x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗൺമാൻമാരെ ചോദ്യംചെയ്യുന്നത് തടഞ്ഞു, കേസ് ഡയറി തിരുത്തിച്ചു: അജിത് കുമാറിന് കുരുക്ക് മുറുകുന്നു


Published: May 25, 2026 09:51 AM IST | Updated: May 25, 2026 09:51 AM IST

തിരുവനന്തപുരം: ന​വ​കേ​ര​ള സ​ദ​സി​നി​ടെ പ്ര​തി​ഷേ​ധി​ച്ച കെ​എ​സ്‍​യു- യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രെ മു​ൻ മു​ഖ്യ​മ​ന്ത്രി​യു​ടെ ഗ​ൺ​മാ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ മര്‍ദ്ദിച്ച സംഭവത്തില്‍ എഡിജിപി എം.ആര്‍. അജിത് കുമാറിന് കുരുക്ക് മുറുകുന്നു.

തെളിവുകള്‍ ശേഖരിക്കാന്‍ അജിത്കുമാർ തടസം നിന്നെന്നും കേസ് ഡയറിയും അന്തിമ അന്വേഷണ റിപ്പോര്‍ട്ടും തിരുത്തിച്ചെന്നുമാണ് കേസ് അന്വേഷിച്ച അഞ്ച് പോലീസ് ഉദ്യോഗസ്ഥർ അന്വേഷണസംഘത്തിനു മൊഴി നല്കിയത്.

ഗണ്‍മാന്‍മാരെ ചോദ്യംചെയ്യുന്നത് അജിത് കുമാര്‍ തടഞ്ഞുവെന്നും ആലപ്പുഴയിലേക്ക് വിളിച്ചുവരുത്തി ചോദ്യംചെയ്യാന്‍ അനുവദിച്ചില്ലെന്നും മൊഴിയിൽ പറയുന്നു. രണ്ട് ഡിവൈഎസ്പിമാരും രണ്ട് ഇന്‍സ്‌പെക്ടര്‍മാരും ഒരു എസ്‌ഐയുമാണ് മൊഴി നല്‍കിയത്.

കേസിൽ അജിത് കുമാറിനെതിരേ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാനാണ് അന്വേഷണ സംഘത്തിന്‍റെ നീക്കം. അതിനു ശേഷം മാത്രമാകും എഡിജിപിക്കെതിരേ റിപ്പോര്‍ട്ട് നല്‍കുക. കേസ് അട്ടിമറിച്ചതില്‍ അജിത് കുമാറിനെ പ്രതി ചേര്‍ത്തേക്കും. കൂടാതെ, അജിത് കുമാറിന്‍റെ ഓഫീസിലെ രണ്ട് ഗ്രേഡ് എസ്‌ഐമാരും പ്രതികളാകും.

അതേസമയം, "രക്ഷാപ്രവർത്തനം' സംബന്ധിച്ച് ന​ട​ത്തി​യ പു​ന​ര​ന്വേ​ഷ​ണ​ത്തി​ന്‍റെ ആ​ദ്യ റി​പ്പോ​ർ​ട്ട് ഇ​ന്ന് കൈ​മാ​റും. സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​ക്ക് ആ​ണ് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം റി​പ്പോ​ർ​ട്ട് ന​ൽ​കു​ക. ഗ​ൺ​മാ​ൻ അ​നി​ൽ കു​മാ​ർ, സു​ര​ക്ഷാ ജീ​വ​ന​ക്കാ​ര​ൻ സ​ന്ദീ​പ്, മു​ഖ്യ​മ​ന്ത്രി​യു​ടെ വാ​ഹ​ന​ത്തി​ന് അ​ക​മ്പ​ടി പോ​യ പോ​ലീ​സു​കാ​രാ​യ അ​രു​ൺ, വി​പി​ൻ, ഷൈ​ജു എ​ന്നി​വ​രാ​ണ് കേ​സി​ലെ പ്ര​തി​ക​ൾ. റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഇ​വ​ർ​ക്കെ​തി​രെ വ​കു​പ്പ്ത​ല ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​യേ​ക്കും.

Tags : Interrogation gunmen case diary ADGP

Recent News

Corehub Up