അശുതോഷ് റാങ്ക, സൗരവ് ദാസ്
ന്യൂഡൽഹി: ജന്തർമന്തർ സമരത്തിനിടെ അറസ്റ്റിലായ സിജെപി നേതാക്കളായ സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവരെ അഞ്ച് ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ഇവരെ തീഹാർ ജയിലിലേക്ക് മാറ്റി.
മന്ദിർ മാർഗിലെ സ്പെഷ്യൽ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ശേഷമാണ് നടപടി. നിരോധനാജ്ഞ ലംഘിച്ച് സമരവേദിയായ ജന്തർമന്തറിൽ അതിക്രമിച്ചുകടന്നെന്നും സമാധാനാന്തരീക്ഷം പാലിക്കാമെന്ന് മുമ്പ് നൽകിയിരുന്ന ബോണ്ട് വ്യവസ്ഥകൾ ലംഘിച്ചെന്നുമാണ് ഇവർക്കെതിരെയുള്ള ആരോപണം. അതേസമയം, മറ്റൊരു നേതാവായ അജിങ്ക്യ ഷിൻഡെയ്ക്ക് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു.
ദേശീയ പതാകയേന്തി 'ഭാരത് മാതാ കീ ജയ്' വിളിച്ചതിനാണ് അശുതോഷ് റാങ്കയുടെ ജന്മദിനത്തിൽ തന്നെ അദ്ദേഹത്തെയും സൗരവ് ദാസിനെയും ജയിലിലടച്ചതെന്ന് സിജെപി നേതാവ് അജിങ്ക്യ ഷിൻഡെ ആരോപിച്ചു. സർക്കാരിന്റെ ഏകാധിപത്യ നടപടികൾക്കുമുന്നിൽ ഭയപ്പെടില്ലെന്നും നേതാക്കൾ ഉയർന്ന മനോവീര്യം കാത്തുസൂക്ഷിക്കുന്നവരാണെന്നും അദ്ദേഹം വ്യക്തമാക്കി.
Tags : Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash