പിഎസ്സി
തിരുവനന്തപുരം: പിഎസ്സി നടത്തിയ ആസൂത്രണ ബോര്ഡ് പരീക്ഷയുടെ പുതിയ റാങ്ക് പട്ടിക പ്രകാരം അഞ്ചാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ട അരുണ് ജെ. പ്രതാപ് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചു. പരീക്ഷയില് ഒന്നാം റാങ്ക് നേടി, നിയമനം ലഭിച്ച് ഒരു വര്ഷം പിന്നിട്ടതിനാല് പിഎസ്സിയുടെ റൂള് 3(സി) പ്രയോഗിച്ച് തന്നെ പുറത്താക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അരുണ് ജെ. പ്രതാപ് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചത്.
ഇക്കാര്യത്തില് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ തീരുമാനം വന്നാല് മാത്രമേ തുടര് നടപടികള് ഉണ്ടാകൂ എന്നാണ് വിവരം.ചട്ടപ്രകാരം നിയമനം റദ്ദാക്കി ആസൂത്രണബോര്ഡ് പിഎസ്സിക്ക് റിപ്പോര്ട്ട് ചെയ്യുന്ന മുറയ്ക്ക് ശ്യാമിന് ജോലിയില് കയറാമായിരുന്നു. പുതുക്കിയ പട്ടികയിലെ ഒന്നാം റാങ്കുകാരന് ശ്യാം കൃഷ്ണന് പക്ഷേ ജോലിയില് കയറാന് അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന്റെ വിധി കാക്കണം.
റാങ്ക്പട്ടികയില് മാറ്റമുണ്ടായാല് സംസ്ഥാന സബോര്ഡിനേറ്റ് സര്വീസ് ചട്ടങ്ങളിലെ റൂള് 3(സി) അനുസരിച്ച് ജോലിയില്നിന്ന് ഒഴിയേണ്ടിവരുമെന്ന് നിലവില് ജോലിയിലുള്ള അരുണിന് പിഎസ്സി നോട്ടീസ് നല്കിയിരുന്നു.
Tags : Deepika DeepikaNewspaper BreakingNews Planning Board Exam Irregularity