Fri, 6 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : ShashiTharoor

രാ​ഹു​ലിന്‍റെ ജ​ന​പ്രീ​തിയിൽ ബിജെപിക്കു ഭയം: ശ​ശി ത​രൂ​ർ

ന്യൂ​​​​ഡ​​​​ൽ​​​​ഹി: കോ​​​​ൺ​​​​ഗ്ര​​​​സ് നേ​​​​താ​​​​വ് രാ​​​​ഹു​​​​ൽ ഗാ​​​​ന്ധി​​​​ക്കെ​​​​തി​​​​രേ ‘പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ട്ട ഉ​​​​ത്പ​​​​ന്നം’ എ​​​​ന്ന രീ​​​​തി​​​​യി​​​​ൽ വി​​​​മ​​​​ർ​​​​ശ​​​​ന​​​​മു​​​​ന്ന​​​​യി​​​​ച്ച പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​രേ​​​​ന്ദ്ര മോ​​​​ദി​​​​ക്കു ശ​​​​ക്ത​​​​മാ​​​​യ ഭാ​​​​ഷ​​​​യി​​​​ൽ മ​​​​റു​​​​പ​​​​ടി ന​​​​ൽ​​​​കി മു​​​​തി​​​​ർ​​​​ന്ന കോ​​​​ൺ​​​​ഗ്ര​​​​സ് നേ​​​​താ​​​​വും എം​​​​പി​​​​യു​​​​മാ​​​​യ ശ​​​​ശി ത​​​​രൂ​​​​ർ.

ഡ​​​​ൽ​​​​ഹി​​​​യി​​​​ൽ ന​​​​ട​​​​ക്കു​​​​ന്ന ‘എ​​​​ൻ​​​​ഡി​​​​ടി​​​​വി വേ​​​​ൾ​​​​ഡ് സ​​​​മ്മി​​​​റ്റി​​​​ൽ’ സം​​​​സാ​​​​രി​​​​ക്ക​​​​വെ​​​​യാ​​​​ണ് ത​​​​രൂ​​​​ർ ബി​​​​ജെ​​​​പി​​​​ക്കെ​​​​തി​​​​രേ ആ​​​​ഞ്ഞ​​​​ടി​​​​ച്ച​​​​ത്.

രാ​​​​ജ്യ​​​​ത്തെ യു​​​​വാ​​​​ക്ക​​​​ൾ​​​​ക്കി​​​​ട​​​​യി​​​​ൽ രാ​​​​ഹു​​​​ൽ ഗാ​​​​ന്ധി വ​​​​ലി​​​​യ ത​​​​രം​​​​ഗ​​​​മാ​​​​ണു സൃ​​​​ഷ്‌​​​ടി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്. രാ​​​​ഹു​​​​ലി​​​​നു ല​​​​ഭി​​​​ക്കു​​​​ന്ന ഈ ​​​​വ​​​​ൻ ജ​​​​ന​​​​പ്രീ​​​​തി ക​​​​ണ്ടു​​​​ള്ള ഭ​​​​യ​​​​മാ​​​​ണ് ബി​​​​ജെ​​​​പി​​​​യെ അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​നെ​​​​തി​​​​രേ വ്യ​​​​ക്തി​​​​പ​​​​ര​​​​മാ​​​​യ അ​​​​ധി​​​​ക്ഷേ​​​​പ​​​​ങ്ങ​​​​ൾ ഉ​​​​ന്ന​​​​യി​​​​ക്കാ​​​​ൻ പ്രേ​​​​രി​​​​പ്പി​​​​ക്കു​​​​ന്ന​​​​തെ​​​​ന്ന് ശ​​​​ശി ത​​​​രൂ​​​​ർ ചൂണ്ടിക്കാട്ടി.

രാ​​​​ഹു​​​​ൽ ഗാ​​​​ന്ധി​​​​ക്കു ജ​​​​ന​​​​ങ്ങ​​​​ൾ​​​​ക്കി​​​​ട​​​​യി​​​​ൽ, പ്ര​​​​ത്യേ​​​​കി​​​​ച്ച് യു​​​​വാ​​​​ക്ക​​​​ൾ​​​​ക്കി​​​​ട​​​​യി​​​​ൽ ല​​​​ഭി​​​​ക്കു​​​​ന്ന പി​​​​ന്തു​​​​ണ ക​​​​ണ്ടെ​​​​ങ്കി​​​​ലും കാ​​​​ര്യ​​​​ങ്ങ​​​​ൾ മ​​​​ന​​​​സി​​​​ലാ​​​​ക്കാ​​​​നും ജാ​​​​ഗ്ര​​​​ത പാ​​​​ലി​​​​ക്കാ​​​​നും ബി​​​​ജെ​​​​പി ത​​​​യാ​​​​റാ​​​​ക​​​​ണ​​​​മെ​​​​ന്ന് ത​​​​രൂ​​​​ർ ഉ​​​​പ​​​​ദേ​​​​ശി​​​​ച്ചു.

പ്രി​​​യ​​​ങ്ക ഗാ​​​ന്ധി​​​യു​​​ടെ മ​​​ക​​​ൻ റൈ​​​ഹാ​​​ൻ വ​​​ദ്ര​​​യു​​​ടെ ഡ​​​ൽ​​​ഹി ബി​​​ക്കാ​​​നീ​​​ർ ഹൗ​​​സി​​​ലെ ചി​​​ത്ര​​​പ്ര​​​ദ​​​ർ​​​ശ​​​ന​​​ത്തി​​​ൽ​​​നി​​​ന്ന് പ്ര​​​തി​​​ഷേ​​​ധ ചി​​​ത്ര​​​ങ്ങ​​​ൾ നീ​​​ക്കം ചെ​​​യ്ത ന​​​ട​​​പ​​​ടി​​​യെ രൂ​​​ക്ഷ​​​മാ​​​യി വി​​​മ​​​ർ​​​ശി​​​ച്ച് കോ​​​ൺ​​​ഗ്ര​​​സ് എം​​​പി ശ​​​ശി ത​​​രൂ​​​ർ.

എ​​​ന്നാ​​​ൽ ചി​​​ത്ര​​​ങ്ങ​​​ൾ നീ​​​ക്കം ചെ​​​യ്ത ന​​​ട​​​പ​​​ടി അ​​​ധി​​​കൃ​​​ത​​​ർ​​​ക്കു​​​ത​​​ന്നെ തി​​​രി​​​ച്ച​​​ടി​​​യാ​​​കു​​​ക​​​യാ​​​ണു​​​ണ്ടാ​​​യ​​​തെ​​​ന്നും പ്ര​​​ദ​​​ർ​​​ശ​​​നം ന​​​ട​​​ന്ന​​​തി​​​നേ​​​ക്കാ​​​ൾ വ​​​ലി​​​യ പ്ര​​​ചാ​​​ര​​​വും പ്ര​​​ശ​​​സ്തി​​​യു​​​മാ​​​ണ് ഈ ​​​വി​​​വാ​​​ദ​​​ത്തി​​​ലൂ​​​ടെ റൈ​​​ഹാ​​​ൻ വ​​​ദ്ര​​​യ്ക്കും അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ ചി​​​ത്ര​​​ങ്ങ​​​ൾ​​​ക്കും ല​​​ഭി​​​ച്ച​​​തെ​​​ന്നും ത​​​രൂ​​​ർ അ​​​ഭി​​​പ്രാ​​​യ​​​പ്പെ​​​ട്ടു. പ്ര​​​തി​​​ഷേ​​​ധ​​​ങ്ങ​​​ളു​​​ടെ ചി​​​ത്ര​​​ങ്ങ​​​ൾ പ​​​ക​​​ർ​​​ത്തു​​​ന്ന​​​ത് സം​​​ഭ​​​വ​​​ങ്ങ​​​ളു​​​ടെ ചി​​​ത്രീ​​​ക​​​ര​​​ണം മാ​​​ത്ര​​​മാ​​​ണെ​​​ന്നും അ​​​തി​​​ൽ രാ​​​ഷ്‌​​​ട്രീ​​​യ​​​നി​​​ല​​​പാ​​​ടു​​​ക​​​ൾ ഇ​​​ല്ലെ​​​ന്നും അ​​​ദ്ദേ​​​ഹം കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

റൈ​​​ഹാ​​​ന്‍റെ ‘നോ ​​​ഐ​​​ഡി​​​യ ഈ​​​സ് ഫൈ​​​ന​​​ൽ’ എ​​​ന്ന പ്ര​​​ദ​​​ർ​​​ശ​​​ന​​​ത്തി​​​ലെ 105 ചി​​​ത്ര​​​ങ്ങ​​​ളി​​​ൽ 74 എ​​​ണ്ണ​​​മാ​​​ണ് അ​​​ധി​​​കൃ​​​ത​​​ർ ഒ​​​ഴി​​​വാ​​​ക്കാ​​​ൻ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട​​​ത്.

National

'വാ​ട്ട്സ്ആ​പ്പി​ൽ നി​ന്ന് ബൂ​മ​ർ​മാ​രെ നി​രോ​ധി​ക്ക​ണം'; മ​ക​ൻ ഇ​ഷാ​ന് ശ​ശി ത​രൂ​രി​ന്‍റെ കി​ടി​ല​ൻ മ​റു​പ​ടി

ന്യൂ​ഡ​ൽ​ഹി: കു​ട്ടി​ക​ൾ​ക്ക് സോ​ഷ്യ​ൽ മീ​ഡി​യ നി​രോ​ധി​ക്ക​ണ​മെ​ന്ന സോ​ഹോ സി​ഇ​ഒ ശ്രീ​ധ​ർ വെ​മ്പു​വി​ന്‍റെ പ്ര​സ്താ​വ​ന​യോ​ട് പ്ര​തി​ക​രി​ച്ച മ​ക​ൻ ഇ​ഷാ​ൻ ത​രൂ​രി​ന് കി​ടി​ല​ൻ മ​റു​പ​ടി​യു​മാ​യി കോ​ൺ​ഗ്ര​സ് എം​പി​യും മു​തി​ർ​ന്ന നേ​താ​വു​മാ​യ ശ​ശി ത​രൂ​ർ. കു​ട്ടി​ക​ൾ​ക്ക് മു​ൻ​പ് പ​ഴ​യ ചി​ന്താ​ഗ​തി​ക്കാ​രാ​യ മു​തി​ർ​ന്ന​വ​രെ​യാ​ണ് (ബൂ​മ​ർ​മാ​ർ) വാ​ട്ട്സ്ആപ്പി​ൽ നി​ന്ന് നി​രോ​ധി​ക്കേ​ണ്ട​ത് എ​ന്ന ഇ​ഷാ​ന്‍റെ പോ​സ്റ്റി​നാ​ണ് ശ​ശി ത​രൂ​ർ ത​ന്‍റെ ത​ന​ത് ശൈ​ലി​യി​ൽ മ​റു​പ​ടി ന​ൽ​കി​യ​ത്.

കു​ട്ടി​ക​ൾ സോ​ഷ്യ​ൽ മീ​ഡി​യ ഉ​പ​യോ​ഗി​ക്ക​രു​തെ​ന്ന ആ​ശ​യ​ത്തോ​ട് താ​ൻ പൂ​ർ​ണ​മാ​യും യോ​ജി​ക്കു​ന്നു​ണ്ടെ​ന്നും, എ​ന്നാ​ൽ മ​റ്റെ​ന്ത് ചെ​യ്യു​ന്ന​തി​ന് മു​ൻ​പും ഇ​ന്ത്യ​യി​ലെ 'ബൂ​മ​ർ'​മാ​രെ വാ​ട്ട്സാ​പ്പ് ഉ​പ​യോ​ഗി​ക്കു​ന്ന​തി​ൽ നി​ന്ന് വി​ല​ക്കു​ക​യാ​ണ് ആ​ദ്യം വേ​ണ്ട​തെ​ന്നു​മാ​യി​രു​ന്നു ഇ​ഷാ​ൻ എ​ക്സി​ൽ കു​റി​ച്ച​ത്. ഇ​തി​ന് മ​റു​പ​ടി​യാ​യി, പാ​ശ്ചാ​ത്യ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്ന് വ്യ​ത്യ​സ്ത​മാ​യി ഇ​ന്ത്യ​യി​ലെ ജ​ന​ന​നി​ര​ക്കും രീ​തി​ക​ളും വെ​ച്ചു​നോ​ക്കു​മ്പോ​ൾ നി​ന്‍റെ ത​ല​മു​റ ഉ​ൾ​പ്പെ​ടെ​യു​ള്ള എ​ല്ലാ ഇ​ന്ത്യ​ക്കാ​രും 'ബേ​ബി ബൂ​മ​ർ'​മാ​ർ ആ​ണെ​ന്നാ​യി​രു​ന്നു ശ​ശി ത​രൂ​രി​ന്‍റെ ര​സ​ക​ര​മാ​യ മ​റു​പ​ടി.

ര​ണ്ടാം ലോ​ക​മ​ഹാ​യു​ദ്ധ​ത്തി​ന് ശേ​ഷം 1946-നും 1964-​നും ഇ​ട​യി​ൽ ജ​നി​ച്ച​വ​രെ​യാ​ണ് സാ​ധാ​ര​ണ​യാ​യി 'ബേ​ബി ബൂ​മേ​ഴ്സ്' എ​ന്ന് വി​ളി​ക്കു​ന്ന​ത്. എ​ന്നാ​ൽ കാ​ല​ഹ​ര​ണ​പ്പെ​ട്ട ചി​ന്താ​ഗ​തി​ക​ൾ വെ​ച്ചു​പു​ല​ർ​ത്തു​ക​യും ആ​വ​ശ്യ​മി​ല്ലാ​തെ ഉ​പ​ദേ​ശ​ങ്ങ​ൾ ന​ൽ​കു​ക​യും ചെ​യ്യു​ന്ന​വ​രെ പ​രി​ഹ​സി​ക്കാ​ൻ യു​വാ​ക്ക​ൾ​ക്കി​ട​യി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന പ്ര​യോ​ഗ​മാ​ണ് 'ബൂ​മ​ർ'. 15 വ​യ​സി​ന് താ​ഴെ​യു​ള്ള കു​ട്ടി​ക​ൾ​ക്ക് സോ​ഷ്യ​ൽ മീ​ഡി​യ​യും സ്കൂ​ളു​ക​ളി​ൽ മൊ​ബൈ​ൽ ഫോ​ണും നി​രോ​ധി​ച്ചു​കൊ​ണ്ട് ഫ്ര​ഞ്ച് പാ​ർ​ല​മെ​ന്‍റ് പാ​സാ​ക്കി​യ പു​തി​യ നി​യ​മ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​യി​രു​ന്നു ശ്രീ​ധ​ർ വെ​മ്പു​വി​ന്‍റെ പ്ര​തി​ക​ര​ണം.

ഇ​ന്ത്യ​യി​ലും കു​ട്ടി​ക​ൾ​ക്ക് സോ​ഷ്യ​ൽ മീ​ഡി​യ നി​രോ​ധി​ക്ക​ണ​മെ​ന്നും, ഫോ​ൺ സ്ക്രീ​നു​ക​ളി​ൽ നി​ന്ന് മാ​റി കു​ട്ടി​ക​ൾ പു​സ്ത​ക​ങ്ങ​ൾ വാ​യി​ക്കാ​നും മ​ണ്ണി​ലി​റ​ങ്ങി ക​ളി​ക്കാ​നും ത​യ്യാ​റാ​ക​ണം എ​ന്നു​മാ​യി​രു​ന്നു ശ്രീ​ധ​ർ വെ​മ്പു അ​ഭി​പ്രാ​യ​പ്പെ​ട്ട​ത്. ഈ ​വി​ഷ​യ​ത്തി​ൽ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ​ലി​യൊ​രു ച​ർ​ച്ച ത​ന്നെ ഇ​പ്പോ​ൾ പു​രോ​ഗ​മി​ക്കു​ന്നു​ണ്ട്. പൗ​ര​ന്മാ​രു​ടെ വ്യ​ക്തി​ജീ​വി​ത​ത്തി​ൽ സ​ർ​ക്കാ​ർ ഇ​ട​പെ​ടേ​ണ്ട​തി​ല്ല എ​ന്ന് ഒ​രു​വി​ഭാ​ഗം വാ​ദി​ക്കു​മ്പോ​ൾ, കു​ട്ടി​ക​ളു​ടെ ഭാ​വി​ക്കാ​യി ഇ​ത്ത​രം നി​യ​മ​ങ്ങ​ൾ അ​നി​വാ​ര്യ​മാ​ണെ​ന്ന് മ​റു​വി​ഭാ​ഗം പ​റ​യു​ന്നു.

Latest News

Corehub Up