x
ad
Fri, 11 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​യ​ന്ന​യി​ലെ ഓ​ണാ​ഘോ​ഷം; സജീവ സാന്നിധ്യമായി ശ​ശി ത​രൂ​ര്‍

ജോ​ബി ആ​ന്‍റ​ണി
Published: September 11, 2026 05:44 PM IST | Updated: September 11, 2026 05:45 PM IST

ഡോ. ശശി തരൂർ ഓണാഘോഷത്തിൽ പങ്കെടുക്കുന്നു

 വി​യ​ന്ന: ഓ​സ്ട്രി​യ​യു​ടെ ത​ല​സ്ഥാ​ന​മാ​യ വി​യ​ന്ന​യി​ല്‍ പ്ര​വാ​സി മ​ല​യാ​ളി​ക​ള്‍ ഒ​രു​ക്കി​യ ഓ​ണാ​ഘോ​ഷ​ത്തി​ല്‍ ശ​ശി ത​രൂ​ര്‍ എം​പി മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ത്തു.

ഓ​സ്ട്രി​യ​യി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി​യ അ​ദ്ദേ​ഹം വേ​ള്‍​ഡ് മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ന്‍റെ പ​ത്താം വാ​ര്‍​ഷി​ക​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് സം​ഘ​ട​ന​യു​ടെ ആ​സ്ഥാ​ന​ത്ത് എ​ത്തി ആ​ശം​സ അ​റി​യി​ക്കു​ക​യും സാ​ധ്യ​മെ​ങ്കി​ല്‍ യൂ​റോ​പ്യ​ന്‍ മ​ല​യാ​ളി സം​ഗ​മ​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​മെ​ന്നും അ​റി​യി​ച്ചു.

സം​ഘ​ട​ന​യു​ടെ ചീ​ഫ് പേ​ട്ര​ണ്‍ എ​ന്ന നി​ല​യി​ലാ​ണ് അദ്ദേഹം ആ​സ്ഥാ​നം സ​ന്ദ​ര്‍​ശി​ച്ച​ത്. വേ​ള്‍​ഡ് മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ന്‍റെ സ്ഥാ​പ​ക ചെ​യ​ര്‍​മാ​ന്‍ ഡോ. ​പ്രി​ന്‍​സ് പ​ള്ളി​ക്കു​ന്നേ​ലി​ന്‍റെ റ​സ്റ്റ​റ​ന്‍റ് പ്രോ​സി​യി​ല്‍ സം​ഘ​ടി​പ്പി​ച്ച ഓ​ണാ​ഘോ​ഷ​ത്തി​ലും അ​ദ്ദേ​ഹം പ​ങ്കെ​ടു​ത്തു.

വി​യ​ന്ന​യി​ലെ മ​ല​യാ​ളി സ​മൂ​ഹം മ​റ്റു​ള്ള സം​സ്‌​കാ​ര​ങ്ങ​ളി​ല്‍ നി​ന്നു​ള്ള​വ​രെ​യും ഓ​സ്ട്രി​യ​ക്കാ​രെ​യും കോ​ര്‍​ത്തി​ണ​ക്കി ഓ​ണാ​ഘോ​ഷം ഒ​രു​ക്കി​യ​ത് ഏ​റെ ശ്ര​ദ്ധേ​യ​മാ​യെ​ന്നും ഓ​ണം സ​മ​ത്വ​ത്തി​ന്‍റെ​യും സാ​ഹോ​ദ​ര്യ​ത്തി​ന്‍റെ​യും ഐ​ക്യ​ത്തി​ന്‍റെ​യും ഉ​ത്സ​വ​മാ​ണെ​ന്നും ത​രൂ​ര്‍ പ​റ​ഞ്ഞു.

പ്ര​വാ​സി മ​ല​യാ​ളി​ക​ള്‍​ക്ക് അ​ദ്ദേ​ഹം ഓ​ണാ​ശം​സ​ക​ള്‍ നേ​ര്‍​ന്നു. ച​ട​ങ്ങി​ന്‍റെ ചി​ത്ര​ങ്ങ​ളും ത​രൂ​ര്‍ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ​ങ്കു​വ​ച്ചു.

 

K-Rail Survey K-Rail Survey

170-ഓ​ളം രാ​ജ്യ​ങ്ങ​ളി​ല്‍ സാ​ന്നി​ധ്യം സ്ഥാ​പി​ച്ച വേ​ള്‍​ഡ് മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ന്‍റെ (ഡബ്ല്യുഎംഎഫ്) ബ​ള്‍​ഗേ​റി​യ​യി​ലെ പ​ത്താം വാ​ര്‍​ഷി​കാ​ഘോ​ഷ​വും യൂ​റോ​പ്യ​ന്‍ കു​ടും​ബ​സം​ഗ​മ​ത്തി​ന്‍റെ വി​വ​ര​ങ്ങ​ളും അ​ദ്ദേ​ഹം ശേ​ഖ​രി​ച്ചു.

തു​ട​ര്‍​ന്ന് ഫെ​ഡ​റേ​ഷന്‍റെ പ​ത്താം വാ​ര്‍​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് ത​രൂ​ര്‍ ഒ​രു വീ​ഡി​യോ സ​ന്ദേ​ശം റിക്കാ​ര്‍​ഡ് ചെ​യ്തു. ലോ​ക​മെ​മ്പാ​ടു​മു​ള്ള മ​ല​യാ​ളി സ​മൂ​ഹ​ത്തെ ഒ​ന്നി​പ്പി​ക്കു​ന്ന​തി​ല്‍ ഫെ​ഡ​റേ​ഷ​ന്‍ വ​ഹി​ക്കു​ന്ന പ​ങ്കി​നെ​യും അ​ദ്ദേ​ഹം അ​ഭി​ന​ന്ദി​ച്ചു.

ഫെ​ഡ​റേ​ഷന്‍റെ വി​ശാ​ല​മാ​യ വ്യാ​പ​ന​വും മു​ന്നേ​റ്റ​വും ആ​ഗോ​ള മ​ല​യാ​ളി പ്ര​വാ​സി​ക​ള്‍​ക്ക് മി​ക​ച്ച രീ​തി​യി​ല്‍ ഗു​ണം ചെ​യ്യ​ട്ടെ​യെ​ന്നും അ​ദ്ദേ​ഹം ആ​ശം​സി​ച്ചു.

അ​തോ​ടൊ​പ്പം ഇന്ത്യൻ ഭ​ര​ണ​ഘ​ട​ന​യു​ടെ ശി​ല്‍​പി​ ഡോ. ​ബി.​ആ​ര്‍. അം​ബേ​ദ്ക​റി​നെ​ക്കു​റി​ച്ചു​ള്ള ത​ന്‍റെ പു​തി​യ പു​സ്ത​ക​ത്തി​ന്‍റെ കോ​പ്പി​യും സം​ഘ​ട​ന ഭാ​ര​വാ​ഹി​ക​ള്‍​ക്ക് അ​ദ്ദേ​ഹം സ​മ്മാ​നി​ച്ചു.

Tags : ShashiTharoor SpecialGuest Vienna OnamCelebration

Recent News

Corehub Up