x
ad
Sun, 8 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗ്യാനേഷ് കുമാറിനെ പുറത്താക്കും വരെ സമരം തുടരുമെന്ന് കെ.സി. വേണുഗോപാൽ


Published: November 8, 2026 04:20 PM IST | Updated: November 8, 2026 04:20 PM IST

കെ.സി. വേണുഗോപാൽ

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ സമരത്തിൽ നയം വ്യക്തമാക്കി കെ.സി. വേണുഗോപാൽ. ഗ്യാനേഷ് കുമാറിനെ പുറത്താക്കുന്നത് വരെ സമരം തുടരുമെന്ന് കെ.സി. വ്യക്തമാക്കി.

രാജ്യത്തെ തെരഞ്ഞെടുപ്പ് സംവിധാനം പൂർണമായും നിഷ്‌പക്ഷവും സുതാര്യവുമാകുന്നത് വരെ സമരം അവസാനിപ്പിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തുടനീളം എല്ലാ സംസ്ഥാനങ്ങളിലും ജില്ലാ തലത്തിൽ പ്രതിഷേധ പരിപാടികൾ നടന്നുവരികയാണ്. ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി മാത്രമാണ് ചെറിയൊരു ഇടവേള പ്രതിഷേധ പരിപാടികളിൽ ഉണ്ടായത്.

നവംബർ ഒന്നിന് കോൺഗ്രസ് ഡൽഹിയിൽ സംഘടിപ്പിച്ച റാലി സമീപകാലത്ത് രാജ്യം കണ്ട ഏറ്റവും ശക്തമായ പ്രതിഷേധങ്ങളിൽ ഒന്നായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കുമെതിരെയാണ് കോൺഗ്രസ് പോരാടുന്നത്. ഈ സമരം വഴിയിൽ ഉപേക്ഷിക്കില്ലെന്നും വേണുഗോപാൽ വ്യക്തമാക്കി.

Tags : GyaneshKumar KCVenugopal Protest Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up