എം. ലിജു
തിരുവനന്തപുരം: എക്‌സൈസ് കമ്മീഷണര്‍ ശ്രീറാം സാംബശിവറാവുവുമായി തനിക്ക് ഒരു അതൃപ്തിയും ഇല്ലെന്ന് എക്സൈസ് മന്ത്രി എം. ലിജു. പുതിയ ഒരു ബാറിന് ലൈസന്‍സ് കൊടുക്കുമ്പോള്‍ സര്‍ക്കാര്‍ അറിയണമെന്നും അദ്ദേഹം പറഞ്ഞു.
വര്‍ഷങ്ങളായി വൈന്‍ പാര്‍ലറായി പ്രവര്‍ത്തിക്കുന്ന സ്ഥാപനം ഒരു അപേക്ഷ കൊടുത്തതിന് പിന്നാലെ ബാറായി മാറുമ്പോള്‍ ഉണ്ടാകുന്ന ഭവിഷ്യത്തുകള്‍ ആണ് പ്രശ്‌നമെന്നും ലിജു പറഞ്ഞു.
കഴിഞ്ഞ ദിവസം 35ഓളം ഉദ്യോഗസ്ഥര്‍ മാറിയില്ലേ. ഉദ്യോഗസ്ഥര്‍ മാറുക എന്നത് കേരളത്തിലെ ആദ്യത്തെ സംഭവമാണോ. വകുപ്പ് സെക്രട്ടറിമാരെ അല്ലെങ്കില്‍ കമ്മീഷണര്‍മാരെ മാറ്റുന്നത് അഡ്മിനിസ്‌ട്രേറ്റീവ് ഡിസിഷനാണ്. ബന്ധപ്പെട്ട വകുപ്പ് അതുമായി ബന്ധപ്പെട്ട തീരുമാനമെടുക്കും.
അങ്ങനെയാണ് കഴിഞ്ഞ ദിവസം കുറേ പേര്‍ മാറിയത്. ഇന്ന് ഒരാള്‍ കൂടി മാറിയെന്നേയുള്ളു. അതങ്ങനെ പ്രത്യേകതയുള്ള കാര്യമായിട്ടൊന്നും തനിക്ക് തോന്നുന്നില്ലെന്നും ലിജു പറഞ്ഞു.
Tags : Bar MLiju Sriram Excise Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash