കൃഷ്ണ
ആലുവ: കോഴിക്കോട് നടന്ന 22-ാമത് മോസസ് കപ്പ് ദേശീയ കരാട്ടെ ചാമ്പ്യൻഷിപ്പിൽ 15 വയസിനു താഴെയുള്ളവരുടെ കട്ട, കുമിതെ വിഭാഗങ്ങളിൽ മുപ്പത്തടം സ്വദേശിനി കൃഷ്ണ അനിൽകുമാറിന് ഇരട്ട സ്വർണം.
മുപ്പത്തടം അലൻ തിലക് കെൻഷോ കരാട്ടെ പരിശീലനകേന്ദ്രത്തിലെ സെൻസായി സുനിലിന്റെ ശിക്ഷണത്തിലാണു കൃഷ്ണ പരിശീലനം നടത്തുന്നത്.
മുപ്പത്തടം സ്വദേശികളായ അനിൽകുമാറിന്റെയും സംഗീതയുടെയും മകളാണ്. ആലുവ കടുങ്ങല്ലൂരിലെ ഹെറിറ്റേജ് സ്കൂളിൽ പത്താം ക്ലാസ് വിദ്യാർഥിനിയാണ്.
Tags : DoubleGold Krishna Sports