Wed, 14 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : KCVenugopal

യുഡിഎഫിലെ പ്രശ്‌നങ്ങൾ പരിഹരിക്കും; ആ കട്ടിൽ കണ്ട് പിണറായി പനിക്കേണ്ടെന്ന് കെ.സി.

ആലപ്പുഴ: യുഡിഎഫിലെ പ്രശ്‌നങ്ങൾ രമ്യമായി പരിഹരിക്കുമെന്നും ആ കട്ടിൽ കണ്ട് പ്രതിപക്ഷ നേതാവ് പനിക്കേണ്ടതില്ലെന്നും എഐസിസി ജനറൽ കെ.സി. വേണുഗോപാൽ. ആലപ്പുഴയിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൊച്ചുകൊച്ചു പ്രശ്‌നങ്ങൾ ഞങ്ങൾ ഒരുമിച്ചിരുന്ന് പരിഹരിക്കും. പ്രതിപക്ഷ നേതാവ് പിണറായി വിജയൻ സ്വന്തം പാർട്ടിയിൽ എതിർപ്പുകളെ ഉരുക്കുമുഷ്ടി ഉപയോഗിച്ച് നേരിട്ടാണ് മുന്നോട്ട് പോകുന്നത്. എല്ലാ എതിരഭിപ്രായങ്ങളെയും തമസ്കരിക്കുകയായിരുന്നു. അതുകൊണ്ടാണ് ടി.പി. ചന്ദ്രശേഖരനെ കൊല്ലാൻ പോലും ആ പാർട്ടി തയാറായത്.

കോൺഗ്രസിൽ ചില അഭിപ്രായപ്രകടനങ്ങൾ ഉണ്ടാകും. അത് വലിയ തലത്തിലേക്ക് പോകുന്ന പ്രശ്നമില്ല. പ്രശ്നങ്ങൾ രമ്യമായി പരിഹരിച്ചു മുന്നോട്ടു പോകും. അക്കാര്യത്തിൽ പ്രതിപക്ഷ നേതാവിന് സമാധാനമായി ഇരിക്കാമെന്നും കെ.സി. വേണുഗോപാൽ കൂട്ടിച്ചേർത്തു.

Kerala

ഗ്യാ​നേ​ഷ് കു​മാ​റി​നെ അ​റ​സ്റ്റ് ചെ​യ്യ​ണം: കെ.​സി. വേ​ണു​ഗോ​പാ​ൽ

നിലമ്പൂർ: മു​​ഖ്യ തെ​​ര​​ഞ്ഞെ​​ടു​​പ്പു ക​​മ്മി​​ഷ​​ണ​​ർ ഗ്യാ​​​നേ​​​ഷ് കു​​​മാ​​​റി​​​നെ അ​​​റ​​​സ്റ്റ് ചെ​​​യ്യ​​​ണ​​​മെ​​​ന്ന് എ​​​ഐ​​​സി​​​സി ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി കെ.​​​സി. വേ​​​ണു​​​ഗോ​​​പാ​​​ൽ.

വോ​​​ട്ട​​​ർ​​​പ​​​ട്ടി​​​ക​​​യി​​​ൽ ക്ര​​​മ​​​ക്കേ​​​ട് ന​​​ട​​​ത്താ​​​ൻ അ​​​വ​​​സ​​​ര​​​മൊ​​​രു​​​ക്കു​​​ന്ന ത​​​ര​​​ത്തി​​​ൽ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മി​​​ഷ​​​ന്‍റെ ഭാ​​​ഗ​​​ത്തു​​​നി​​​ന്നു നി​​​യ​​​മ​​​വി​​​രു​​​ദ്ധ ന​​​ട​​​പ​​​ടി​​​ക​​​ൾ ന​​​ട​​​ക്കു​​​ന്ന​​​താ​​​യി വേ​​​ണു​​​ഗോ​​​പാ​​​ൽ ആ​​​രോ​​​പി​​​ച്ചു.

ആ​​​ര്യാ​​​ട​​​ൻ മു​​​ഹ​​​മ്മ​​​ദ് അ​​​നു​​​സ്മ​​​ര​​​ണ യോ​​​ഗ​​​ത്തി​​​നെ​​​ത്തി​​​യ അ​​​ദ്ദേ​​​ഹം നി​​​ല​​​ന്പൂ​​​രി​​​ൽ മാ​​​ധ്യ​​​മ​​​ങ്ങ​​​ളോ​​​ട് സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

വോ​​​ട്ട​​​ർപ​​​ട്ടി​​​ക​​​യി​​​ൽ പു​​​തി​​​യ വോ​​​ട്ട​​​ർ​​​മാ​​​രെ ചേ​​​ർ​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള ഫോം ​​​ആ​​​റ് ഉ​​​ൾ​​​പ്പടെ​​​യു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ൾ നി​​​യ​​​മ​​​പ​​​ര​​​മാ​​​യും സാ​​​ങ്കേ​​​തി​​​ക​​​മാ​​​യും കൃ​​​ത്യ​​​മാ​​​യ ന​​​ട​​​പ​​​ടി​​​ക്ര​​​മ​​​ങ്ങ​​​ൾ പാ​​​ലി​​​ച്ചാ​​​യി​​​രി​​​ക്ക​​​ണം ന​​​ട​​​ത്തേ​​​ണ്ട​​​തെ​​​ന്ന് വേ​​​ണു​​​ഗോ​​​പാ​​​ൽ പ​​​റ​​​ഞ്ഞു.

Kerala

മു​ഖ്യ​മ​ന്ത്രി​യു​ടെ വി​മാ​ന​യാ​ത്ര; ത​ന്‍റെ പ്ര​വ​ർ​ത്ത​നം ദേ​ശീ​യ​ത​ല​ത്തി​ലെ​ന്ന് കെ.​സി

നി​ല​മ്പു​ർ:​ മു​ഖ്യ​മ​ന്ത്രി​യു​ടെ വി​മാ​ന​യാ​ത്ര​യി​ൽ പ്ര​തി​ക​രി​ക്കാ​തെ കോ​ണ്‍​ഗ്ര​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ൽ. നി​ല​മ്പൂ​രി​ൽ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രു​ടെ ചോ​ദ്യ​ത്തി​ൽ നി​ന്ന് അ​ദ്ദേ​ഹം ഒ​ഴി​ഞ്ഞു​മാ​റി.

തെരഞ്ഞെടുപ്പ് ക​മ്മി​ഷ​ൻ, ഇ​ന്ത്യ​യു​ടെ ജ​നാ​ധി​പ​ത്യ​ത്തെ അ​ട്ടി​മ​റി​ക്കാ​ൻ ന​ട​ത്തു​ന്ന ശ്ര​മ​ങ്ങ​ളെ കോ​ണ്‍​ഗ്ര​സ് രാ​ജ്യ​വ്യാ​പ​ക​മാ​യി നേ​രി​ടു​ക​യാ​ണ്. അ​തി​നാ​ൽ ഇ​ത്ത​രം ചോ​ദ്യ​ങ്ങ​ൾ​ക്ക് പ്ര​സ​ക്തി​യി​ല്ല.

ത​ന്‍റെ പ്ര​വ​ർ​ത്ത​നം ദേ​ശീ​യ ത​ല​ത്തി​ലാ​ണ്. അ​തി​നാ​ൽ ഇ​പ്പോ​ൾ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​നെ​തി​രെ​യു​ള്ള പോ​രാ​ട്ട​ത്തി​നാ​ണ് മു​ൻ​ഗ​ണ​ന ന​ൽ​കു​ന്ന​തെ​ന്നും വേ​ണു​ഗോ​പാ​ൽ പ​റ​ഞ്ഞു.

National

യുഎസ് ഇറക്കുമതി തീരുവ മോദിക്കു കിട്ടിയ പിറന്നാൾ സമ്മാനം: കെ.സി

ന്യൂ​ഡ​ൽ​ഹി: നൂ​റു ശ​ത​മാ​നം ഇ​റ​ക്കു​മ​തിത്തീരു​വ ചു​മ​ത്താ​നു​ള്ള അ​മേ​രി​ക്ക​ൻ പ്ര​തി​നി​ധി​സ​ഭ​യു​ടെ തീ​രു​മാ​നം പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്ക് ല​ഭി​ച്ച ജ​ന്മ​ദി​ന സ​മ്മാ​ന​മെ​ന്ന് കെ.​സി. വേ​ണു​ഗോ​പാ​ൽ എം​പി.

രാ​ജ്യ​ത്തി​ന്‍റെ ഊ​ർ​ജസു​ര​ക്ഷ​യി​ൽ വി​ട്ടു​വീ​ഴ്ച വ​രു​ത്തു​ക​യും ഡാ​റ്റ മു​ഴു​വ​ൻ അ​ടി​യ​റ വ​യ്ക്കു​ക​യും ചെ​യ്ത​തി​ന്‍റെ ഭാ​ഗ​മാ​ണ് യു​പി​ഐ ഇ​ട​പാ​ടു​ക​ൾ​ക്ക് ഫീ​സ് ഏ​ർ​പ്പെ​ടു​ത്താ​നു​ള്ള തീ​രു​മാ​ന​മെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഈ ​ന​ട​പ​ടി​യെ​ന്ന മ​റു​പ​ടി തൃ​പ്തി​ക​ര​മ​ല്ല. സ​ർ​ക്കാ​രി​നെ ചോ​ദ്യം ചെ​യ്യു​ന്ന നി​ര​വ​ധി സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി റി​പ്പോ​ർ​ട്ടു​ക​ൾ പൂ​ഴ്ത്തി​വ​യ്ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ജ​ന​വി​രു​ദ്ധ ന​യ​ങ്ങ​ൾ ന​ട​പ്പാ​ക്കാ​ൻ വേ​ണ്ടി മാ​ത്രം ക​മ്മി​റ്റി റി​പ്പോ​ർ​ട്ടി​നെ ആ​ശ്ര​യി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി മു​ന്നോ​ട്ടു​വ​ച്ച ഡി​ജി​റ്റ​ൽ ഇ​ന്ത്യ എ​ന്ന ആ​ശ​യ​ത്തി​ൽ​നി​ന്നു​ള്ള പി​ന്നോ​ട്ടു​പോ​ക്കാ​ണ് യു​പി​ഐ ഇ​ട​പാ​ടു​ക​ൾ​ക്ക് ഫീ​സ് ഏ​ർ​പ്പെ​ടു​ത്താ​നു​ള്ള തീ​രു​മാ​ന​മെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

Kerala

സം​ഘ​പ​രി​വാ​ർ അ​ജ​ൻഡ വി​ദ്യാ​ഭ്യാ​സ​ത്തി​ലൂ​ടെ ന​ട​പ്പി​ലാ​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ല: കെ.​സി.​വേ​ണു​ഗോ​പാ​ൽ

തൃ​ശൂ​ർ: പി​എം ശ്രീ ​പ​ദ്ധ​തി​യോ​ടു​ള്ള അ​തൃ​പ്തി വീ​ണ്ടും പ്ര​ക​ടി​പ്പി​ച്ച് എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി.​വേ​ണു​ഗോ​പാ​ൽ. സം​ഘ​പ​രി​വാ​ർ അ​ജ​ൻഡ വി​ദ്യാ​ഭ്യാ​സ​ത്തി​ലൂ​ടെ ന​ട​പ്പി​ലാ​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്ന് കെ.​സി.​വേ​ണു​ഗോ​പാ​ൽ പ​റ​ഞ്ഞു.

പി​എം ശ്രീ ​പ​ദ്ധ​തി​യി​ൽ നി​ന്ന് പി​ന്നോ​ട്ട് പോ​കാ​നാ​കി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ ആ​വ​ർ​ത്തി​ക്കു​മ്പോ​ഴാ​ണ് സം​ഘ​ട​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഹൈ​ക്ക​മാ​ൻ​ഡ് നി​ല​പാ​ട് വീ​ണ്ടും ഓ​ർ​മ​പ്പെ​ടു​ത്തി​യ​ത്. വി​ഷ​യ​ത്തി​ൽ വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ച മു​ൻ മ​ന്ത്രി കെ. ​രാ​ജ​നെ​യും കെ.​സി.​വേ​ണു​ഗോ​പാ​ൽ പ​രി​ഹ​സി​ച്ചു.

കാ​ബി​ന​റ്റ് മ​ന്ത്രി​യാ​യി​രു​ന്ന കാ​ല​ത്ത് മി​ണ്ടാ​തി​രു​ന്ന ആ​ള​ല്ലേ ഈ ​രാ​ജ​നെ​ന്നാ​യി​രു​ന്നു കെ.​സി​യു​ടെ പ​രി​ഹാ​സം. രാ​ജ​ന്‍റെ വീ​ര്യം അ​ന്ന് ക​ണ്ടി​ല്ലെ​ന്നും അ​ന്ന് ഒ​ത്തു​ക​ളി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും വേ​ണു​ഗോ​പാ​ൽ കൂ​ട്ടി​ച്ചേ​ർ​ത്തു.

Kerala

മ​ന്ത്രി ബി​ന്ദു കൃ​ഷ്ണ​യു​ടെ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി നി​യ​മ​നം വൈ​കു​ന്നു

തി​രു​വ​ന​ന്ത​പു​രം: സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ലേ​റി മൂ​ന്ന് മാ​സം പി​ന്നി​ട്ടി​ട്ടും മ​ന്ത്രി ബി​ന്ദു കൃ​ഷ്ണ​യു​ടെ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി നി​യ​മ​ന​ത്തി​ൽ അ​നി​ശ്ചി​ത​ത്വം തു​ട​രു​ന്നു. മ​ന്ത്രി നി​ർ​ദേ​ശി​ച്ച സെ​ക്ര​ട്ടേ​റി​യ​റ്റി​ലെ അ​ണ്ട​ർ സെ​ക്ര​ട്ട​റി ശ​ര​ത് ച​ന്ദ്ര​നെ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി​യാ​ക്കാ​ൻ മു​ഖ്യ​മ​ന്ത്രി ഇ​തു​വ​രെ അ​നു​മ​തി ന​ൽ​കി​യി​ട്ടി​ല്ല. മേ​യ് 18-ന് ​സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത​തി​ന് പി​ന്നാ​ലെ ഇ-​ഓ​ഫീ​സ് വ​ഴി​യും നേ​രി​ട്ടും മ​ന്ത്രി ഈ ​ആ​വ​ശ്യം ഉ​ന്ന​യി​ച്ചി​രു​ന്നെ​ങ്കി​ലും തീ​രു​മാ​ന​മാ​കാ​തെ നീ​ളു​ക​യാ​ണ്. എം​എ​ൽ​എ ആ​യി​രു​ന്ന​പ്പോ​ൾ കെ.​സി. വേ​ണു​ഗോ​പാ​ലി​ന്‍റെ പി​എ ആ​യും മ​ന്ത്രി​യാ​യ​പ്പോ​ൾ പേ​ഴ്സ​ണ​ൽ സ്റ്റാ​ഫാ​യും പ്ര​വ​ർ​ത്തി​ച്ച പ​രി​ച​യ​സ​മ്പ​ത്തു​ള്ള​യാ​ളാ​ണ് ശ​ര​ത് ച​ന്ദ്ര​ൻ.

കെ.​സി. വേ​ണു​ഗോ​പാ​ൽ വി​ഭാ​ഗ​ത്തി​ന് താ​ത്പ​ര്യ​മു​ള്ള​യാ​ളെ നി​യ​മി​ക്കു​ന്ന​തി​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​നും അ​തൃ​പ്തി​യു​ണ്ടെ​ന്നാ​ണ് സൂ​ച​ന. എ​ന്നാ​ൽ ശ​ര​ത്തി​നെ​തി​രെ സെ​ക്ര​ട്ടേ​റി​യ​റ്റി​ലെ കോ​ൺ​ഗ്ര​സ് അ​നു​കൂ​ല സം​ഘ​ട​നാ നേ​താ​ക്ക​ൾ ക​ത്ത് ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ന്‍റെ വി​ശ​ദീ​ക​ര​ണം. സ്വ​ന്തം പി​എ​സി​നെ തെ​ര​ഞ്ഞെ​ടു​ക്കാ​ൻ പോ​ലും മ​ന്ത്രി​ക്ക് സ്വാ​ത​ന്ത്ര്യ​മി​ല്ലേ എ​ന്ന് പാ​ർ​ട്ടി​യി​ലെ ഒ​രു വി​ഭാ​ഗം ചോ​ദ്യ​മു​യ​ർ​ത്തു​ന്നു​ണ്ട്.

പാ​ർ​ട്ടി-​സ​ർ​ക്കാ​ർ ഏ​കോ​പ​ന സ​മി​തി​യു​ടെ അ​ഭാ​വ​വും പു​തി​യ കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് പ്ര​ഖ്യാ​പ​നം വൈ​കു​ന്ന​തും മു​ന്ന​ണി പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ പ്ര​തി​സ​ന്ധി​യി​ലാ​ക്കി​യി​ട്ടു​ണ്ട്. ബോ​ർ​ഡ്, കോ​ർ​പ്പ​റേ​ഷ​ൻ വി​ഭ​ജ​ന​വും മു​ന്ന​ണി നേ​താ​ക്ക​ളു​ടെ കാ​ബി​ന​റ്റ് പ​ദ​വി തീ​രു​മാ​ന​ങ്ങ​ളും നീ​ളു​ന്ന​തി​ൽ യു​ഡി​എ​ഫി​ലെ ഘ​ട​ക​ക​ക്ഷി​ക​ൾ അ​തൃ​പ്തി​യി​ലാ​ണ്. ക​ഴി​ഞ്ഞ സ​ർ​ക്കാ​ർ നി​യ​മി​ച്ച​വ​ർ ത​ന്നെ ഇ​പ്പോ​ഴും പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ളു​ടെ ത​ല​പ്പ​ത്ത് തു​ട​രു​ന്ന​ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ​ക്കി​ട​യി​ലും അ​മ​ർ​ഷ​ത്തി​ന് കാ​ര​ണ​മാ​യി​ട്ടു​ണ്ട്. 

                                

Kerala

രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാകും: കെ.സി. വേണുഗോപാൽ

മലപ്പുറം: 2029-ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി രാജ്യത്തിന്‍റെ പ്രധാനമന്ത്രിയാകുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. ഇതിനായുള്ള പോരാട്ടത്തിൽ കോൺഗ്രസ് പ്രവർത്തകർ സജീവമായി അണിനിരക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ജില്ലയിൽ വിജയിച്ച കോൺഗ്രസ് എംഎൽഎമാർക്ക് ഡിസിസി ഒരുക്കിയ സ്വീകരണ ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യ മുന്നണി കൂടുതൽ കരുത്തോടെ രാഷ്ട്രീയ തിരിച്ചുവരവ് നടത്തുമെന്നും 2029 വരെ കോൺഗ്രസ് പ്രവർത്തകർക്ക് ഒട്ടും വിശ്രമമില്ലാത്ത കാലഘട്ടമാണെന്നും അദ്ദേഹം വ്യക്തമാക്കി.

ജനങ്ങളെ ഭിന്നിപ്പിക്കുന്ന രാഷ്ട്രീയ നിലപാടുകൾ സ്വീകരിക്കുന്ന ബിജെപിയെ എല്ലാ മേഖലകളിൽ നിന്നും പുറത്താക്കി അധികാരം പിടിച്ചെടുക്കുകയാണ് ലക്ഷ്യമെന്നും വേണുഗോപാൽ പറഞ്ഞു.

അടുത്ത 25 വർഷം കേരളം ഭരിക്കാൻ യുഡിഎഫിന് സാധിക്കുമെന്നും അതിനായി പ്രവർത്തകർ ഒറ്റക്കെട്ടായി ഒത്തുപിടിക്കണമെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് ഒരിക്കലും കമ്യൂണിസ്റ്റ് പാർട്ടി നശിക്കണമെന്ന് ആഗ്രഹിക്കുന്നില്ലെങ്കിലും നിയമസഭാ തോൽവികളിൽ നിന്ന് ഒരു പാഠവും പഠിക്കാൻ സിപിഎം തയാറാകുന്നില്ലെന്നാണ് ഇപ്പോഴത്തെ അവരുടെ പ്രവർത്തനങ്ങൾ വ്യക്തമാക്കുന്നത്.

മാർക്സിസ്റ്റ് പാർട്ടി കൂടുതൽ അപകടത്തിലേക്കും ആശയക്കുഴപ്പത്തിലേക്കുമാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്. അതേസമയം അധികാരത്തിലെത്തി ചുരുങ്ങിയ മാസങ്ങൾക്കുള്ളിൽ തന്നെ വികസനത്തിന്‍റെയും ജനക്ഷേമത്തിന്‍റെയും പുതിയ മാറ്റങ്ങൾ കേരളത്തിലെ ജനങ്ങൾക്ക് അനുഭവവേദ്യമാക്കാൻ യുഡിഎഫ് സർക്കാരിന് സാധിച്ചിട്ടുണ്ടെന്നും കെ.സി. വേണുഗോപാൽ കൂട്ടിച്ചേർത്തു.

National

കേന്ദ്രസർക്കാർ ഒളിച്ചോടി: കെ.സി. വേണുഗോപാൽ

ന്യൂ​ഡ​ൽ​ഹി: മ​ൺ​സൂ​ൺ സ​മ്മേ​ള​നം അ​വ​സാ​നി​ക്കു​മ്പോ​ൾ കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ഒ​ളി​ച്ചോ​ട്ട​വും ഭീ​രു​ത്വ​വു​മാ​ണ് രാ​ജ്യം ക​ണ്ട​തെ​ന്ന് കോ​ൺ​ഗ്ര​സ് ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ൽ.പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ ചോ​ദ്യ​ങ്ങ​ൾ​ക്ക് മ​റു​പ​ടി പ​റ​യാ​ൻ ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ​യ്ക്ക് സാ​ധി​ച്ചി​ല്ല.

ഭൂ​രി​പ​ക്ഷ​ത്തി​ന്‍റെ ഹു​ങ്കി​ൽ ജ​ന​ങ്ങ​ളെ നേ​രി​ട്ട് ബാ​ധി​ക്കു​ന്ന നി​ർ​ണാ​യ​ക നി​യ​മ​ങ്ങ​ൾ തി​ടു​ക്ക​ത്തി​ൽ പാ​സാ​ക്കാ​നു​ള്ള കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ഏ​കാ​ധി​പ​ത്യ നീ​ക്ക​ങ്ങ​ൾ​ക്കെ​തി​രേപ്ര​തി​പ​ക്ഷം വി​ട്ടു​വീ​ഴ്ച​യി​ല്ലാ​ത്ത പോ​രാ​ട്ട​മാ​ണ് ന​ട​ത്തി​യ​ത്.

ന്യൂ​ന​പ​ക്ഷ​ങ്ങ​ളെ​യും ചാ​രി​റ്റി സം​ഘ​ട​ന​ക​ളെ​യും ല​ക്ഷ്യ​മി​ട്ട് കൊ​ണ്ടു​വ​ന്ന വി​ദേ​ശ സം​ഭാ​വ​ന നി​യ​ന്ത്ര​ണ നി​യ​മ (എ​ഫ്സി​ആ​ർ​എ) ഭേ​ദ​ഗ​തി ബി​ല്ലി​നെ കോ​ൺ​ഗ്ര​സ് ശ​ക്ത​മാ​യി എ​തി​ർ​ത്ത​തോ​ടെ​യാ​ണ് ബി​ൽ പാ​ർ​ല​മെ​ന്‍റ​റി സ​മി​തി​ക്ക് (ജെ​പി​സി) വി​ടാ​ൻ കേ​ന്ദ്ര സ​ർ​ക്കാ​ർ നി​ർ​ബ​ന്ധി​ത​മാ​യ​തെ​ന്നും കെ.​സി. വേ​ണു​ഗോ​പാ​ൽ പ​റ​ഞ്ഞു.

National

ബിജെപിയെ സന്തോഷിപ്പിക്കുന്ന പ്രസ്താവനകളിൽനിന്ന് തരൂർ ഒഴിഞ്ഞുമാറണമെന്ന് കെ.സി

ന്യൂഡൽഹി: ബിജെപിയെ സന്തോഷിപ്പിക്കുന്ന തരത്തിലുള്ള പ്രസ്താവനകൾ നടത്തുന്നതിൽനിന്ന് ശശി തരൂർ എംപി ഒഴിഞ്ഞുമാറണമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. ഡൽഹിയിൽ നടന്ന ജെൻസീ പ്രതിഷേധവുമായി ബന്ധപ്പെട്ട് തരൂർ നടത്തിയ പരാമർശങ്ങളുടെ പശ്ചാത്തലത്തിലാണ് കടുത്ത ഭാഷയിലുള്ള ഈ പരസ്യ താക്കീത്.

യുവാക്കളെ കേൾക്കാൻ കോൺഗ്രസിനായോ എന്ന് പാർട്ടി ആത്മപരിശോധന നടത്തണമെന്നായിരുന്നു ശശി തരൂരിന്‍റെ പരാമർശം. സിജെപിക്ക് ജെൻസികളുടെ ശബ്ദമാകാൻ കഴിഞ്ഞുവെന്നും, എന്നാൽ കോൺഗ്രസിന് അവരുടെ വിഷയങ്ങൾ അതേ അളവിൽ പ്രതിഫലിപ്പിക്കാൻ കഴിഞ്ഞില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

രാഹുൽ ഗാന്ധി വിദ്യാർഥികളുടെ വിഷയങ്ങൾ ഏറ്റെടുത്തിരുന്നുവെങ്കിലും സിജെപിയെ പോലെ അത് ഫലപ്രദമായില്ലെന്നും, യുവാക്കളുടെ ശബ്ദം കേട്ടില്ലെങ്കിൽ മുഖ്യധാര രാഷ്ട്രീയ പാർട്ടികൾ അപ്രസക്തമാകുമെന്നും മുംബൈയിൽ നടന്ന സംവാദ പരിപാടിയിൽ തരൂർ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ തന്‍റെ പ്രസ്താവന മാധ്യമങ്ങൾ വളച്ചൊടിക്കുകയായിരുന്നുവെന്ന് പിന്നീട് അദ്ദേഹം വിശദീകരണം നൽകുകയും ചെയ്തു.

ശശി തരൂരിന്‍റെ പ്രസ്താവനയെക്കുറിച്ച് മാധ്യമങ്ങൾ ചോദിച്ചപ്പോഴാണ് കെ.സി. വേണുഗോപാൽ തന്‍റെ നിലപാട് വ്യക്തമാക്കിയത്.

National

റി​ജി​ജു​വി​ന്‍റെ പ്ര​സ്താ​വ​ന പാ​ർ​ല​മെ​ന്‍റി​ലെ ഏ​റ്റ​വും വ​ലി​യ ത​മാ​ശ‌: തി​രി​ച്ച​ടി​ച്ച് കെ.​സി. വേ​ണു​ഗോ​പാ​ൽ

ന്യൂ​ഡ​ൽ​ഹി: ലോ​ക്‌​സ​ഭ​യി​ൽ ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ​യെ ന്യാ​യീ​ക​രി​ച്ച് പാ​ർ​ല​മെ​ന്‍റ​റി​കാ​ര്യ മ​ന്ത്രി കി​ര​ൺ റി​ജി​ജു ന​ട​ത്തി​യ പ്ര​സ്താ​വ​ന​യ്ക്കെ​തി​രെ രൂ​ക്ഷ​വി​മ​ർ​ശ​ന​വു​മാ​യി കോ​ൺ​ഗ്ര​സ് എം​പി കെ.​സി. വേ​ണു​ഗോ​പാ​ൽ. റി​ജി​ജു​വി​ന്‍റെ വാ​ദം ഈ ​പാ​ർ​ല​മെ​ന്‍റ് ക​ണ്ട ഏ​റ്റ​വും വ​ലി​യ ത​മാ​ശ​യാ​ണെ​ന്ന് അ​ദ്ദേ​ഹം പ​രി​ഹ​സി​ച്ചു.

സ​ഭ​യി​ൽ പ​രീ​ക്ഷാ സം​ബ​ന്ധ​മാ​യ ബി​ല്ലി​ന്മേ​ൽ ച​ർ​ച്ച ന​ട​ക്കു​മ്പോ​ൾ ആ​ഭ്യ​ന്ത​ര​മ​ന്ത്രി​ക്ക് വേ​ണ​മെ​ങ്കി​ൽ സ​ഭ​യി​ൽ എ​ത്താ​മാ​യി​രു​ന്നു എ​ന്നും, ചോ​ദി​ക്കു​ന്ന ചോ​ദ്യ​ങ്ങ​ൾ​ക്ക് മ​റു​പ​ടി ന​ൽ​കാ​ൻ സ​ർ​ക്കാ​രി​ന് ഭ​യ​മാ​ണെ​ന്നും വേ​ണു​ഗോ​പാ​ൽ കു​റ്റ​പ്പെ​ടു​ത്തി.

ഭീ​ക​ര​ർ​ക്ക് വി​റ​യ​ലു​ണ്ടാ​ക്കാ​ൻ അ​മി​ത് ഷാ​യു​ടെ പേ​ര് മാ​ത്രം മ​തി​യെ​ന്നും, അ​മി​ത് ഷാ ​സം​സാ​രി​ച്ചു തു​ട​ങ്ങി​യാ​ൽ പ്ര​തി​പ​ക്ഷ​ത്തി​ന് താ​ങ്ങാ​നാ​വി​ല്ലെ​ന്നു​മു​ള്ള കി​ര​ൺ റി​ജി​ജു​വി​ന്‍റെ പ്ര​സ്താ​വ​ന​യോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു കോ​ൺ​ഗ്ര​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി കൂ​ടി​യാ​യ കെ.​സി. വേ​ണു​ഗോ​പാ​ൽ.

ഡ​ൽ​ഹി​യി​ൽ വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് നേ​രെ​യു​ണ്ടാ​യ പോ​ലീ​സ് ന​ട​പ​ടി​യെ​ക്കു​റി​ച്ചും പ​രീ​ക്ഷാ രീ​തി​ക​ളെ​ക്കു​റി​ച്ചും സ​ഭ​യി​ൽ ച​ർ​ച്ച ചെ​യ്യ​ണ​മെ​ന്ന് പ്ര​തി​പ​ക്ഷം ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. വി​ദ്യാ​ർ​ത്ഥി പ്ര​ക്ഷോ​ഭ​ത്തി​ൽ ആ​ഭ്യ​ന്ത​ര​മ​ന്ത്രി സ​ഭ​യി​ലെ​ത്തി വി​ശ​ദീ​ക​ര​ണം ന​ൽ​ക​ണ​മെ​ന്ന ആ​വ​ശ്യ​ത്തി​ൽ ഉ​റ​ച്ചു​നി​ൽ​ക്കു​ക​യാ​ണ് പ്ര​തി​പ​ക്ഷം.

Kerala

പു​ന​ര്‍​ഗേ​ഹം പ​ദ്ധ​തി തു​ക വ​ർ​ധി​പ്പി​ക്ക​ണം; മു​ഖ്യ​മ​ന്ത്രി​ക്ക് ക​ത്ത് ന​ൽ​കി കെ.​സി.​വേ​ണു​ഗോ​പാ​ൽ

തി​രു​വ​ന​ന്ത​പു​രം: പു​ന​ര്‍​ഗേ​ഹം പ​ദ്ധ​തി തു​ക വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി വി.​ഡി.​സ​തീ​ശ​ന് ക​ത്ത് ന​ൽ​കി എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി.​വേ​ണു​ഗോ​പാ​ൽ. പ​ദ്ധ​തി തു​ക 20 ല​ക്ഷ​മാ​യി ഉ​യ​ര്‍​ത്ത​ണ​മെ​ന്നാ​ണ് ക​ത്തി​ലെ ആ​വ​ശ്യം.

ക​ട​ലാ​ക്ര​മ​ണ ഭീ​ഷ​ണി നേ​രി​ടു​ന്ന തീ​ര​ദേ​ശ​വാ​സി​ക​ളെ സു​ര​ക്ഷി​ത​മാ​യി പു​ന​ര​ധി​വ​സി​പ്പി​ക്കു​ന്ന പ​ദ്ധ​തി​യാ​ണ് പു​ന​ര്‍​ഗേ​ഹം. വീ​ടും സ്ഥ​ല​വും വാ​ങ്ങു​ന്ന​തി​നും പു​തി​യ വീ​ട് നി​ര്‍​മി​ക്കു​ന്ന​തി​നു​മാ​യി 10 ല​ക്ഷം രൂ​പ​യാ​ണ് പ​ദ്ധ​തി​ക്ക് വ​ക​യി​രു​ത്തി​യ​ത്.

നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ല്‍ നി​ര്‍​മാ​ണ സാ​മ​ഗ്രി​ക​ളു​ടെ വി​ല​യി​ലു​ണ്ടാ​യ വ​ലി​യ വ​ര്‍​ധ​ന​വും മ​റ്റ് അ​നു​ബ​ന്ധ ചെ​ല​വു​ക​ളും കാ​ര​ണം അ​ന്ന് അ​നു​വ​ദി​ച്ച 10 ല​ക്ഷം രൂ​പ പ​ര്യാ​പ്ത​മ​ല്ല. തു​ക​യു​ടെ അ​പ​ര്യാ​പ്ത​ത മൂ​ലം സാ​ധാ​ര​ണ​ക്കാ​രാ​യ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് വീ​ടു​പ​ണി പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ ക​ഴി​യാ​ത്ത അ​വ​സ്ഥ​യു​ണ്ടെ​ന്ന് കെ.​സി.​വേ​ണു​ഗോ​പാ​ൽ ക​ത്തി​ൽ വ്യ​ക്ത​മാ​ക്കു​ന്നു.

National

വി​ദ്യാ​ർ​ഥി​ക​ളു​ടെ ഭാ​വി അ​നി​ശ്ചി​ത്വ​ത്തി​ലാ​ക്കു​ന്നു: കെ.​സി. വേ​ണു​ഗോ​പാ​ൽ

ന്യൂ​ഡ​ൽ​ഹി: നാ​ഷ​ണ​ല്‍ ടെ​സ്റ്റിം​ഗ് ഏ​ജ​ന്‍​സി​യു​ടെ​യും നീ​റ്റ് പ​രീ​ക്ഷാ സം​വി​ധാ​ന​ത്തി​ന്‍റെ​യും തു​ട​ര്‍​ച്ച​യാ​യ പ​രാ​ജ​യ​ങ്ങ​ളും ചോ​ദ്യ​പേ​പ്പ​ര്‍ ചോ​ര്‍​ച്ച​ക​ളും ല​ക്ഷ​ക്ക​ണ​ക്കി​നു വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ഭാ​വി​യാ​ണ് അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​ക്കു​ന്ന​തെ​ന്ന് കെ.​സി. വേ​ണു​ഗോ​പാ​ൽ എം​പി. പൊ​തു​പ​രീ​ക്ഷ​ക​ളി​ലെ ക്ര​മ​ക്കേ​ടു​ക​ൾ ത​ട​യു​ന്ന​തി​നു​ള്ള ഭേ​ദ​ഗ​തി ബി​ൽ ച​ർ​ച്ച​യ്ക്കി​ട​യി​ലാ​ണ് കേ​ന്ദ്ര​സ​ർ​ക്കാ​രി​നെ​തി​രേ അ​ദ്ദേ​ഹം രം​ഗ​ത്തെ​ത്തി​യ​ത്.

രാ​ജ്യ​ത്ത് ആ​ത്മ​ഹ​ത്യ ചെ​യ്യു​ന്ന വി​ദ്യാ​ർ​ഥി​ക​ളു​ടെ എ​ണ്ണം വ​ര്‍​ധി​ക്കു​ന്നു​വെ​ന്ന് ആ​രോ​പി​ച്ച കെ.​സി. വേ​ണു​ഗോ​പാ​ൽ, 2014ല്‍ 8,668 ​ആ​യി​രു​ന്ന വി​ദ്യാ​ർ​ഥി ആ​ത്മ​ഹ​ത്യ​ക​ള്‍ ഇ​പ്പോ​ൾ 14,488 ആ​യി ഉ​യ​ർ​ന്ന​താ​യും അ​തി​ൽ 21 ശ​ത​മാ​ന​വും പ​രീ​ക്ഷാ​പ​രാ​ജ​യം മൂ​ല​മാ​ണെ​ന്നും കു​റ്റ​പ്പെ​ടു​ത്തി. രാ​ജ്യ​ത്ത് ഒ​രു ല​ക്ഷ​ത്തോ​ളം സ​ര്‍​ക്കാ​ര്‍ സ്‌​കൂ​ളു​ക​ൾ പൂ​ട്ടി​യ​പ്പോ​ൾ കോ​ച്ചിം​ഗ് സെ​ന്‍റ​റു​ക​ളെ സ​ര്‍​ക്കാ​ര്‍ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നു.

എ​ന്നാ​ൽ ഈ ​ന​ട​പ​ടി നി​മി​ത്തം പാ​വ​പ്പെ​ട്ട ക​ര്‍​ഷ​ക​രു​ടെ​യും തൊ​ഴി​ലാ​ളി​ക​ളു​ടെ​യും മ​ക്ക​ള്‍​ക്ക് ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ ഫീ​സ് ന​ല്‍​കി കോ​ച്ചിം​ഗ് നേ​ടാ​ന്‍ ക​ഴി​യി​ല്ല. പാ​ര്‍​ശ്വ​വ​ത്ക​രി​ക്ക​പ്പെ​ട്ട വി​ഭാ​ഗ​ങ്ങ​ള്‍​ക്ക് ഉ​യ​ര്‍​ന്ന വി​ദ്യാ​ഭ്യാ​സം അ​പ്രാ​പ്യ​മാ​ക്കു​ന്നു. ചോ​ദ്യ​പേ​പ്പ​ര്‍ ചോ​ര്‍​ച്ച ത​ട​യാ​ന്‍ കൊ​ണ്ടു​വ​ന്ന പേ​രി​നു മാ​ത്ര​മു​ള്ള നി​യ​മ​ങ്ങ​ള്‍ കൊ​ണ്ടു മാ​ത്രം ഈ ​പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കാ​നാ​കി​ല്ലെ​ന്നും കെ.​സി. വേ​ണു​ഗോ​പാ​ല്‍ ലോ​ക്സ​ഭ​യി​ൽ പ​റ​ഞ്ഞു.

Kerala

കെ.സിക്കെതിരായ സൈബർ ആക്രമണം; പ്രതികളെ അറസ്റ്റ് ചെയ്യാൻ നിർദ്ദേശം

തിരുവനന്തപുരം: എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനെതിരെ സമൂഹമാധ്യമങ്ങളിൽ നടക്കുന്ന വ്യാജ പ്രചാരണങ്ങളിലും സൈബർ ആക്രമണങ്ങളിലും ശക്തമായ അന്വേഷണം നടത്താൻ നിർദ്ദേശം. സംഭവത്തിൽ ഉൾപ്പെട്ട പ്രതികളെ ഉടനടി കണ്ടെത്താനും അറസ്റ്റ് ചെയ്യാനും ക്രമസമാധാന ചുമതലയുള്ള എഡിജിപിക്ക് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിർദ്ദേശം നൽകി.

ഡിസിസി പ്രസിഡന്‍റും എംഎൽഎയുമായ കെ. പ്രവീൺ കുമാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ആഭ്യന്തര വകുപ്പിന്‍റെ നടപടി. വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുകൾ നിർമിച്ച് കെ.സി. വേണുഗോപാലിനെ പൊതുമധ്യത്തിൽ അപകീർത്തിപ്പെടുത്താനും അദ്ദേഹത്തിന്‍റെ രാഷ്ട്രീയ പ്രതിച്ഛായ തകർക്കാനും ബോധപൂർവമായ ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് പരാതിയിൽ വ്യക്തമാക്കുന്നു.

അർജന്‍റീന ഫുട്ബോൾ ടീമിന്‍റെ തോൽവിക്ക് പിന്നിൽ വരെ കെ.സി. വേണുഗോപാലാണെന്ന രീതിയിൽ ദുഷ്പ്രചാരണങ്ങൾ നടക്കുന്നുണ്ടെന്ന് പ്രവീൺ കുമാർ ആരോപിച്ചു. ഇത്തരം വ്യാജ വാർത്തകളും പോസ്റ്റുകളും നിർമ്മിച്ച് പ്രചരിപ്പിക്കുന്നതിന് പിന്നിൽ വലിയൊരു സംഘടിത സൈബർ റാക്കറ്റ് തന്നെ പ്രവർത്തിക്കുന്നുണ്ടെന്നും പരാതിയിൽ ചൂണ്ടിക്കാണിക്കുന്നു.

Kerala

വിശ്വാസത്തിന്‍റെ പേരിൽ സംഘപരിവാർ ക്ഷേ​ത്ര​സ്വത്തുക്കൾ കൊ​ള്ള​യ​ടി​ക്കുന്നു : കെ.​​​സി. വേ​​​ണു​​​ഗോ​​​പാ​​​ൽ

ക​​​ണ്ണൂ​​​ർ: അ​​​യോ​​​ധ്യ രാ​​​മ​​​ക്ഷേ​​​ത്ര കൊ​​​ള്ള​​​യ്ക്കെ​​​തി​​​രേ രൂ​​​ക്ഷ വി​​​മ​​​ർ​​​ശ​​​ന​​​വു​​​മാ​​​യി എ​​​ഐ​​​സി​​​സി ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി കെ.​​​സി. വേ​​​ണു​​​ഗോ​​​പാ​​​ൽ. സം​​​ഘ​​​പ​​​രി​​​വാ​​​റി​​​ന് ദൈ​​​വ​​​മെ​​​ന്ന​​​ത് വി​​​ശ്വാ​​​സ​​​ത്തി​​​ന്‍റെ അ​​​ട​​​യാ​​​ള​​​മ​​​ല്ലെ​​​ന്നും ക്ഷേ​​​ത്ര​​​സ്വ​​​ത്തു​​​ക്ക​​​ൾ കൊ​​​ള്ള​​​യ​​​ടി​​​ക്കാ​​​നും മ​​​ത​​​ത്തി​​​ന്‍റെ പേ​​​രി​​​ൽ ജ​​​ന​​​ങ്ങ​​​ളെ ഭി​​​ന്നി​​​പ്പി​​​ക്കാ​​​നു​​​മു​​​ള്ള ഉ​​​പ​​​ക​​​ര​​​ണം മാ​​​ത്ര​​​മാ​​​ണെ​​​ന്നും വേ​​​ണു​​​ഗോ​​​പാ​​​ൽ പ​​​റ​​​ഞ്ഞു.

ക​​​ണ്ണൂ​​​രി​​​ൽ മാ​​​ധ്യ​​​മ​​​ങ്ങ​​​ളോ​​​ടു സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം. വി​​​ശ്വാ​​​സ​​​ത്തി​​​ന്‍റെ പേ​​​രി​​​ൽ ബി​​​ജെ​​​പി​​​യും സം​​​ഘ​​​പ​​​രി​​​വാ​​​റും ക്ഷേ​​​ത്ര​​​ങ്ങ​​​ളെ കൊ​​​ള്ള​​​യ​​​ടി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നും അ​​​യോ​​​ധ്യ രാ​​​മ​​​ക്ഷേ​​​ത്ര​​​ത്തി​​​ന്‍റെ പേ​​​രി​​​ൽ ന​​​ട​​​ന്ന​​​ത് വ​​​ൻ സാ​​​മ്പ​​​ത്തി​​​ക ത​​​ട്ടി​​​പ്പാ​​​ണെ​​​ന്നും അ​​​ദ്ദേ​​​ഹം ആ​​​രോ​​​പി​​​ച്ചു.

പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി നേ​​​രി​​​ട്ട് മേ​​​ൽ​​​നോ​​​ട്ടം വ​​​ഹി​​​ച്ച് രൂ​​​പ​​വ​​ത്​​​ക​​​രി​​​ച്ച ട്ര​​​സ്റ്റി​​​ലാ​​​ണ് കൊ​​​ള്ള ന​​​ട​​​ന്നി​​​രി​​​ക്കു​​​ന്ന​​​ത്. വി​​​ശ്വാ​​​സി​​​ക​​​ൾ കാ​​​ണി​​​ക്ക​​​യാ​​​യി ന​​​ൽ​​​കി​​​യ പ​​​ണ​​​വും സ്വ​​​ർ​​​ണ​​​വു​​​മാ​​​ണ് മോ​​​ഷ്ടി​​​ക്ക​​​പ്പെ​​​ട്ട​​​ത്. ഈ ​​​വി​​​ഷ​​​യ​​​ത്തി​​​ൽ ആ​​​ർ​​​എ​​​സ്എ​​​സ് പ്ര​​​ക​​​ടി​​​പ്പി​​​ച്ച ഖേ​​​ദ​​​ത്തെ അ​​​ദ്ദേ​​​ഹം വി​​​മ​​​ർ​​​ശി​​​ച്ചു.

സ്വ​​​ർ​​​ണ​​​വും പ​​​ണ​​​വും മോ​​​ഷ്ടി​​​ച്ച​​​വ​​​ർ​​ത​​​ന്നെ ഖേ​​​ദി​​​ക്കു​​​ന്നു​​​വെ​​​ന്നു പ​​​റ​​​ഞ്ഞാ​​​ൽ തീ​​​രു​​​ന്ന​​​താ​​​ണോ ത​​​ട്ടി​​​പ്പെ​​​ന്നും വി​​​എ​​​ച്ച്പി​​​യു​​​ടെ ഉ​​​ന്ന​​​ത നേ​​​താ​​​ക്ക​​​ളാ​​​ണ് ഈ ​​​കേ​​​സി​​​ലെ പ്ര​​​തി​​​ക​​​ളെ​​​ന്നും വേ​​​ണു​​​ഗോ​​​പാ​​​ൽ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

ബി​​​ജെ​​​പി​​​യും സം​​​ഘ​​​പ​​​രി​​​വാ​​​റും അ​​​യോ​​​ധ്യ​​​യി​​​ൽ മാ​​​ത്ര​​​മ​​​ല്ല, ബ​​​ദ​​​രീ​​​നാ​​​ഥ്, കേ​​​ദാ​​​ർ​​​നാ​​​ഥ് തു​​​ട​​​ങ്ങി​​​യ ആ​​​രാ​​​ധ​​​നാ​​​ല​​​യ​​​ങ്ങ​​​ളെ​​​യും കൊ​​​ള്ള​​​യ​​​ടി​​​ക്കാ​​​നാ​​​ണ് ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​തെ​​​ന്ന് അ​​​ദ്ദേ​​​ഹം ആ​​​രോ​​​പി​​​ച്ചു. ബി​​​ജെ​​​പി​​​യും സം​​​ഘ​​​പ​​​രി​​​വാ​​​റും ന​​​ട​​​ത്തു​​​ന്ന അ​​​മ്പ​​​ല​​​ക്കൊ​​​ള്ള​​​യ്ക്കെ​​​തി​​​രെ രാ​​​ജ്യ​​​വ്യാ​​​പ​​​ക​​​മാ​​​യി പ്ര​​​ക്ഷോ​​​ഭം ന​​​ട​​​ത്തു​​​മെ​​​ന്നും സു​​​പ്രീം​​​കോ​​​ട​​​തി മോ​​​ണി​​​റ്റ​​​ർ ചെ​​​യ്യു​​​ന്ന ഉ​​​ന്ന​​​ത​​​ല അ​​​ന്വേ​​​ഷ​​​ണം വേ​​​ണ​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

സി​​​ബി​​​ഐ, ഇ​​​ഡി, ഇ​​​ല​​​ക്ഷ​​​ൻ ക​​​മ്മീ​​​ഷ​​​ൻ തു​​​ട​​​ങ്ങി​​​യ ഭ​​​ര​​​ണ​​​ഘ​​​ട​​​നാ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളെ ദു​​​രു​​​പ​​​യോ​​​ഗം ചെ​​​യ്ത് ജ​​​നാ​​​ധി​​​പ​​​ത്യ പ്ര​​​സ്ഥാ​​​ന​​​ങ്ങ​​​ളെ ത​​​ക​​​ർ​​​ക്കാ​​​നും പി​​​ള​​​ർ​​​ത്താ​​​നു​​​മാ​​​ണ് മോ​​​ദി​​​യും അ​​​മി​​​ത്ഷാ​​​യും ശ്ര​​​മി​​​ക്കു​​​ന്ന​​​ത്. ജ​​​നാ​​​ധി​​​പ​​​ത്യ​​​ത്തെ അ​​​ട്ടി​​​മ​​​റി​​​ക്കാ​​​ൻ ഡി ​​​ലി​​​മി​​​റ്റേ​​​ഷ​​​ൻ ബി​​​ല്ല് പ​​​ാസാ​​​ക്കി എ​​​ല്ലാ കാ​​​ല​​​ത്തും രാ​​​ജ്യം ഭ​​​രി​​​ക്കാ​​​നാ​​​ണ് ല​​​ക്ഷ്യ​​​മെ​​​ന്നും ആ​​​രോ​​​പി​​​ച്ചു.

Kerala

സ​തീ​ശ​നു​മാ​യി സ്നേഹബന്ധമില്ല; കെസി മുഖ്യമന്ത്രിയാകണമെന്ന് ടി. ​പ​ത്മ​നാ​ഭ​ൻ

ക​ണ്ണൂ​ര്‍: മു​ഖ്യ​മ​ന്ത്രി ച​ർ​ച്ച​യി​ൽ കെ.​സി.​വേ​ണു​ഗോ​പാ​ലി​നെ പി​ന്തു​ണ​ച്ച് എ​ഴു​ത്തു​കാ​ര​ൻ ടി. ​പ​ത്മ​നാ​ഭ​ൻ. വാ​ർ​ത്ത​ക​ളു​ടേ​യും വ്യ​ക്തി ബ​ന്ധ​ങ്ങ​ളു​ടേ​യും അ​ടി​സ്ഥാ​ന​ത്തി​ൽ​ പറ​ഞ്ഞാ​ൽ,തീ​ർ​ച്ച​യാ​യും താ​ൻ
ഒ​ന്നാം​സ്ഥാ​നം കൊ​ടു​ക്കു​ക കെ​സി​ക്കാ​ണെ​ന്ന് അ​ദ്ദേ​ഹം പ്ര​തി​ക​രി​ച്ചു.‌

പൊ​തു​പ്ര​വ​ർ​ത്ത​ക​ന് വേ​ണ്ട ഒ​രു ഗു​ണ​മാ​ണ് പാ​വ​ങ്ങ​ളോ​ടു​ള്ള ക​രു​ണ. വേ​ണു​ഗോ​പാ​ലി​ന് അ​ത് വേ​ണ്ടു​വോ​ളം ഉ​ണ്ട്. പാ​ർ​ല​മെ​ന്‍റി​ല​ട​ക്കം ക​ഴി​വ് തെ​ളി​യി​ച്ച വ്യ​ക്തി​യാ​ണ്.​മു​ഖ്യ​മ​ന്ത്രി​യു​ടെ കാ​ര്യ​ത്തി​ൽ പൊ​തു​വി​കാ​രം കെ​സി​ക്ക് എ​തി​രാ​ണെ​ന്ന് തോ​ന്നു​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

രാ​ഹു​ൽ ഗാ​ന്ധി​യു​ടെ മ​ന​സാ​ക്ഷി സൂ​ക്ഷി​പ്പു​കാ​ര​നാ​ണ് വേ​ണു​ഗോ​പാ​ൽ. ഇ​ന്ത്യ​യു​ടെ ഭാ​വി രാ​ഷ്ട്ര​ത്ത​ല​വ​നാ​യ രാ​ഹു​ലി​നെ ന​യി​ക്കു​ന്ന ആ​ളാ​ണ് കെ​സി. ഇ​തും കെ​സി​ക്ക് പ്ല​സ് പോ​യി​ന്‍റാ​ണ്.

കെ​സി​യെ മു​ഖ്യ​മ​ന്ത്രി​യാ​ക്കു​ന്ന​തി​ന് ത​ട​സ​മാ​യി ചി​ല​ർ പ​റ​യു​ന്ന​ത് ആ​ല​പ്പു​ഴ​യി​ലെ തെ​ര​ഞ്ഞെ
ടു​പ്പ് ചെ​ല​വി​നെ കു​റി​ച്ചാ​ണ്.​ നാ​ടി​ന്‍റെ ന​ന്മ​ക്കാ​യി ചെ​റി​യ ചെ​ല​വ് മാ​ത്ര​മാ​ണ് വേ​ണ്ടി വ​രി​ക​യെ​ന്നും അ​ദ്ദേ​ഹം കൂട്ടിച്ചേർത്തു.

വി.​ഡി. സ​തീ​ശ​നു​മാ​യി അ​ടു​ത്ത സ്നേ​ഹ​ബ​ന്ധ​മോ പ​രി​ച​യ​മോ ഇ​ല്ല. ര​ണ്ടു​മൂ​ന്ന് ത​വ​ണ ക​ണ്ടി​ട്ടു​ണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.

Kerala

ആ​ര്‍​എ​സ്എ​സ് കൂ​ട്ടു​കെ​ട്ടി​ൽ പ്ര​തി​ഷേ​ധി​ച്ച് രാ​ജി​വ​ച്ച സു​ന്ദ​ര​യ്യ​യെ മ​റ​ന്നോ?; മു​ഖ്യ​മ​ന്ത്രി​ക്ക് തു​റ​ന്ന ക​ത്തു​മാ​യി കെ.​സി.​വേ​ണു​ഗോ​പാ​ല്‍

തി​രു​വ​ന​ന്ത​പു​രം: ആ​ര്‍​എ​സ്എ​സു​മാ​യി സി​പി​എം ഒ​രു കൂ​ട്ടു​കെ​ട്ടും ഉ​ണ്ടാ​ക്കി​യി​ട്ടി​ല്ലെ​ന്ന പി​ണ​റാ​യി വി​ജ​യ​ന്‍റെ പ​രാ​മ​ർ​ശ​ത്തി​ൽ വി​മ​ർ​ശ​ന​വു​മാ​യി എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​സി.​വേ​ണു​ഗോ​പാ​ല്‍. സി​പി​എ​മ്മി​ന്‍റെ ആ​ദ്യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​സു​ന്ദ​ര​യ്യ​യു​ടെ രാ​ജി അ​ട​ക്കം പ​രാ​മ​ർ​ശി​ച്ചു​കൊ​ണ്ട് മു​ഖ്യ​മ​ന്ത്രി​ക്ക് കെ.​സി.​വേ​ണു​ഗോ​പാ​ല്‍ ഫേ​സ്ബു​ക്കി​ലൂ​ടെ തു​റ​ന്ന ക​ത്തെ​ഴു​തി.

പി.​സു​ന്ദ​ര​യ്യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ്ഥാ​ന​വും പി​ബി അം​ഗ​ത്വ​വും രാ​ജി​വെ​ച്ചു​കൊ​ണ്ട് 102 പേ​ജ് വ​രു​ന്ന രാ​ജി​ക്ക​ത്ത്1975 സെ​പ്റ്റം​ബ​ർ 28ന് ​പാ​ർ​ട്ടി​ക്ക് ന​ൽ​കി​യി​ട്ടു​ണ്ട്. അ​ടി​യ​ന്ത​രാ​വ​സ്ഥ​യി​ൽ ജ​ന​സം​ഘ​വും ആ​ർ​എ​സ്എ​സു​മാ​യു​ള്ള സ​ഹ​ക​ര​ണം പാ​ർ​ട്ടി​ക്ക് വ​ലി​യ ദോ​ഷ​മു​ണ്ടാ​ക്കു​മെ​ന്ന രാ​ജി​ക്ക​ത്തി​ലെ വ​രി​ക​ൾ വേ​ണു​ഗോ​പാ​ൽ ചൂ​ണ്ടി​ക്കാ​ട്ടി.

ക​ണ്ണ​ട​ച്ചാ​ൽ ച​രി​ത്രം ഇ​ല്ലാ​താ​കി​ല്ല. 1977ൽ ​പി​ണ​റാ​യി നി​യ​മ​സ​ഭ​യി​ലെ​ത്തി​യ​തും ആ​ർ​എ​സ്എ​സ് പി​ന്തു​ണ​യോ​ടെ​യാ​ണ്. ശി​വ​ദാ​സ മേ​നോ​ന്‍റെ പ്ര​ചാ​ര​ണ പ​രി​പാ​ടി​യി​ൽ എ​ൽ.​കെ.​അ​ദ്വാ​നി പ​ങ്കെ​ടു​ത്ത​തും ച​രി​ത്ര​മാ​ണ്.1989​ൽ കോ​ൺ​ഗ്ര​സി​നെ അ​ട്ടി​മ​റി​ക്കാ​ൻ സി​പി​എം നേ​താ​ക്ക​ൾ വി.​പി സിം​ഗി​നൊ​പ്പം പ്ര​വ​ർ​ത്തി​ച്ച​തും ച​രി​ത്രം.

പാ​ർ​ട്ടി സെ​ക്ര​ട്ട​റി​ക്ക് നാ​ക്ക് പി​ഴ സം​ഭ​വി​ച്ച​ത​ല്ല. വ​രാ​നി​രി​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലെ പ്രീ​ണ​ന ശ്ര​മ​മാ​ണ് പു​റ​ത്തു​വ​ന്ന​തെ​ന്ന് വേ​ണു​ഗോ​പാ​ൽ വി​മ​ർ​ശി​ച്ചു.

ഭാ​ര​താം​ബ ചി​ത്ര വി​വാ​ദ​ത്തി​ൽ ഗ​വ​ർ​ണ​റെ വി​മ​ർ​ശി​ച്ച സി​പി​ഐ​യെ ഒ​റ്റ​പ്പെ​ടു​ത്തി. ഗ​വ​ർ​ണ​റെ​യോ രാ​ജ്ഭ​വ​നെ​യോ വേ​ദ​നി​പ്പി​ക്കാ​ൻ മു​ഖ്യ​മ​ന്ത്രി ത​യാ​റാ​യി​ല്ല.

ഒ​ടു​വി​ൽ തെ​ര​ഞ്ഞെ​ടു​പ്പി​ന് മ​ണി​ക്കൂ​റു​ക​ൾ മാ​ത്രം ശേ​ഷി​ക്കു​ന്പോ​ൾ വാ​ർ​ത്താ​സ​മ്മേ​ള​നം ന​ട​ത്തി സം​ഘ​പ​രി​വാ​ർ വി​രു​ദ്ധ മു​ഖം സ്വ​യം അ​വ​രോ​ധി​ക്കാ​ൻ നി​ർ​ബ​ന്ധി​ത​നാ​വു​ക​യാ​യി​രു​ന്നു. ഗ​തി​കേ​ടി​ന്‍റെ മു​ഖ​മാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ ക​ണ്ട​തെ​ന്നും വേ​ണു​ഗോ​പാ​ൽ കൂ​ട്ടി​ച്ചേ​ർ​ത്തു.

Latest News

Corehub Up