പ്രതീകാത്മക ചിത്രം
ഇടുക്കി: ഇടുക്കിയിൽ പൊലിസ് സ്റ്റേഷന് മുന്നിൽവച്ച് ഭാര്യയെ ഭർത്താവ് വെട്ടിപരിക്കേൽപ്പിച്ചു. മറയൂർ പൊലിസ് സ്റ്റേഷന് മുന്നിലാണ് സംഭവം. മറയൂർ സ്വദേശി ഭാഗ്യലക്ഷ്മിക്കാണ് വെട്ടേറ്റത്. ആക്രമണത്തെ തുടർന്ന് ഭർത്താവ് ശിവാനന്ദനെ പൊലിസ് കസ്റ്റഡിയിലെടുത്തു.
ഇന്ന് ഉച്ചയോടെ ആണ് സംഭവം. ഭാഗ്യലക്ഷ്മിയും ശിവാനന്ദനും കുടുംബതർക്കത്തെ തുടർന്നാണ് പൊലിസ് സ്റ്റേഷനിലെത്തിയത്. തുടർന്ന് ഉദ്യോഗസ്ഥരുടെ മധ്യസ്ഥതയിൽ തർക്കം പരിഹരിച്ചു. അതിനുശേഷം തിരിച്ചിറങ്ങുമ്പോഴാണ് പൊലിസ് സ്റ്റേഷന്റെ മുറ്റത്ത് വച്ച് ഭാഗ്യലക്ഷ്മിയെ ശിവാനന്ദൻ വാക്കത്തി കൊണ്ട് ആക്രമിച്ചത്.
ഗുരുതരമായി പരിക്കേറ്റ ഭാഗ്യലക്ഷ്മിയെ പൊലിസുകാർ ചേർന്ന് തൊട്ടടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. പെട്ടെന്നുള്ള പ്രകോപനമാണ് ആക്രമണത്തിന് കാരണമെന്നാണ് പൊലിസ് പറയുന്നത്. ശിവാനന്ദനെതിരെ വധശ്രമത്തിന് കേസെടുക്കുമെന്ന് പൊലിസ് അറിയിച്ചു. അതേസമയം ഭാഗ്യലക്ഷ്മിയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്.
Tags : Idukki Marayur Crime Police Investigation CaseFile FIR