പ്രതീകാത്മക ചിത്രം
കാസർഗോഡ്: വീട്ടിൽ സൂക്ഷിച്ചിരുന്ന തോക്കിൽ നിന്ന് അബദ്ധത്തിൽ വെടിപൊട്ടി പതിനേഴുകാരന് പരിക്ക്. കാസർഗോഡ് പൂച്ചക്കാടുണ്ടായ സംഭവത്തിൽ പൊലിസ് കേസെടുത്തു. പിതാവിന്റെ ലൈസൻസുള്ള തോക്കിൽ നിന്നാണ് വെടിപൊട്ടിയതെന്നും പരിക്കേറ്റയാളുടെ മൊഴിയെടുത്തെന്നും പൊലിസ് പറഞ്ഞു.
തലയണയ്ക്കടിയിൽ സൂക്ഷിച്ച തോക്ക് എടുത്ത് പരിശോധിക്കുന്നതിനിടെ അബദ്ധത്തിൽ വെടിയുതിർന്നതെന്നാണ് കുട്ടി നൽകിയ മൊഴി. തോക്ക് അശ്രദ്ധമായി സൂക്ഷിച്ചതിനും അലക്ഷ്യമായി കൈകാര്യം ചെയ്തതിനും പതിനേഴുകാരന്റെ പിതാവിനെതിരെ ബേക്കൽ പൊലിസ് കേസെടുത്തു. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ചുവരുകയാണെന്ന് പൊലിസ് പറഞ്ഞു.
Tags : Gunshot Kasaragod AccidentalShooting GunshotInjury Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash