അഭിജീത് ദീപ്കെ
ന്യൂഡൽഹി: തങ്ങൾ ഇന്ത്യാ മുന്നണിക്ക് എതിരല്ലെന്ന് സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെ. സിജെപി ഒരു സ്വതന്ത്ര പ്രഷർ ഗ്രൂപ്പാണെന്നും അത് എപ്പോഴും അങ്ങനെതന്നെ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ ഇന്ത്യാ മുന്നണിയും തങ്ങളും ഒരേ കാര്യത്തിന് വേണ്ടിയാണ് പോരാടുന്നതെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ കൂട്ടുനിൽക്കുന്ന ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള സമരങ്ങൾ ഇരുവിഭാഗത്തിന്റെയും പൊതുവായ ലക്ഷ്യമാണെന്ന് മാധ്യമങ്ങളോട് സംസാരിക്കവെ ദീപ്കെ വ്യക്തമാക്കി. പാർട്ടിയെ ഔദ്യോഗികമായി രാഷ്ട്രീയ പാർട്ടിയായി രജിസ്റ്റർ ചെയ്യാൻ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Tags : AbhijeetDipke CJP IndiaAlliance LatestNews DeepikaNews Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash