x
ad
Wed, 14 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ധ്യ​പ്ര​ദേ​ശ് ആ​ശു​പ​ത്രി​യി​ൽ ആ​റു​മാ​സ​ത്തി​നി​ടെ മ​രി​ച്ച​ത് 80 ന​വ​ജാ​ത ശി​ശു​ക്ക​ൾ

ഓൺലൈൻ ഡെസ്ക്
Published: October 14, 2026 10:47 AM IST | Updated: October 14, 2026 10:47 AM IST

മ​ധ്യ​പ്ര​ദേ​ശ് ആ​ശു​പ​ത്രി​യി​ൽ ആ​റു​മാ​സ​ത്തി​നി​ടെ മ​രി​ച്ച​ത് 80 നവജാത ശിശുക്കൾ

ഭോ​പ്പാ​ൽ: മ​ധ്യ​പ്ര​ദേ​ശി​ലെ സി​യോ​ണി ജി​ല്ല ആ​ശു​പ​ത്രി​യി​ലെ സ്പെ​ഷ്യ​ൽ ന്യൂ​ബോ​ൺ കെ​യ​ർ യൂ​ണി​റ്റി​ൽ ആ​റു​മാ​സ​ത്തി​നി​ടെ മ​രി​ച്ച​ത് 80 ന​വ​ജാ​ത ശി​ശു​ക്ക​ൾ. സം​ഭ​വ​ത്തി​ൽ ബി​ജെ​പി എം​എ​ൽ​എ ദി​നേ​ഷ് റാ​യ് ഉ​ന്ന​ത​ത​ല അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ടു. രാ​ത്രി​കാ​ല​ങ്ങ​ളി​ൽ ഡോ​ക്ട​ർ​മാ​ർ ആ​ശു​പ​ത്രി​യി​ൽ ഉ​ണ്ടാ​കാ​റി​ല്ലെ​ന്നും ഗു​രു​ത​ര​മാ​യ അ​ശ്ര​ദ്ധ​യാ​ണ് മ​ര​ണ​ങ്ങ​ൾ​ക്ക് കാ​ര​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു. 

എ​ന്നാ​ൽ മാ​സം തി​ക​യാ​തെ​യു​ള്ള ജ​ന​നം, കു​റ​ഞ്ഞ ജ​ന​ന ഭാ​രം, മ​റ്റ് സ​ങ്കീ​ർ​ണ​ത​ക​ൾ എ​ന്നി​വ​യാ​ണ് മ​ര​ണ​ങ്ങ​ൾ​ക്ക് കാ​ര​ണ​മെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ വി​ശ​ദീ​ക​രി​ച്ചു. ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്ന് ഗു​രു​ത​രാ​വ​സ്ഥ​യി​ൽ എ​ത്തു​ന്ന കു​ഞ്ഞു​ങ്ങ​ളെ​യാ​ണ് ഇ​വി​ടെ പ്ര​വേ​ശി​പ്പി​ക്കാ​റു​ള്ള​തെ​ന്നും, ആ​ശു​പ​ത്രി​യു​ടെ ന​വ​ജാ​ത ശി​ശു മ​ര​ണ​നി​ര​ക്ക് അ​നു​വ​ദ​നീ​യ​മാ​യ പ​രി​ധി​ക്കു​ള്ളി​ലാ​ണെ​ന്നും സി​വി​ൽ സ​ർ​ജ​ൻ ഡോ. ​വി​നോ​ദ് കു​മാ​ർ ന​വ്ക​ർ വ്യ​ക്ത​മാ​ക്കി. സം​ഭ​വ​ത്തി​ൽ കു​ടും​ബ​ങ്ങ​ളു​ടെ പ​രാ​തി​ക​ളും ഉ​യ​ർ​ന്നി​ട്ടു​ണ്ട്. 

Tags : Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up