x
ad
Wed, 14 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മാ​ക്ട-രാ​ജ​ഗി​രി അ​ന്താ​രാഷ്‌ട്ര ഫി​ലിം ഫെ​സ്റ്റി​വ​ലി​നു തു​ട​ക്കമായി

വെബ്ഡെസ്ക്
Published: October 14, 2026 05:36 AM IST | Updated: October 14, 2026 05:36 AM IST

ര​​​ണ്ടാ​​​മ​​​ത് രാ​​​ജ​​​ഗി​​​രി അ​​​ന്താ​​​രാ​​​ഷ്‌ട്ര ഫി​​​ലിം ഫെ​​​സ്റ്റി​​​വ​​​ൽ സം​​​വി​​​ധാ​​​യ​​​ക​​​ൻ ജൂ​​​ഡ് ആ​​​ന്‍റ​​​ണി ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യു​​​ന്നു

കൊ​​​ച്ചി: മാ​​​ക്ട​​​യും രാ​​​ജ​​​ഗി​​​രി കോ​​​ള​​​ജ് ഓ​​​ഫ് മാ​​​നേ​​​ജ്‌​​​മെ​​​ന്‍റ് ആ​​​ൻ​​​ഡ് അ​​​പ്ലൈ​​​ഡ് സ​​​യ​​​ൻ​​​സ​​​സും സം​​​യു​​​ക്ത​​​മാ​​​യി സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന ര​​​ണ്ടാ​​​മ​​​ത് രാ​​​ജ​​​ഗി​​​രി അ​​​ന്താ​​​രാ​​​ഷ്‌​​ട്ര ഫി​​​ലിം ഫെ​​​സ്റ്റി​​​വ​​​ലി​​​നു തു​​​ട​​​ക്ക​​​മാ​​​യി.

കോ​​​ള​​​ജ് ഓ​​​ഡി​​​റ്റോ​​​റി​​​യ​​​ത്തി​​​ൽ സം​​​വി​​​ധാ​​​യ​​​ക​​​ൻ ജൂ​​​ഡ് ആ​​​ന്‍റ​​​ണി ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു.
രാ​​​ജ​​​ഗി​​​രി കോ​​​ള​​​ജ് ഡ​​​യ​​​റ​​​ക്ട​​​ർ ഫാ. ​​​അ​​​ജീ​​​ഷ് പു​​​തു​​​ശേ​​​രി അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. സം​​​വി​​​ധാ​​​യ​​​ക​​​നും ന​​​ട​​​നു​​​മാ​​​യ മ​​​ധു​​​പാ​​​ൽ, മാ​​​ക്ട ചെ​​​യ​​​ർ​​​മാ​​​ൻ ജോ​​​ഷി മാ​​​ത്യു, മാ​​​ക്ട ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി ശ്രീ​​​കു​​​മാ​​​ർ അ​​​രൂ​​​ക്കു​​​റ്റി, പ്രി​​​ൻ​​​സി​​​പ്പ​​​ൽ ഡോ. ​​​ലാ​​​ലി മാ​​​ത്യു, ഫെ​​​സ്റ്റി​​​വ​​​ൽ ക​​​ൺ​​​വീ​​​ന​​​ർ എ.​​​സി. ര​​​ഞ്ജു, ബാ​​​ബു പ​​​ള്ളാ​​​ശേ​​​രി എ​​​ന്നി​​​വ​​​ർ പ​​​ങ്കെ​​​ടു​​​ത്തു. അ​​​ന്ത​​​രി​​​ച്ച ച​​​ല​​​ച്ചി​​​ത്ര പ്ര​​​വ​​​ർ​​​ത്ത​​​ക​​​ൻ ജോ​​​ൺ പോ​​​ളി​​​ന്‍റെ അ​​​നു​​​സ്മ​​​ര​​​ണ​​​വും ന​​​ട​​​ന്നു.

ജോൺ പോൾ ര​​​ചി​​​ച്ച പു​​​സ്ത​​​ക​​​ങ്ങ​​​ളു​​​ടെ ശേ​​​ഖ​​​രം മ​​​ക​​​ൾ ജി​​​ഷ ജോ​​​ൺ മാ​​​ക്ട​​​യ്ക്കും രാ​​​ജ​​​ഗി​​​രി കോ​​​ള​​​ജി​​​നു​​​മാ​​​യി കൈ​​​മാ​​​റി. ഒ​​​ക്ടോ​​​ബ​​​ർ 15 വ​​​രെ നീ​​​ളു​​​ന്ന മേ​​​ള​​​യു​​​ടെ ആ​​​ദ്യദി​​​നം തി​​​യ​​​റ്റ​​​ർ: മി​​​ത്ത് ഓ​​​ഫ് റി​​​യാ​​​ലി​​​റ്റി, ആ​​​ദി സ്നേ​​​ഹ​​​ത്തി​​​ന്‍റെ വി​​​രു​​​ന്നു​​​മേ​​​ശ, ഭൂ​​​ത​​​ലം എ​​​ന്നീ ചി​​​ത്ര​​​ങ്ങ​​​ളാ​​​ണ് പ്ര​​​ദ​​​ർ​​​ശി​​​പ്പി​​​ച്ച​​​ത്. ഇ​​​ന്ന് നി​​​ഴ​​​ലാ​​​ഴം, ചാ​​​വു​​​ക​​​ല്യാ​​​ണം, അ​​​ന​​​ന്ത​​​ത​​​യി​​​ലേ​​​ക്ക് (ഡോ​​​ക്യു​​​മെ​​​ന്‍റ​​​റി), ശേ​​​ഷി​​​പ്പു​​​ക​​​ൾ, ഖി​​​ഡ്കി ഗാ​​​വ് (ഹി​​​ന്ദി), കോ​​​ലാ​​​ഹ​​​ലം എ​​​ന്നീ ചി​​​ത്ര​​​ങ്ങ​​​ൾ പ്ര​​​ദ​​​ർ​​​ശി​​​പ്പി​​​ക്കും.

Tags : Deepika DeepikaNewspaper BreakingNews MACTA-Rajagiri International Film

Recent News

Corehub Up