x
ad
Fri, 4 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​ന്ത്യ​യും ബെ​ൽ​ജി​യ​വും സ​ഹ​ക​ര​ണ​ത്തി​ന്

സ​​​​നു സി​​​​റി​​​​യ​​​​ക്
Published: September 4, 2026 04:32 AM IST | Updated: September 4, 2026 04:32 AM IST

ബെ​​​​ൽ​​​​ജി​​​​യം പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ബാ​​​​ർ​​​​ട്ട് ഡി ​​​​വേ​​​​വ​​​​റെയും ഇന്ത്യൻ പ്രധാനമന്ത്രി ന​​​​രേ​​​​ന്ദ്ര മോ​​​ദിയും.

ന്യൂ​​​​ഡ​​​​ൽ​​​​ഹി: വി​​​​വി​​​​ധ മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ൽ നി​​​​ർ​​​​ണാ​​​​യ​​​​ക സ​​​​ഹ​​​​ക​​​​ര​​​​ണ​​​​ത്തി​​​​ന് തു​​​​ട​​​​ക്ക​​​​മി​​​​ട്ട് ഇ​​​​ന്ത്യ​​​​യും ബെ​​​​ൽ​​​​ജി​​​​യ​​​​വും സു​​​​പ്ര​​​​ധാ​​​​ന ക​​​​രാ​​​​റു​​​​ക​​​​ളി​​​​ൽ ഒ​​​​പ്പു​​​​വ​​​​ച്ചു. ബെ​​​​ൽ​​​​ജി​​​​യം പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ബാ​​​​ർ​​​​ട്ട് ഡി ​​​​വേ​​​​വ​​​​റു​​​​ടെ സ​​​​ന്ദ​​​​ർ​​​​ശ​​​​ന​​​​ത്തി​​​​നി​​​​ടെ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​രേ​​​​ന്ദ്ര മോ​​​​ദി​​​​യു​​​​മാ​​​​യി ന​​​​ട​​​​ന്ന കൂ​​​​ടി​​​​ക്കാ​​​​ഴ്ച​​​​യി​​​​ലാ​​​​ണ് വി​​​​വി​​​​ധ ക​​​​രാ​​​​റു​​​​ക​​​​ളി​​​​ൽ ഇ​​​​രു​​​​രാ​​​​ജ്യ​​​​ങ്ങ​​​​ളും ഒ​​​​പ്പു​​​​വ​​​​ച്ച​​​​ത്.

പ​​​​ര​​​​മ്പ​​​​രാ​​​​ഗ​​​​ത വ​​​​ജ്ര​​​​വ്യാ​​​​പാ​​​​ര​​​​ത്തി​​​​ന​​​​പ്പു​​​​റം ഇ​​​​രു​​​​രാ​​​​ജ്യ​​​​ങ്ങ​​​​ളും ത​​​​മ്മി​​​​ലു​​​​ള്ള ഉ​​​​ഭ​​​​യ​​​​ക​​​​ക്ഷി ബ​​​​ന്ധം പ്ര​​​​തി​​​​രോ​​​​ധ വി​​​​ക​​​​സ​​​​ന​​​​ത്തി​​​​ലേ​​​​ക്കും നി​​​​ർ​​​​മാ​​​​ണ​​​​ത്തി​​​​ലേ​​​​ക്കും പ​​​​ര​​​​സ്പ​​​​ര സ​​​​ഹ​​​​ക​​​​ര​​​​ണ​​​​ത്തി​​​​ലേ​​​​ക്കും വ്യാ​​​​പി​​​​പ്പി​​​​ക്കു​​​​ക​​​​യാ​​​​ണ് ല​​​​ക്ഷ്യം. യു​​​​എ​​​​ൻ സു​​​​ര​​​​ക്ഷാ കൗ​​​​ൺ​​​​സി​​​​ലി​​​​ൽ ഇ​​​​ന്ത്യ​​​​യു​​​​ടെ സ്ഥി​​​​രാം​​​​ഗ​​​​ത്വ​​​​ത്തി​​​​ന് ബെ​​​​ൽ​​​​ജി​​​​യം പി​​​​ന്തു​​​​ണ ആ​​​​വ​​​​ർ​​​​ത്തി​​​​ച്ചു.

അ​​​​ടു​​​​ത്ത അ​​​​ഞ്ചു വ​​​​ർ​​​​ഷ​​​​ത്തി​​​​നു​​​​ള്ളി​​​​ൽ ഉ​​​​ഭ​​​​യ​​​​ക​​​​ക്ഷി വ്യാ​​​​പാ​​​​രം ഇ​​​​ര​​​​ട്ടി​​​​യാ​​​​ക്കു​​​​ക എ​​​​ന്ന ല​​​​ക്ഷ്യ​​​​ത്തോ​​​​ടെ, ഇ​​​​ന്ത്യ-​​​​ബെ​​​​ൽ​​​​ജി​​​​യം ഇ​​​​ൻ​​​​വെ​​​​സ്റ്റ്‌​​​​മെ​​​​ന്‍റ് ഫാ​​​​സ്റ്റ്-​​​​ട്രാ​​​​ക്ക് മെ​​​​ക്കാ​​​​നി​​​​സം ആ​​​​രം​​​​ഭി​​​​ക്കും. വ​​​​ജ്ര​​​​വ്യാ​​​​പാ​​​​രം, സെ​​​​മി​​​​ക​​​​ണ്ട​​​​ക്‌​​​​ട​​​​ർ, ഫാ​​​​ർ​​​​മ​​​​സ്യൂ​​​​ട്ടി​​​​ക്ക​​​​ൽ​​​​സ്, തു​​​​റ​​​​മു​​​​ഖ സാ​​​​ങ്കേ​​​​തി​​​​ക​​​​വി​​​​ദ്യ എ​​​​ന്നീ മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ൽ പ​​​​ങ്കാ​​​​ളി​​​​ത്തം ഉ​​​​റ​​​​പ്പു​​​​വ​​​​രു​​​​ത്തും.

തീ​​​​വ്ര​​​​വാ​​​​ദ​​​​ത്തി​​​​നെ​​​​തി​​​​രേ ശ​​​​ക്ത​​​​മാ​​​​യ സം​​​​യു​​​​ക്ത പോ​​​​രാ​​​​ട്ടം പ്ര​​​​ഖ്യാ​​​​പി​​​​ച്ച നേ​​​​താ​​​​ക്ക​​​​ൾ സം​​​​ഘ​​​​ടി​​​​ത കു​​​​റ്റ​​​​കൃ​​​​ത്യ​​​​ങ്ങ​​​​ളും സൈ​​​​ബ​​​​ർ കു​​​​റ്റ​​​​കൃ​​​​ത്യ​​​​ങ്ങ​​​​ളും ത​​​​ട​​​​യു​​​​ന്ന​​​​തി​​​​നാ​​​​യി സി​​​​ബി​​​​ഐ​​​​യും ബെ​​​​ൽ​​​​ജി​​​​യ​​​​ൻ ഫെ​​​​ഡ​​​​റ​​​​ൽ പൊലി​​​​സും ത​​​​മ്മി​​​​ൽ ഒ​​​​പ്പു​​​​വ​​​​ച്ച ക​​​​രാ​​​​റി​​​​നെ സ്വാ​​​​ഗ​​​​തം ചെ​​​​യ്തു.

സൈ​​​​നി​​​​കസ​​​​ഹ​​​​ക​​​​ര​​​​ണം കൂ​​​​ടു​​​​ത​​​​ൽ ദൃ​​​​ഢ​​​​മാ​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​യി ഡ​​​​ൽ​​​​ഹി​​​​യി​​​​ൽ ഡി​​​​ഫ​​​​ൻ​​​​സ് അ​​​​റ്റാ​​​​ഷെ​​​​യെ ബെ​​​​ൽ​​​​ജി​​​​യം നി​​​​യ​​​​മി​​​​ക്കും. സ​​​​മാ​​​​ന​​​​മാ​​​​യി ബെ​​​​ൽ​​​​ജി​​​​യം ത​​​​ല​​​​സ്ഥാ​​​​ന​​​​മാ​​​​യ ബ്ര​​​​സ​​​​ൽ​​​​സി​​​​ൽ ഇ​​​​ന്ത്യ​​​​യും പ്ര​​​​തി​​​​രോ​​​​ധ പ്ര​​​​തി​​​​നി​​​​ധി​​​​യെ നി​​​​യ​​​​മി​​​​ക്കും. 2025 ഫെ​​​​ബ്രു​​​​വ​​​​രി​​​​യി​​​​ൽ സ്ഥാ​​​​ന​​​​മേ​​​​റ്റ​​​​ശേ​​​​ഷം ബാ​​​​ർ​​​​ട്ട് ഡി ​​​​വീ​​​​വ​​​​റി​​​​ന്‍റെ ആ​​​​ദ്യ ഇ​​​​ന്ത്യാ സ​​​​ന്ദ​​​​ർ​​​​ശ​​​​ന​​​​മാ​​​​ണി​​​​ത്.

ഡ​​​​ൽ​​​​ഹി ഹൈ​​​​ദ​​​​രാ​​​​ബാ​​​​ദ് ഹൗ​​​​സി​​​​ലാ​​​​യി​​​​രു​​​​ന്നു ഇ​​​​രു​​​​നേ​​​​താ​​​​ക്ക​​​​ളും ത​​​​മ്മി​​​​ലു​​​​ള്ള കൂ​​​​ടി​​​​ക്കാ​​​​ഴ്ച. ഇ​​​​ന്ന​​​​ലെ മും​​​​ബൈ​​​​ക്കു തി​​​​രി​​​​ച്ച വേ​​​​വ​​​​ർ വ്യ​​​​വ​​​​സാ​​​​യി​​​​ക​​​​ളു​​​​മാ​​​​യി കൂ​​​​ടി​​​​ക്കാ​​​​ഴ്ച ന​​​​ട​​​​ത്തി​​​​യ​​​​ശേ​​​​ഷം ഇ​​​​ന്നു മ​​​​ട​​​​ങ്ങും.

കൂ​​​​ടു​​​​ത​​​​ൽ തൊ​​​​ഴി​​​​ല​​​​വ​​​​സ​​​​ര​​​​ങ്ങ​​​​ൾ സൃ​​​​ഷ്‌​​​​ടി​​​​ക്കാ​​​​ൻ ധാ​​​​ര​​​​ണ

 വീ​​​​സ ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ വേ​​​​ഗ​​​​ത്തി​​​​ലാ​​​​ക്കു​​​​ക, ഇ​​​​ന്ത്യ​​​​യി​​​​ൽ​​​​നി​​​​ന്നു​​​​ള്ള ന​​​​ഴ്‌​​​​സു​​​​മാ​​​​ർ​​​​ക്കും വി​​​​ദ​​​​ഗ്ധ തൊ​​​​ഴി​​​​ലാ​​​​ളി​​​​ക​​​​ൾ​​​​ക്കും ബെ​​​​ൽ​​​​ജി​​​​യ​​​​ത്തി​​​​ൽ അ​​​​വ​​​​സ​​​​ര​​​​ങ്ങ​​​​ൾ ന​​​​ൽ​​​​കു​​​​ക, പു​​​​തി​​​​യ വി​​​​ദ്യാ​​​​ഭ്യാ​​​​സ​​​​ന​​​​യ​​​​ത്തി​​​​നു കീ​​​​ഴി​​​​ൽ ബെ​​​​ൽ​​​​ജി​​​​യ​​​​ൻ സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ല​​​​ക​​​​ൾ ഇ​​​​ന്ത്യ​​​​യി​​​​ൽ കാ​​​​മ്പ​​​​സു​​​​ക​​​​ൾ ആ​​​​രം​​​​ഭി​​​​ക്കു​​​​ക തു​​​​ട​​​​ങ്ങി​​​​യ കാ​​​​ര്യ​​​​ങ്ങ​​​​ളും കൂ​​​​ടി​​​​ക്കാ​​​​ഴ്ച​​​​യി​​​​ൽ ഇ​​​​രു​​​​നേ​​​​താ​​​​ക്ക​​​​ളും ച​​​​ർ​​​​ച്ച ചെ​​​​യ്തു. ഇ​​​​തി​​​​നാ​​​​വ​​​​ശ്യ​​​​മാ​​​​യ സ​​​​ഹ​​​​ക​​​​ര​​​​ണ​​​​ങ്ങ​​​​ളും നേ​​​​താ​​​​ക്ക​​​​ൾ വാ​​​​ഗ്‌​​​​ദാ​​​​നം ചെ​​​​യ്തു.

കു​​​​ടി​​​​യേ​​​​റ്റ​​​​വും സ​​​​ഞ്ചാ​​​​ര​​​​സ്വാ​​​​ത​​​​ന്ത്ര്യ​​​​വും കൂ​​​​ടു​​​​ത​​​​ൽ എ​​​​ളു​​​​പ്പ​​​​മാ​​​​ക്കു​​​​ന്ന മൊ​​​​ബി​​​​ലി​​​​റ്റി ആ​​​​ൻ​​​​ഡ് മൈ​​​​ഗ്രേ​​​​ഷ​​​​ൻ ധാ​​​​ര​​​​ണാ​​​​പ​​​​ത്ര​​​​ത്തി​​​​നാ​​​​യി ച​​​​ർ​​​​ച്ച​​​​ക​​​​ൾ തു​​​​ട​​​​രാ​​​​നും ധാ​​​​ര​​​​ണ​​​​യാ​​​​യി. കൂ​​​​ടാ​​​​തെ ഇ​​​​ന്ത്യ​​​​യും യൂ​​​​റോ​​​​പ്യ​​​​ൻ യൂ​​​​ണി​​​​യ​​​​നും (ഇ​​​​യു) ത​​​​മ്മി​​​​ലു​​​​ള്ള സ്വാ​​​​ത​​​​ന്ത്ര വ്യാ​​​​പാ​​​​ര ക​​​​രാ​​​​ർ വേ​​​​ഗ​​​​ത്തി​​​​ൽ ന​​​​ട​​​​പ്പി​​​​ലാ​​​​ക്കു​​​​ന്ന​​​​തും കൂ​​​​ടി​​​​ക്കാ​​​​ഴ്ച​​​​യി​​​​ൽ ച​​​​ർ​​​​ച്ച​​​​യാ​​​​യി.

Tags : India Belgium Cooperation Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up