x
ad
Wed, 14 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നി​ർ​ബ​ന്ധി​ത ബ​യോ​മെ​ട്രി​ക് 2027 സെ​പ്റ്റം​ബ​ർ വ​രെ സൗ​ജ​ന്യ​മാ​യി പു​തു​ക്കാം


Published: October 14, 2026 05:44 AM IST | Updated: October 14, 2026 05:44 AM IST

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: അ​​​​ഞ്ച്, പ​​​​തി​​​​ന​​​​ഞ്ച് വ​​​​യ​​​​സു​​​​ക​​​​ളി​​​​ലെ നി​​​​ർ​​​​ബ​​​​ന്ധി​​​​ത ബ​​​​യോ​​​​മെ​​​​ട്രി​​​​ക് സൗ​​​​ജ​​​​ന്യ​​​​മാ​​​​യി പു​​​​തു​​​​ക്കു​​​​ന്ന​​​​തി​​​​ന് 2027 സെ​​​​പ്റ്റം​​​​ബ​​​​ർ വ​​​​രെ അ​​​​വ​​​​സ​​​​രം. ആ​​​​ധാ​​​​ർ ആ​​​​പ്പി​​​​ലൂ​​​​ടെ സൗ​​​​ജ​​​​ന്യ​​​​മാ​​​​യി ഡി​​​​സം​​​​ബ​​​​ർ 31 വ​​​​രെ ജ​​​​ന​​​​ങ്ങ​​​​ൾ​​​​ക്ക് ഇ​​​​മെ​​​​യി​​​​ൽ ഐ​​​​ഡി ചേ​​​​ർ​​​​ക്കാ​​​​നും അ​​​​പ്ഡേ​​​​റ്റ് ചെ​​​​യ്യാ​​​​നും സാ​​​​ധി​​​​ക്കും.

നി​​​​ല​​​​വി​​​​ൽ ആ​​​​ധാ​​​​റി​​​​ൽ സ​​​​ജീ​​​​വ​​​​മാ​​​​യ മൊ​​​​ബൈ​​​​ൽ ന​​​​മ്പ​​​​ർ ചേ​​​​ർ​​​​ത്തി​​​​ട്ടു​​​​ള്ള​​​​വ​​​​ർ​​​​ക്കു മാ​​​​ത്ര​​​​മാ​​​​ണ് ഈ ​​​​സൗ​​​​ക​​​​ര്യം. അ​​​​തോ​​​​ടൊ​​​​പ്പം ആ​​​​ധാ​​​​ർ ആ​​​​പ്പി​​​​ലൂ​​​​ടെ പു​​​​തി​​​​യ മൊ​​​​ബൈ​​​​ൽ ന​​​​മ്പ​​​​ർ അ​​​​പ്ഡേ​​​​റ്റ് ചെ​​​​യ്യാ​​​​നും അ​​​​നു​​​​ബ​​​​ന്ധ രേ​​​​ഖ​​​​ക​​​​ൾ സ​​​​മ​​​​ർ​​​​പ്പി​​​​ച്ചു മേ​​​​ൽ​​​​വി​​​​ലാ​​​​സം തി​​​​രു​​​​ത്താ​​​​നും 75 രൂ​​​​പ നി​​​​ര​​​​ക്കി​​​​ൽ സാ​​​​ധി​​​​ക്കും.

ആ​​​​ധാ​​​​റി​​​​ൽ സ​​​​ജീ​​​​വ​​​​മാ​​​​യ മൊ​​​​ബൈ​​​​ൽ ന​​​​മ്പ​​​​ർ ചേ​​​​ർ​​​​ത്തി​​​​ട്ടു​​​​ള്ള​​​​വ​​​​ർ​​​​ക്കു ആ​​​​ധാ​​​​ർ അ​​​​നു​​​​ബ​​​​ന്ധ രേ​​​​ഖ​​​​ക​​​​ൾ യു​​​​ഐ​​​​ഡി​​​​എ​​​​ഐ പോ​​​​ർ​​​​ട്ട​​​​ലി​​​​ലൂ​​​​ടെ സൗ​​​​ജ​​​​ന്യ​​​​മാ​​​​യി 2027 ജൂ​​​​ൺ 14 വ​​​​രെ പു​​​​തു​​​​ക്കാം. https://myaadhaar.uidai.gov.in/ ൽ Document Update ​​​​ഓ​​​​പ്ഷ​​​​ൻ വ​​​​ഴി​​​​യാ​​​​ണ് രേ​​​​ഖ​​​​ക​​​​ൾ പു​​​​തു​​​​ക്കേ​​​​ണ്ട​​​​ത്. നേ​​​​രി​​​​ട്ട് ആ​​​​ധാ​​​​ർ കേ​​​​ന്ദ്ര​​​​ങ്ങ​​​​ളി​​​​ൽ 75 രൂ​​​​പ ചാ​​​​ർ​​​​ജ് ന​​​​ൽ​​​​കി ഡോ​​​​ക്യു​​​​മെ​​​​ന്‍റ് അ​​​​പ്‌​​​​ഡേ​​​​റ്റ് ചെ​​​​യ്യാം.

പു​​​​തി​​​​യ ആ​​​​ധാ​​​​ർ എ​​​​ടു​​​​ക്ക​​​​ൽ, ബ​​​​യോ​​​​മെ​​​​ട്രി​​​​ക് പു​​​​തു​​​​ക്ക​​​​ൽ, മൊ​​​​ബൈ​​​​ൽ/​​​​ഇ-​​​​മെ​​​​യി​​​​ൽ മാ​​​​റ്റ​​​​ൽ തു​​​​ട​​​​ങ്ങി​​​​യ എ​​​​ല്ലാ സേ​​​​വ​​​​ന​​​​ങ്ങ​​​​ളും സം​​​​സ്ഥാ​​​​ന​​​​ത്തെ എ​​​​ല്ലാ അ​​​​ക്ഷ​​​​യ കേ​​​​ന്ദ്ര​​​​ങ്ങ​​​​ളി​​​​ലും മ​​​​റ്റ് അം​​​​ഗീ​​​​കൃ​​​​ത ആ​​​​ധാ​​​​ർ കേ​​​​ന്ദ്ര​​​​ങ്ങ​​​​ളി​​​​ലും ല​​​​ഭ്യ​​​​മാ​​​​ണ്.


പ​​​​രാ​​​​തി പ​​​​രി​​​​ഹാ​​​​ര​​​​ത്തി​​​​നാ​​​​യി സി​​​​റ്റി​​​​സ​​​​ൺ കോ​​​​ൾ സെ​​​​ന്‍റ​​​​ർ: 1800-4251-1800 (ടോ​​​​ൾ ഫ്രീ) / 0471-2335523, ​​​​കേ​​​​ര​​​​ള സ്റ്റേ​​​​റ്റ് ഐ​​​​ടി മി​​​​ഷ​​​​ൻ (ആ​​​​ധാ​​​​ർ സെ​​​​ക്‌​​​​ഷ​​​​ൻ): 0471-2525442, ഇ-​​​​മെ​​​​യി​​​​ൽ: uidhelpdesk<\@>kerala.gov.in.

Tags : Deepika DeepikaNewspaper BreakingNews Mandatory biometrics can be renewed

Recent News

Corehub Up