തിലാണ് അജിത് കുമാറിനോട് ഡിജിപി മറുപടി ആവശ്യപ്പെട്ടത്. നിലവിൽ യാത്രയിലായതിനാൽ തലസ്ഥാനത്തില്ലെന്നും 21-ാം തീയതി വിശദീകരണം നൽകുമെന്നുമാണ് അദ്ദേഹം മറുപടി നൽകിയിരുന്നത്.

Kerala

അ​ജി​ത്കു​മാ​റി​നെ സ്ഥാ​ന​ക്ക​യ​റ്റ പ​ട്ടി​ക​യി​ൽനി​ന്ന് ഒ​ഴി​വാ​ക്കി​യേ​ക്കും

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: ആ​​​​ല​​​​പ്പു​​​​ഴ​​​​യി​​​​ലെ ‘ര​​​​ക്ഷാ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ന’ അ​​​​ട്ടി​​​​മ​​​​റി കേ​​​​സി​​​​ൽ അ​​​​ന്വേ​​​​ഷ​​​​ണം നേ​​​​രി​​​​ടു​​​​ന്ന എ​​​​ഡി​​​​ജി​​​​പി എം.​​​​ആ​​​​ർ. അ​​​​ജി​​​​ത്കു​​​​മാ​​​​ർ ഇ​​​​പ്പോ​​​​ഴ​​​​ത്തെ ഡി​​​​ജി​​​​പി സ്ഥാ​​​​ന​​​​ക്ക​​​​യ​​​​റ്റ പ​​​​ട്ടി​​​​ക​​​​യി​​​​ൽ ഉ​​​​ൾ​​​​പ്പെ​​​​ട്ടേ​​​​ക്കി​​​​ല്ല. ഫ​​​​യ​​​​ർ​​​​ഫോ​​​​ഴ്സ് മേ​​​​ധാ​​​​വി നി​​​​തി​​​​ൻ അ​​​​ഗ​​​​ർ​​​​വാ​​​​ൾ 31നു ​​​​വി​​​​ര​​​​മി​​​​ക്കു​​​​ന്ന ഒ​​​​ഴി​​​​വി​​​​ൽ നി​​​​ല​​​​വി​​​​ലെ സീ​​​​നി​​​​യ​​​​ർ എ​​​​ഡി​​​​ജി​​​​പി​​​​യാ​​​​യ അ​​​​ജി​​​​ത്കു​​​​മാ​​​​റാ​​​​ണ് ഡി​​​​ജി​​​​പി പ​​​​ദ​​​​വി​​​​യി​​​​ലെ​​​​ത്തേ​​​​ണ്ട​​​​ത്.

എ​​​​ന്നാ​​​​ൽ, അ​​​​ന്വേ​​​​ഷ​​​​ണം നേ​​​​രി​​​​ടു​​​​ന്ന സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ൽ തൊ​​​​ട്ടു​​​​താ​​​​ഴെ​​​​യു​​​​ള്ള ഐ​​​​പി​​​​എ​​​​സ് ബാ​​​​ച്ചി​​​​ലെ എ​​​​ഡി​​​​ജി​​​​പി​​​​യാ​​​​യ എ​​​​സ്. ശ്രീ​​​​ജി​​​​ത്തി​​​​നാ​​​​ണ് സാ​​​​ധ്യ​​​​ത. ഇ​​​​തോ​​​​ടൊ​​​​പ്പം കേ​​​​ന്ദ്ര ഡെ​​​​പ്യൂ​​​​ട്ടേ​​​​ഷ​​​​നി​​​​ലു​​​​ള്ള മു​​​​തി​​​​ർ​​​​ന്ന ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​നാ​​​​യ സു​​​​രേ​​​​ഷ് രാ​​​​ജ് പു​​​​രോ​​​​ഹി​​​​ത്തിനും ഡി​​​​ജി​​​​പി പ​​​​ദ​​​​വി ന​​​​ൽ​​​​കും.

പ്ര​​​​ത്യേ​​​​ക അ​​​​ന്വേ​​​​ഷ​​​​ണ സം​​​​ഘം സം​​​​സ്ഥാ​​​​ന പോ​​​​ലീ​​​​സ് മേ​​​​ധാ​​​​വി​​​​ക്കു ന​​​​ൽ​​​​കി​​​​യ റി​​​​പ്പോ​​​​ർ​​​​ട്ടി​​​​ൽ അ​​​​ന്വേ​​​​ഷ​​​​ണ അ​​​​ട്ടി​​​​മ​​​​റി​​​​യി​​​​ൽ അ​​​​ന്ന് ക്ര​​​​സ​​​​മാ​​​​ധാ​​​​ന ചു​​​​മ​​​​ത​​​​ല വ​​​​ഹി​​​​ച്ചി​​​​രു​​​​ന്ന എ​​​​ഡി​​​​ജി​​​​പി എം.​​​​ആ​​​​ർ. അ​​​​ജി​​​​ത്കു​​​​മാ​​​​റി​​​​ന്‍റെ പ​​​​ങ്ക് വ്യ​​​​ക്ത​​​​മാ​​​​ക്കി​​​​യി​​​​രു​​​​ന്നു.

ഇ​​​​തി​​​​ൽ അ​​​​ജി​​​​ത്തി​​​​നോ​​​​ടു വി​​​​ശ​​​​ദീ​​​​ക​​​​ര​​​​ണം തേ​​​​ടി​​​​യെ​​​​ങ്കി​​​​ലും സ്വ​​​​കാ​​​​ര്യ യാ​​​​ത്ര​​​​യു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ടു കേ​​​​ര​​​​ള​​​​ത്തി​​​​നു പു​​​​റ​​​​ത്തു​​​​ള്ള സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ൽ മ​​​​ട​​​​ങ്ങി​​​​യെ​​​​ത്തി​​​​യ ശേ​​​​ഷം മ​​​​റു​​​​പ​​​​ടി ന​​​​ൽ​​​​കാ​​​​മെ​​​​ന്നാ​​​​ണ് അ​​​​റി​​​​യി​​​​ച്ച​​​​ത്. ഇ​​​​ന്നു മ​​​​ട​​​​ങ്ങി​​​​യെ​​​​ത്തു​​​​മെ​​​​ന്നാ​​​​ണ് അ​​​​റി​​​​യി​​​​ച്ചി​​​​ട്ടു​​​​ള്ള​​​​ത്. അ​​​​തി​​​​നാ​​​​ൽ ഇ​​​​ന്നോ നാ​​​​ളെ​​​​യോ മ​​​​റു​​​​പ​​​​ടി ന​​​​ൽ​​​​കു​​​​മെ​​​​ന്നാ​​​​ണു ക​​​​രു​​​​തു​​​​ന്ന​​​​ത്.

തു​​​​ട​​​​ർ​​​​ന്ന് സം​​​​സ്ഥാ​​​​ന പോ​​​​ലീ​​​​സ് മേ​​​​ധാ​​​​വി​​​​യു​​​​ടെ ശി​​​​പാ​​​​ർ​​​​ശ സ​​​​ഹി​​​​ത​​​​മു​​​​ള്ള റി​​​​പ്പോ​​​​ർ​​​​ട്ട് ആ​​​​ഭ്യ​​​​ന്ത​​​​ര വ​​​​കു​​​​പ്പി​​​​നു കൈ​​​​മാ​​​​റും. മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യും ആ​​​​ഭ്യ​​​​ന്ത​​​​ര മ​​​​ന്ത്രി​​​​യും സം​​​​യു​​​​ക്ത യോ​​​​ഗം ചേ​​​​ർ​​​​ന്നാ​​​​കും അ​​​​ജി​​​​ത്തി​​​​നെ​​​​തി​​​​രേ​​​​യു​​​​ള്ള തു​​​​ട​​​​ർ ന​​​​ട​​​​പ​​​​ടി സ്വീ​​​​ക​​​​രി​​​​ക്കു​​​​ക.

ന​​​​വ​​​​കേ​​​​ര​​​​ള യാ​​​​ത്ര​​​​യ്ക്കി​​​​ടെ അ​​​​ന്ന​​​​ത്തെ മു​​​​ഖ്യ​​​​മ​​​​ന്ത്രി പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​നും മ​​​​ന്ത്രി​​​​മാ​​​​രും സ​​​​ഞ്ച​​​​രി​​​​ച്ച വാ​​​​ഹ​​​​ന​​​​ത്തി​​​​നു നേ​​​​ർ​​​​ക്കു ക​​​​രി​​​​ങ്കൊ​​​​ടി കാ​​​​ട്ടി​​​​യ കെ​​​​എ​​​​സ്‌​​​​യു- യൂ​​​​ത്ത്കോ​​​​ണ്‍​ഗ്ര​​​​സ് നേ​​​​താ​​​​ക്ക​​​​ളെ മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യു​​​​ടെ ഗ​​​​ണ്‍​മാ​​​​ൻ​​​​മാ​​​​ർ മ​​​​ർ​​​​ദി​​​​ച്ചെ​​​​ന്നാ​​​​ണ് പ​​​​രാ​​​​തി.
കേ​​​​സ് അ​​​​ന്വേ​​​​ഷി​​​​ച്ച പ്ര​​​​ത്യേ​​​​ക പോ​​​​ലീ​​​​സ് സം​​​​ഘ​​​​ത്തെ എ​​​​ഡി​​​​ജി​​​​പി​​​​യു​​​​ടെ ഓ​​​​ഫീസി​​​​ൽ വി​​​​ളി​​​​ച്ചുവ​​​​രു​​​​ത്തി കേ​​​​സ് അ​​​​ട്ടി​​​​മ​​​​റി​​​​ച്ചെ​​​​ന്നാ​​​​ണ് ആ​​​​രോ​​​​പ​​​​ണം.

Kerala

പി. വിജയൻ ക്രമസമാധാന ചുമതലയുള്ള എഡിജിപിയായി ചുമതലയേറ്റു

തിരുവനന്തപുരം : സംസ്ഥാനത്തെ ക്രമസമാധാന ചുമതലയുള്ള എഡിജിപിയായി പി.വിജയൻ ചുമതലയേറ്റു. ഇന്‍റലിജൻസ് മേധാവിയായിരുന്ന വിജയനെ ക്രമസമാധാന ചുമതലയിലേക്ക് മാറ്റുകയായിരുന്നു.

ക്രമസമാധാന ചുമതലയുണ്ടായിരുന്നു എച്ച്. വെങ്കിടേഷിൽ നിന്നാണ് ചുമതലയേറ്റെടുത്തത്. പുതിയ ഇന്‍റലിജൻസ് മേധാവിയായി ദിനേന്ദ്ര കശിപും ഐജിയായി ആർ. നിശാന്തിനിയും ചുമതലയേറ്റു.

അതേസമയം ഉത്തരമേഖല ഐജിയായ പുട്ട വിമലാദിത്യയെ നിയമിച്ച് സർക്കാർ ഉത്തരവിറക്കി. ആഭ്യന്തര ഇന്‍റലിജൻസിൽ ഐജി സതീഷ് ബിനോയയെ നിയമിച്ചു. കണ്ണൂർ റെയ്ഞ്ച് ഡിഐജിയായ കെ. കാർത്തിക്കിനെയും തൃശൂർ റെയ്ഞ്ചിൽ ടി. നാരായണനെയും നിയമിച്ചു.

Kerala

ഗൺമാൻമാരെ ചോദ്യംചെയ്യുന്നത് തടഞ്ഞു, കേസ് ഡയറി തിരുത്തിച്ചു: അജിത് കുമാറിന് കുരുക്ക് മുറുകുന്നു

തിരുവനന്തപുരം: ന​വ​കേ​ര​ള സ​ദ​സി​നി​ടെ പ്ര​തി​ഷേ​ധി​ച്ച കെ​എ​സ്‍​യു- യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രെ മു​ൻ മു​ഖ്യ​മ​ന്ത്രി​യു​ടെ ഗ​ൺ​മാ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ മര്‍ദ്ദിച്ച സംഭവത്തില്‍ എഡിജിപി എം.ആര്‍. അജിത് കുമാറിന് കുരുക്ക് മുറുകുന്നു.

തെളിവുകള്‍ ശേഖരിക്കാന്‍ അജിത്കുമാർ തടസം നിന്നെന്നും കേസ് ഡയറിയും അന്തിമ അന്വേഷണ റിപ്പോര്‍ട്ടും തിരുത്തിച്ചെന്നുമാണ് കേസ് അന്വേഷിച്ച അഞ്ച് പോലീസ് ഉദ്യോഗസ്ഥർ അന്വേഷണസംഘത്തിനു മൊഴി നല്കിയത്.

ഗണ്‍മാന്‍മാരെ ചോദ്യംചെയ്യുന്നത് അജിത് കുമാര്‍ തടഞ്ഞുവെന്നും ആലപ്പുഴയിലേക്ക് വിളിച്ചുവരുത്തി ചോദ്യംചെയ്യാന്‍ അനുവദിച്ചില്ലെന്നും മൊഴിയിൽ പറയുന്നു. രണ്ട് ഡിവൈഎസ്പിമാരും രണ്ട് ഇന്‍സ്‌പെക്ടര്‍മാരും ഒരു എസ്‌ഐയുമാണ് മൊഴി നല്‍കിയത്.

കേസിൽ അജിത് കുമാറിനെതിരേ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാനാണ് അന്വേഷണ സംഘത്തിന്‍റെ നീക്കം. അതിനു ശേഷം മാത്രമാകും എഡിജിപിക്കെതിരേ റിപ്പോര്‍ട്ട് നല്‍കുക. കേസ് അട്ടിമറിച്ചതില്‍ അജിത് കുമാറിനെ പ്രതി ചേര്‍ത്തേക്കും. കൂടാതെ, അജിത് കുമാറിന്‍റെ ഓഫീസിലെ രണ്ട് ഗ്രേഡ് എസ്‌ഐമാരും പ്രതികളാകും.

അതേസമയം, "രക്ഷാപ്രവർത്തനം' സംബന്ധിച്ച് ന​ട​ത്തി​യ പു​ന​ര​ന്വേ​ഷ​ണ​ത്തി​ന്‍റെ ആ​ദ്യ റി​പ്പോ​ർ​ട്ട് ഇ​ന്ന് കൈ​മാ​റും. സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​ക്ക് ആ​ണ് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം റി​പ്പോ​ർ​ട്ട് ന​ൽ​കു​ക. ഗ​ൺ​മാ​ൻ അ​നി​ൽ കു​മാ​ർ, സു​ര​ക്ഷാ ജീ​വ​ന​ക്കാ​ര​ൻ സ​ന്ദീ​പ്, മു​ഖ്യ​മ​ന്ത്രി​യു​ടെ വാ​ഹ​ന​ത്തി​ന് അ​ക​മ്പ​ടി പോ​യ പോ​ലീ​സു​കാ​രാ​യ അ​രു​ൺ, വി​പി​ൻ, ഷൈ​ജു എ​ന്നി​വ​രാ​ണ് കേ​സി​ലെ പ്ര​തി​ക​ൾ. റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഇ​വ​ർ​ക്കെ​തി​രെ വ​കു​പ്പ്ത​ല ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​യേ​ക്കും.

Kerala

അ​ബു​ദാ​ബി സ​ന്ദ​ർ​ശനം; എ​ഡി​ജി​പി എ​സ്. ശ്രീ​ജി​ത്തി​നെ​തി​രെ അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വ്

തി​രു​വ​ന​ന്ത​പു​രം: എ​ഡി​ജി​പി എ​സ്.​ശ്രീ​ജി​ത്തി​ന്‍റെ അ​ബു​ദാ​ബി സ​ന്ദ​ർ​ശ​ന​ത്തി​ൽ ഹൈ​ക്കോ​ട​തി അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ടു. ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി ഒ​ന്ന്, ര​ണ്ട്, മൂ​ന്ന് തീ​യ​തി​ക​ളി​ലാ​യി ശ്രീ​ജി​ത്ത് അ​ബു​ദാ​ബി​യി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി​യി​രു​ന്നു.

ഇ​തി​നി​ടെ അ​ദ്ദേ​ഹം സ്വ​കാ​ര്യ ആ​യു​ർ​വേ​ദി​ക് സെ​ന്‍റ​റി​ന്‍റെ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ മു​ഖ്യാ​ഥി​തി​യാ​യി പ​ങ്കെ​ടു​ത്തി​രു​ന്നു. സം​ഭ​വ​ത്തി​ൽ മൂ​ന്ന് മാ​സ​ത്തി​നു​ള്ളി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി റി​പ്പോ​ർ​ട്ട് ന​ൽ​ക​ണ​മെ​ന്നാ​ണ് ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ്.

അ​നു​മ​തി ഇ​ല്ലാ​തെ​യാ​ണ് ആ​യു​ർ​വേ​ദ സെ​ന്‍റ​റി​ന്‍റെ ഉ​ദ്ഘാ​ട​ന​ത്തി​ന് എ​സ്. ശ്രീ​ജി​ത്ത് പോ​യ​തെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി അ​സി​സ്റ്റ​ന്‍റ് മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ഇ​സ്പെ​ക്ട​ർ ദീ​പ​ൻ ഇ​ട​മ​ന ന​ൽ​കി​യ ഹ​ർ​ജി​യി​ലാ​ണ് സു​പ്ര​ധാ​ന ഉ​ത്ത​ര​വ്. അ​ബു​ദാ​ബി​യി​ലേ​ക്ക് പോ​കു​ന്ന കാ​ര്യം ശ്രീ​ജി​ത്ത് സ​ർ​ക്കാ​രി​നെ അ​റി​യി​ച്ചി​രു​ന്നു.

എ​ന്നാ​ൽ സ്വ​കാ​ര്യ ആ​യു​ർ​വേ​ദ സ്ഥാ​പ​ന​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന​ത്തി​ന് പോ​കു​ന്ന​തി​ന് അ​നു​മ​തി ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ന്ന് പ​രാ​തി​ക്കാ​ര​ൻ പ​റ​ഞ്ഞു. ട്രാ​ൻ​സ്പോ​ർ​ട്ട് ക​മ്മീ​ഷ​ണ​റാ​യി​രു​ന്ന സ​മ​യ​ത്ത് ശ്രീ​ജി​ത്ത് ന​ട​ത്തി​യ സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ൾ, ട്രാ​ൻ​സ്‌​ഫ​റു​ക​ൾ തു​ട​ങ്ങി​യ​വ സം​ബ​ന്ധി​ച്ചും അ​ന്വേ​ഷ​ണം ന​ട​ത്തി റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​നും കോ​ട​തി നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്.

Kerala

ജ​യി​ൽ മേ​ധാ​വി​ക്കെ​തിരേ വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം: അ​നു​മ​തി വാ​ങ്ങണമെന്നു കോ​ട​തി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ജ​​​യി​​​ൽ വ​​​കു​​​പ്പ് മേ​​​ധാ​​​വി എ​​​ഡി​​​ജി​​​പി ബ​​​ൽ​​​റാം കു​​​മാ​​​ർ ഉ​​​പാ​​​ധ്യാ​​​യ​​​യ്ക്കെ​​​തിരേ ഉ​​​യ​​​ർ​​​ന്ന അ​​​ഴി​​​മ​​​തി ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ളി​​​ൽ വി​​​ജി​​​ല​​​ൻ​​​സ് അ​​​ന്വേ​​​ഷ​​​ണം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു​​​ള്ള ഹ​​​ർ​​​ജി കോ​​​ട​​​തി ഫ​​​യ​​​ലി​​​ൽ സ്വീ​​​ക​​​രി​​​ച്ചു.

എ​​​ന്നാ​​​ൽ, അ​​​ഴി​​​മ​​​തി നി​​​രോ​​​ധ​​​ന നി​​​യ​​​മ​​​പ്ര​​​കാ​​​രം ഉ​​​യ​​​ർ​​​ന്ന ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​നെ​​​തിരേ അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്തു​​​ന്ന​​​തി​​​നു സ​​​ർ​​​ക്കാ​​​രി​​​ൽ നി​​​ന്നു​​​ള്ള മു​​​ൻ​​​കൂ​​​ർ അ​​​നു​​​മ​​​തി വാ​​​ങ്ങി ഹാ​​​ജ​​​രാ​​​ക്കാ​​​ൻ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം പ്ര​​​ത്യേ​​​ക വി​​​ജി​​​ല​​​ൻ​​​സ് കോ​​​ട​​​തി ഹ​​​ർ​​​ജി​​​ക്കാ​​​ര​​​ന് നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി.

ടി.​​​എ​​​സ്. ​​​ആ​​​ശി​​​ഷ് ന​​​ൽ​​​കി​​​യ ഹ​​​ർ​​​ജി​​​യി​​​ലാ​​​ണ് കോ​​​ട​​​തി ന​​​ട​​​പ​​​ടി. ജ​​​യി​​​ൽ വ​​​കു​​​പ്പി​​​ലെ അ​​​ഴി​​​മ​​​തി​​​ക​​​ളു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് വി​​​ര​​​മി​​​ച്ച ഡി​​​ഐ​​​ജി പി. ​​​അ​​​ജ​​​യ​​​കു​​​മാ​​​ർ ഒ​​​രു പ്ര​​​മു​​​ഖ മാ​​​ധ്യ​​​മ​​​ത്തി​​​ലൂ​​​ടെ ന​​​ട​​​ത്തി​​​യ ഞെ​​​ട്ടി​​​ക്കു​​​ന്ന വെ​​​ളി​​​പ്പെ​​​ടു​​​ത്ത​​​ലു​​​ക​​​ളാ​​​ണ് ഹ​​​ർ​​​ജി​​​ക്ക് ആ​​​ധാ​​​രം.

നി​​​ല​​​വി​​​ൽ അ​​​ഴി​​​മ​​​തി​​​ക്കേ​​​സി​​​ൽ സ​​​സ്പെ​​​ൻ​​​ഷ​​​നി​​​ലു​​​ള്ള ജ​​​യി​​​ൽ ഡി​​​ഐ​​​ജി എം.​​​കെ. വി​​​നോ​​​ദ് കു​​​മാ​​​ർ ന​​​ട​​​ത്തി​​​യ നി​​​യ​​​മ​​​വി​​​രു​​​ദ്ധ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ​​​ക്ക് ബ​​​ൽ​​​റാം കു​​​മാ​​​ർ ഉ​​​പാ​​​ധ്യാ​​​യ ഒ​​​ത്താ​​​ശ ചെ​​​യ്തെ​​​ന്നും ത​​​ട​​​വു​​​കാ​​​ർ​​​ക്കു ച​​​ട്ട​​​വി​​​രു​​​ദ്ധ​​​മാ​​​യി പ​​​രോ​​​ൾ അ​​​നു​​​വ​​​ദി​​​ക്കു​​​ന്ന​​​തി​​​നും, ജ​​​യി​​​ലു​​​ക​​​ൾ​​​ക്കു​​​ള്ളി​​​ലേ​​​ക്കു ല​​​ഹ​​​രി​​​വ​​​സ്തു​​​ക്ക​​​ളും മൊ​​​ബൈ​​​ൽ ഫോ​​​ണും എ​​​ത്തി​​​ക്കു​​​ന്ന​​​തി​​​നും വി​​​നോ​​​ദ് കു​​​മാ​​​ർ കൈ​​​ക്കൂ​​​ലി വാ​​​ങ്ങി​​​യി​​​രു​​​ന്ന​​​താ​​​യും ഇ​​​തി​​​ൽ ജ​​​യി​​​ൽ മേ​​​ധാ​​​വി​​​ക്ക് പ​​​ങ്ക് ല​​​ഭി​​​ച്ച​​​താ​​​യും ഹ​​​ർ​​​ജി​​​യി​​​ൽ ആ​​​രോ​​​പി​​​ക്കു​​​ന്നു.

കേ​​​സി​​​ൽ പ്രാ​​​ഥ​​​മി​​​ക വാ​​​ദം കേ​​​ട്ട കോ​​​ട​​​തി, ഉ​​​ന്ന​​​യി​​​ക്ക​​​പ്പെ​​​ട്ട പ​​​രാ​​​തി​​​ക​​​ളി​​​ൽ പ്ര​​​ഥ​​​മ​​​ദൃ​​​ഷ്ട്യാ ക​​​ഴ​​​ന്പു​​​ണ്ടെ​​​ന്നു നി​​​രീ​​​ക്ഷി​​​ച്ചു. എ​​​ന്നാ​​​ൽ, അ​​​ഴി​​​മ​​​തി നി​​​രോ​​​ധ​​​ന നി​​​യ​​​മ​​​ത്തി​​​ലെ പു​​​തി​​​യ ഭേ​​​ദ​​​ഗ​​​തി​​​ക​​​ൾ പ്ര​​​കാ​​​രം സ​​​ർ​​​ക്കാ​​​ർ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ​​​ക്കെ​​​തിരേ അ​​​ന്വേ​​​ഷ​​​ണം പ്ര​​​ഖ്യാ​​​പി​​​ക്കു​​​ന്ന​​​തി​​​നു മു​​​ൻ​​​പാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട അ​​​ധി​​​കാ​​​രി​​​ക​​​ളി​​​ൽ നി​​​ന്നു​​​ള്ള അ​​​നു​​​മ​​​തിപ​​​ത്രം ആ​​​വ​​​ശ്യ​​​മാ​​​ണ്. ഈ ​​​സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണ് ആ​​​വ​​​ശ്യ​​​മാ​​​യ രേ​​​ഖ​​​ക​​​ൾ സ​​​ഹി​​​തം വീ​​​ണ്ടും സ​​​മീ​​​പി​​​ക്കാ​​​ൻ ഹ​​​ർ​​​ജി​​​ക്കാ​​​ര​​​നോ​​​ട് കോ​​​ട​​​തി നി​​​ർ​​​ദേ​​​ശി​​​ച്ച​​​ത്.

Kerala

യൂ​ട്യൂ​ബി​ലൂ​ടെ വ്യാ​ജ പ്ര​ചാ​ര​ണം; കെ.​എം. ഷാ​ജ​ഹാ​ന് അ​ഞ്ച് ല​ക്ഷം പി​ഴ വി​ധി​ച്ച് കോ​ട​തി

തി​രു​വ​ന​ന്ത​പു​രം: എ​ഡി​ജി​പി എ​സ്. ശ്രീ​ജി​ത്ത് ന​ൽ​കി​യ മാ​ന​ന​ഷ്ട കേ​സി​ൽ രാ​ഷ്ട്രീ​യ നി​രീ​ക്ഷ​ക​ൻ കെ.​എം. ഷാ​ജ​ഹാ​ന് അ​ഞ്ച് ല​ക്ഷം രൂ​പ പി​ഴ വി​ധി​ച്ച് കോ​ട​തി. തി​രു​വ​ന​ന്ത​പു​രം മു​ൻ​സി​ഫ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യു​ടേ​താ​ണ് വി​ധി.

പി​ഴ ശി​ക്ഷ​യോ​ടൊ​പ്പം കോ​ട​തി​ചെ​ല​വും ഷാ​ജ​ഹാ​ൻ അ​ട​യ്ക്ക​ണ​മെ​ന്നും കോ​ട​തി വി​ധി​ച്ചു. യൂ​ട്യൂ​ബി​ലൂ​ടെ വ്യാ​ജ പ്ര​ചാ​ര​ണം ന​ട​ത്തി​യെ​ന്ന് ആ​രോ​പി​ച്ച് എ​സ്. ശ്രീ​ജി​ത്ത് ഫ​യ​ൽ ചെ​യ്ത സി​വി​ൽ കേ​സി​ലാ​ണ് നി​ല​വി​ലെ കോ​ട​തി വി​ധി.

സ​മാ​ന സം​ഭ​വ​ത്തി​ൽ എ​ഡി​ജി​പി ക്രി​മി​ന​ൽ കേ​സും ഫ​യ​ൽ ചെ​യ്തി​ട്ടു​ണ്ട്. ക്രി​മി​ന​ൽ കേ​സി​ലെ വി​ധി ഇ​നി വ​രാ​നു​ണ്ട്. 

Kerala

'പോ​റ്റി​യെ കേ​റ്റി​യേ' പാ​ര​ഡി ഗാ​നം; കേ​സെ​ടു​ക്കു​ന്ന​തി​ൽ നി​യ​മോ​പ​ദേ​ശം തേ​ടും

തി​രു​വ​ന​ന്ത​പു​രം: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് കാ​ല​യ​ള​വി​ൽ സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യ പോ​റ്റി​യെ കേ​റ്റി​യേ എ​ന്ന പാ​ര​ഡി ഗാ​ന​ത്തി​നെ​തി​രെ ഡി​ജി​പി​ക്ക് ന​ല്‍​കി​യ പ​രാ​തി​യി​ല്‍ പ്രാ​ഥ​മി​കാ​ന്വേ​ഷ​ണം. പ​രാ​തി അ​ന്വേ​ഷ​ണ​ത്തി​നാ​യി എ​ഡി​ജി​പി​ക്ക് കൈ​മാ​റി.

വൈ​റ​ലാ​യ ഗാ​ന​ത്തി​ൽ വി​ശ്വാ​സ​ത്തെ വ്ര​ണ​പ്പെ​ടു​ത്തു​ന്ന പ​രാ​മ​ർ​ശ​ങ്ങ​ൾ ഉ​ണ്ടാ​യി​ട്ടു​ണ്ടോ​യെ​ന്ന് പ​രി​ശോ​ധി​ക്കും. കേ​സെ​ടു​ക്കു​ന്ന​തി​ല്‍ ആ​ശ​യ​ക്കു​ഴ​പ്പം ഉ​ണ്ടെ​ന്നാ​ണ് പു​റ​ത്തു​വ​രു​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ. കേ​സെ​ടു​ക്കു​ന്ന​തി​ൽ നി​യ​മോ​പ​ദേ​ശം തേ​ടും.

ഗാ​നം അ​യ്യ​പ്പ ഭ​ക്ത​രെ വേ​ദ​നി​പ്പി​ക്കു​ന്ന​തെ​ന്നാ​ണ് പ​രാ​തി. രാ​ഷ്ട്രീ​യ​ലാ​ഭ​ത്തി​ന് അ​യ്യ​പ്പ​ഭ​ക്ത​രെ അ​പ​മാ​നി​ക്കും​വി​ധ​മു​ള്ള പാ​ട്ട് പി​ൻ​വ​ലി​ക്ക​ണ​മെ​ന്നാ​ണ് പ​രാ​തി​ക്കാ​ര​നാ​യ തി​രു​വാ​ഭ​ര​ണ​പാ​ത സം​ര​ക്ഷ​ണ​സ​മി​തി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്ര​സാ​ദ് കു​ഴി​ക്കാ​ല​യു​ടെ ആ​വ​ശ്യം.

Kerala

അതിജീവിതയെ അധിക്ഷേപിച്ച കേസ്; മോശം കമന്‍റ് ഇട്ടവരും പ്രതിയാകുമെന്ന് എഡിജിപി

തിരുവനന്തപുരം: യുവതിയുടെ സൈബർ അധിക്ഷേപ പരാതിയുടെ അടിസ്ഥാനത്തിൽ കൂടുതൽ നടപടി ഉണ്ടാകുമെന്ന് എഡിജിപി എസ്. ശ്രീജിത്ത്. ഇരയ്ക്ക് സംരക്ഷണം കൊടുക്കാൻ പോലീസ് ബാധ്യസ്ഥരാണ്. ഇരയുടെ ഐഡന്‍റിറ്റി വെളിപ്പെടുത്താൻ പാടില്ലെന്നും അദ്ദേഹം പറഞ്ഞു.

സൈബർ ഗ്രൂപ്പുകൾക്ക് എതിരെയും കുറ്റക്കാർക്കെതിരെയും കൃത്യമായ പ്രോസിക്യൂഷൻ നടപടി ഉണ്ടാകും. പരാതിയിൽ പറഞ്ഞിരിക്കുന്ന കൂടുതൽ പേർക്കെതിരെയും നടപടിയെടുക്കുമെന്നും ശ്രീജിത്ത് പറഞ്ഞു.

പരാതിയിൽ എല്ലാവരുടെയും യുആർഎച്ച് വച്ച് ഒരു പൊതു എഫ്ഐആർ ആണ് തയാറാക്കിയിരിക്കുന്നത്. ഓരോരുത്തരുടെയും പോസ്‌റ്റ് പരിശോധിച്ച് പ്രതിയാക്കും.

Kerala

ശ​ബ​രി​മ​ല: 1.36 ല​ക്ഷം പേ​ർ ദ​ർ​ശ​നം ന​ട​ത്തി

ശ​ബ​രി​മ​ല: മ​ണ്ഡ​ല - മ​ക​ര​വി​ള​ക്ക് മ​ഹോ​ത്സ​വ​ത്തി​നാ​യി ന​വം​ബ​ർ 16ന് ​ന​ട തു​റ​ന്ന ശേ​ഷം ഇ​തു​വ​രെ 1.36 ല​ക്ഷം പേ​ർ ദ​ർ​ശ​നം ന​ട​ത്തി​യ​താ​യി എ​ഡി​ജി​പി എ​സ്. ശ്രീ​ജി​ത്ത്. ആ​ദ്യ​ദി​നം മാ​ത്രം 55,000 ത്തോ​ളം പേ​രാ​ണ് ദ​ർ​ശ​ന​ത്തി​ന് എ​ത്തി​യ​ത്.

വെ​ർ​ച്ച്യ​ൽ ക്യൂ ​ബു​ക്കിം​ഗി​ലൂ​ടെ​യു​ള്ള 70,000 പേ​രെ​യും സ്പോ​ട്ട് ബു​ക്കിം​ഗി​ലൂ​ടെ​യു​ള്ള 20,000 പേ​രെ​യും ഉ​ൾ​പ്പ​ടെ പ​ര​മാ​വ​ധി 90,000 തീ​ർ​ഥാ​ട​ക​ർ​ക്കാ​ണ് ഒ​രു ദി​വ​സം ദ​ർ​ശ​നം അ​നു​വ​ദി​ക്കു​ക. സു​ഗ​മ​മാ​യ ദ​ർ​ശ​ന​ത്തി​ന് എ​ല്ലാ​വ​രും വെ​ർ​ച്യ​ൽ ക്യൂ ​സം​വി​ധാ​നം ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്നും എ​ഡി​ജി​പി നി​ർ​ദ്ദേ​ശി​ച്ചു.

തീ​ർ​ഥാ​ട​ന കാ​ല​ത്തേ​യ്ക്കാ​യി 18,000 പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ​യാ​ണ് സു​ര​ക്ഷ​യ്ക്ക് നി​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്. നി​ല​വി​ൽ 3,500 ഉ​ദ്യോ​ഗ​സ്ഥ​രെ സ​ന്നി​ധാ​നം, പ​മ്പ, നി​ല​യ്ക്ക​ൽ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി വി​ന്യ​സി​ച്ചി​ട്ടു​ണ്ട്. സു​ഗ​മ​വും സു​ര​ക്ഷി​ത​വു​മാ​യ തീ​ർ​ഥാ​ട​ന​ത്തി​നാ​യി പോ​ലി​സ് എ​ല്ലാ​വി​ധ ക്ര​മീ​ക​ര​ണ​ങ്ങ​ളും ഒ​രു​ക്കി​യി​ട്ടു​ണ്ടെ​ന്നും എ​ഡി​ജി​പി വ്യ​ക്ത​മാ​ക്കി.

Kerala

അ​ഴി​മ​തി​ക്കേ​സി​ല്‍ ക്ലീ​ന്‍ ചി​റ്റ് റി​പ്പോ​ർ​ട്ട് ത​ള്ളി​യ വി​ധി​ക്കെ​തി​രേ എം.​ആ​ർ. അ​ജി​ത് കു​മാ​ര്‍ ഇ​ന്ന് ഹൈ​ക്കോ​ട​തി​യി​ല്‍

കൊ​ച്ചി: അ​ഴി​മ​തി​ക്കേ​സി​ല്‍ ക്ലീ​ന്‍ ചി​റ്റ് റി​പ്പോ​ർ​ട്ട് ത​ള്ളി​യ വി​ജി​ല​ന്‍​സ് കോ​ട​തി​വി​ധി​ക്കെ​തി​രേ എ​ഡി​ജി​പി എം.​ആ​ർ. അ​ജി​ത് കു​മാ​ര്‍ ഇ​ന്ന് ഹൈ​ക്കോ​ട​തി​യി​ല്‍ അ​പ്പീ​ൽ ന​ല്‍​കും. വ​സ്തു​ത​ക​ൾ ശ​രി​യാ​യി വി​ല​യി​രു​ത്താ​തെ​യു​ള്ള വി​ധി സ്റ്റേ ​ചെ​യ്യ​ണം എ​ന്നാ​ണ് ക്രി​മി​ന​ൽ അ​ഭി​ഭാ​ഷ​ക​ൻ ബി. ​രാ​മ​ൻ പി​ള്ള മു​ഖേ​ന ന​ല്‍​കു​ന്ന ഹ​ര്‍​ജി​യി​ലെ ആ​വ​ശ്യം.

ഉ​ത്ത​ര​വി​ൽ മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രെ​യു​ള്ള പ​രാ​മ​ര്‍​ശ​ത്തി​ല്‍ സ​ര്‍​ക്കാ​രും അ​പ്പീ​ൽ ന​ല്‍​കു​ന്നു​ണ്ട്. കേ​സ​ന്വേ​ഷ​ണ​ത്തി​ൽ ഇ​ട​പെ​ടാ​ൻ മു​ഖ്യ​ന്ത്രി​ക്ക് എ​ന്ത് അ​ധി​കാ​ര​മെ​ന്ന ചോ​ദ്യം വി​ജി​ല​ന്‍​സ് മാ​ന്വ​വ​ലി​നെ​തി​രെ​ന്നാ​ണ് സ​ര്‍​ക്കാ​രി​ന്‍റെ വാ​ദം. സ്വ​ന്തം നി​ല​യി​ൽ കേ​സ് അ​ന്വേ​ഷി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി അ​ടു​ത്ത​യാ​ഴ്ച പ​രാ​തി​ക്കാ​ര​ന്‍റെ​യും സാ​ക്ഷി​ക​ളു​ടെ​യും മൊ​ഴി എ​ടു​ക്കാ​നി​രി​ക്കെ​യാ​ണ് ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കു​ന്ന​ത്.

Kerala

ട്രാ​ക്ട​റി​ൽ പോ​യ​ത് കാ​ൽ​വേ​ദ​ന മൂ​ലം: പോ​ലീ​സ് മേ​ധാ​വി​ക്ക് വി​ശ​ദീ​ക​ര​ണം ന​ല്കി എ​ഡി​ജി​പി

തി​രു​വ​ന​ന്ത​പു​രം: എ​ഡി​ജി​പി. എം.​ആ​ര്‍. അ​ജി​ത്കു​മാ​റി​ന്‍റെ വി​വാ​ദ​മാ​യ ശ​ബ​രി​മ​ല​യി​ലേ​ക്കു​ള്ള ട്രാ​ക്ട​ര്‍ യാ​ത്ര, സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​ക്ക് അ​ജി​ത്ത് കു​മാ​ര്‍ വി​ശ​ദീ​ക​ര​ണം ന​ല്‍​കി. ​ശ​ബ​രി​മ​ല​യി​ലേ​ക്ക് പോ​ക​വെ ത​നി​ക്ക് കാ​ല്‍ വേ​ദ​നി​ച്ച​ത് കൊ​ണ്ടാ​ണ് ട്രാ​ക്ട​റി​ല്‍ യാ​ത്ര ചെ​യ്ത​തെ​ന്നാ​ണ് എ​ഡി​ജി​പി. അ​ജി​ത്ത് കു​മാ​ര്‍ സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി റ​വാ​ഡ ച​ന്ദ്ര​ശേ​ഖ​റി​ന് വി​ശ​ദീ​ക​ര​ണം ന​ല്‍​കി​യ​ത്.

അ​ജി​ത്കു​മാ​റും ര​ണ്ട് സ​ഹാ​യി​ക​ളും ട്രാ​ക്ട​റി​ല്‍ പോ​കു​ന്ന​തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ പു​റ​ത്ത് വ​രി​ക​യും ഹൈ​ക്കോ​ട​തി ഈ ​വി​ഷ​യ​ത്തി​ല്‍ റി​പ്പോ​ര്‍​ട്ട് തേ​ടു​ക​യും ചെ​യ്തി​രു​ന്നു. വി​ഷ​യം കോ​ട​തി​യി​ലെ​ത്തി​യ​തി​നെ​ത്തു​ട​ര്‍​ന്ന് പ​മ്പ പോ​ലീ​സ് ട്രാ​ക്ട​ര്‍ ഡ്രൈ​വ​റെ മാ​ത്രം പ്ര​തി​യാ​ക്കി എ​ഫ്‌​ഐ​ആ​ര്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തി​രു​ന്നു.

എ​ഡി​ജി​പി​യു​ടെ​യും സ​ഹാ​യി​ക​ളെ​യും കേ​സി​ല്‍ പ്ര​തി ചേ​ര്‍​ത്തി​ല്ല. ഈ ​ന​ട​പ​ടി​യ്‌​ക്കെ​തി​രേ ക​ഴി​ഞ്ഞ ദി​വ​സം മു​ത​ല്‍ പോ​ലീ​സ് സേ​ന​യ്ക്കു​ള്ളി​ല്‍ അ​മ​ര്‍​ഷം പു​ക​യു​ക​യാ​ണ്. പ​ത്ത​നം​തി​ട്ട എ​സ്പി​യു​ടെ പ​മ്പ എ​സ്എ​ച്ച്ഒ​യു​ടെ​യും അ​റി​വോ​ടെ​യും ഒ​ത്താ​ശ​യോ​ടെ​യു​മാ​ണ് ഹൈ​ക്കോ​ട​തി വി​ധി ലം​ഘി​ച്ചു​ള്ള എ​ഡി​ജി​പി യു​ടെ ട്രാ​ക്ട​ര്‍ യാ​ത്ര​യെ​ന്നാ​ണ് ആ​രോ​പ​ണം ഉ​യ​രു​ന്ന​ത്.

Kerala

എ​ഡി​ജി​പി​യു​ടെ ട്രാ​ക്ട​ർ യാ​ത്ര ദൗ​ർ​ഭാ​ഗ്യ​ക​രം: അ​സു​ഖ​മെ​ങ്കി​ൽ ആം​ബു​ല​ന്‍​സി​ല്‍ പൊ​യ്ക്കൂ​ടേ എ​ന്ന് ഹൈ​ക്കോ​ട​തി

കൊ​ച്ചി: ശ​ബ​രി​മ​ല​യി​ലേ​ക്ക് എ​ഡി​ജി​പി എം.​ആ​ര്‍. അ​ജി​ത്കു​മാ​ര്‍ ട്രാ​ക്ട​റി​ല്‍ യാ​ത്ര ചെ​യ്ത സം​ഭ​വ​ത്തി​ല്‍ രൂ​ക്ഷ​വി​മ​ര്‍​ശ​ന​വു​മാ​യി ഹൈ​ക്കോ​ട​തി. യാ​ത്ര ദൗ​ര്‍​ഭാ​ഗ്യ​ക​ര​മാ​ണെ​ന്ന് വി​ശേ​ഷി​പ്പി​ച്ച കോ​ട​തി അ​സു​ഖം എ​ന്തെ​ങ്കി​ലും ഉ​ണ്ടെ​ങ്കി​ല്‍ ആം​ബു​ല​ന്‍​സി​ല്‍ പൊ​യ്ക്കൂ​ടെ എ​ന്നും ചോ​ദി​ച്ചു.

സ്‌​പെ​ഷ​ല്‍ ക​മ്മീ​ഷ​ണ​റു​ടെ റി​പ്പോ​ര്‍​ട്ട് പ​രി​ഗ​ണി​ച്ചാ​യി​രു​ന്നു ജ​സ്റ്റീ​സ് അ​നി​ല്‍ കെ. ​ന​രേ​ന്ദ്ര​ന്‍, മു​ര​ളീ​കൃ​ഷ്ണ എ​ന്നി​വ​ര​ട​ങ്ങി​യ ഡി​വി​ഷ​ന്‍ ബെ​ഞ്ചി​ന്‍റെ വി​മ​ര്‍​ശ​നം.

എ​ഡി​ജി​പി ന​ട​ത്തി​യ​ത് അ​ധി​കാ​ര ദു​ര്‍​വി​നി​യോ​ഗ​മാ​യി ചൂ​ണ്ടി​ക്കാ​ട്ടി​യ ഹൈ​ക്കോ​ട​തി ഏ​ത് സാ​ഹ​ച​ര്യ​ത്തി​ലാ​ണ് വീ​ഴ്ച​യു​ണ്ടാ​യ​തെ​ന്ന് എ​സ്പി​യോ​ട് വി​ശ​ദീ​ക​ര​ണ​വും തേ​ടി​യി​ട്ടു​ണ്ട്.

ച​ര​ക്കു നീ​ക്ക​ത്തി​ന് മാ​ത്ര​മേ ട്രാ​ക്ട​ർ ഉ​പ​യോ​ഗി​ക്കാ​വൂ എ​ന്ന കോ​ട​തി​യു​ടെ ക​ർ​ശ​ന നി​ർ​ദ്ദേ​ശം മ​റി​ക​ട​ന്നാ​ണ് എ​ഡി​ജി​പി​യു​ടെ ന​ട​പ​ടി. ന​വ​ഗ്ര​ഹ പ്ര​തി​ഷ്ഠാ പൂ​ജ​യ്ക്കാ​യി ന​ട തു​റ​ന്നി​രി​ക്കെ ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച വൈ​കു​ന്നേ​ര​മാ​യി​രു​ന്നു സം​ഭ​വം.

Kerala

പൂ​രം ക​ല​ക്ക​ൽ: എം.​ആ​ർ. അ​ജി​ത് കു​മാ​റി​നെ​തി​രെ ന​ട​പ​ടി വേ​ണ​മെ​ന്ന് ആ​ഭ്യ​ന്ത​ര സെ​ക്ര​ട്ട​റി​യു​ടെ റി​പ്പോ​ർ​ട്ട്

തി​രു​വ​ന​ന്ത​പു​രം: തൃ​ശൂ​ർ പൂ​രം അ​ല​ങ്കോ​ല​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ എ​ഡി​ജി​പി എം.​ആ​ർ. അ​ജി​ത്കു​മാ​റി​നെ​തി​രെ ന​ട​പ​ടി വേ​ണ​മെ​ന്ന് ആ​ഭ്യ​ന്ത​ര സെ​ക്ര​ട്ട​റി. പൂ​രം അ​ല​ങ്കോ​ല​പ്പെ​ട്ടി​ട്ടും എം​ആ​ർ അ​ജി​ത്കു​മാ​ർ ഇ​ട​പെ​ടാ​ത്ത​ത് ക​ർ​ത്ത​വ്യ ലം​ഘ​ന​മെ​ന്ന ഡി​ജി​പി​യു​ടെ റി​പ്പോ​ർ​ട്ട് ആ​ഭ്യ​ന്ത​ര സെ​ക്ര​ട്ട​റി ശ​രി​വ​ച്ചു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​ഭ്യ​ന്ത​ര സെ​ക്ര​ട്ട​റി മു​ഖ്യ​മ​ന്ത്രി​ക്ക് റി​പ്പോ​ർ​ട്ട് ന​ൽ​കി.

പൂ​രം അ​ല​ങ്കോ​ല​പ്പെ​ട്ട​തി​ൽ എ​ഡി​ജി​പി എം ​ആ​ർ അ​ജി​ത് കു​മാ​റി​ന് ഗു​രു​ത​ര വീ​ഴ്ച സം​ഭ​വി​ച്ചെ​ന്നാ​യി​രു​ന്നു ഡി​ജി​പി​യു​ടെ അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട്. ഔ​ദ്യോ​ഗി​ക കൃ​ത്യ​നി​ർ​വ​ഹ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി തൃ​ശൂ​രി​ലെ​ത്തി​യ എ​ഡി​ജി​പി പൂ​രം അ​ല​ങ്കോ​ല​പ്പെ​ട്ടി​ട്ടും ഇ​ട​പെ​ട്ടി​ല്ലെ​ന്നാ​ണ് വി​മ​ർ​ശ​നം.

രാ​ത്രി​യി​ൽ പൂ​രം അ​ല​ങ്കോ​ല​പ്പെ​ട്ട​പ്പോ​ള്‍ മ​ന്ത്രി ആ​ദ്യം വി​ളി​ച്ച​ത് എ​ഡി​ജി​പി​യാ​ണ്. മ​റ്റ് ചി​ല​രും വി​ളി​ച്ചു. ന​ഗ​ര​ത്തി​ലു​ണ്ടാ​യ എ​ഡി​ജി​പി ഫോ​ണ്‍ എ​ടു​ക്കു​ക​യോ പ്ര​ശ്ന​ത്തി​ൽ ഇ​ട​പെ​ടു​ക​യോ ചെ​യ്തി​ല്ലെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

Latest News

Corehub Up