x
ad
Sun, 9 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബിജെപിയെ സന്തോഷിപ്പിക്കുന്ന പ്രസ്താവനകളിൽനിന്ന് തരൂർ ഒഴിഞ്ഞുമാറണമെന്ന് കെ.സി

വെബ് ഡെസ്ക്
Published: August 9, 2026 05:56 PM IST | Updated: August 9, 2026 05:56 PM IST

ശശി തരൂർ, കെ.സി. വേണുഗോപാൽ

ന്യൂഡൽഹി: ബിജെപിയെ സന്തോഷിപ്പിക്കുന്ന തരത്തിലുള്ള പ്രസ്താവനകൾ നടത്തുന്നതിൽനിന്ന് ശശി തരൂർ എംപി ഒഴിഞ്ഞുമാറണമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. ഡൽഹിയിൽ നടന്ന ജെൻസീ പ്രതിഷേധവുമായി ബന്ധപ്പെട്ട് തരൂർ നടത്തിയ പരാമർശങ്ങളുടെ പശ്ചാത്തലത്തിലാണ് കടുത്ത ഭാഷയിലുള്ള ഈ പരസ്യ താക്കീത്.

യുവാക്കളെ കേൾക്കാൻ കോൺഗ്രസിനായോ എന്ന് പാർട്ടി ആത്മപരിശോധന നടത്തണമെന്നായിരുന്നു ശശി തരൂരിന്‍റെ പരാമർശം. സിജെപിക്ക് ജെൻസികളുടെ ശബ്ദമാകാൻ കഴിഞ്ഞുവെന്നും, എന്നാൽ കോൺഗ്രസിന് അവരുടെ വിഷയങ്ങൾ അതേ അളവിൽ പ്രതിഫലിപ്പിക്കാൻ കഴിഞ്ഞില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

രാഹുൽ ഗാന്ധി വിദ്യാർഥികളുടെ വിഷയങ്ങൾ ഏറ്റെടുത്തിരുന്നുവെങ്കിലും സിജെപിയെ പോലെ അത് ഫലപ്രദമായില്ലെന്നും, യുവാക്കളുടെ ശബ്ദം കേട്ടില്ലെങ്കിൽ മുഖ്യധാര രാഷ്ട്രീയ പാർട്ടികൾ അപ്രസക്തമാകുമെന്നും മുംബൈയിൽ നടന്ന സംവാദ പരിപാടിയിൽ തരൂർ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ തന്‍റെ പ്രസ്താവന മാധ്യമങ്ങൾ വളച്ചൊടിക്കുകയായിരുന്നുവെന്ന് പിന്നീട് അദ്ദേഹം വിശദീകരണം നൽകുകയും ചെയ്തു.

ശശി തരൂരിന്‍റെ പ്രസ്താവനയെക്കുറിച്ച് മാധ്യമങ്ങൾ ചോദിച്ചപ്പോഴാണ് കെ.സി. വേണുഗോപാൽ തന്‍റെ നിലപാട് വ്യക്തമാക്കിയത്.

Tags : ShashiTharoor KCVenugopal BJP Deepika DeepikaNewspaper BreakingNews NewsUpdate

Recent News

Corehub Up