x
ad
Fri, 6 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചോദ്യംചെയ്യലിന് ഹാജരാകില്ല: ക്രൈംബ്രാഞ്ച് നോട്ടീസ് തള്ളി പിഎസ്‌സി ചെയർമാൻ

വെബ് ഡെസ്ക്
Published: November 6, 2026 01:45 PM IST | Updated: November 6, 2026 01:45 PM IST

പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: പരീക്ഷാക്രമക്കേടുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ രണ്ടാമതും ചോദ്യംചെയ്യലിനു ഹാജരാകാനുള്ള ക്രൈംബ്രാഞ്ച് സംഘത്തിന്‍റെ നോട്ടീസ് പിഎസ്‌സി ചെയർമാൻ എം.ആർ. ബൈജു നിരാകരിച്ചു.

ആസൂത്രണ ബോർഡ് ചീഫ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച ക്രൈംബ്രാഞ്ച് ഓഫീസിൽ ചോദ്യംചെയ്യലിന് എത്തണമെന്നാണ് ചെയർമാനോട് ആവശ്യപ്പെട്ടത്.

എന്നാൽ, അന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പിഎസ്‌സി സമർപ്പിച്ച ഹർജി ഹൈക്കോടതിയുടെ പരിഗണനയിലാണെന്നും ഇതിൽ തീരുമാനമാകുന്നതുവരെ ചോദ്യംചെയ്യലിനു ഹാജരാകാൻ കഴിയില്ലെന്നും ചെയർമാൻ രേഖാമൂലം അന്വേഷണസംഘത്തെ അറിയിച്ചു.

ഇക്കാര്യത്തിൽ നിയമോപദേശം ലഭിച്ചശേഷം തുടർനടപടിയിലേക്കു കടക്കാനാണ് ക്രൈംബ്രാഞ്ചിന്‍റെ തീരുമാനം.

Tags : PSC CrimeBranch Questioning PSC Chairman Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up