x
ad
Fri, 6 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ട്രംപിനെ ജയിപ്പിക്കാൻ അവിടെ ഗ്യാനേഷ് കുമാർ ഇല്ല; ഇന്ത്യയിലും മാറ്റങ്ങൾ ഉണ്ടാകുമെന്ന് എം.എ. ബേബി

വെബ് ഡെസ്ക്
Published: November 6, 2026 04:10 PM IST | Updated: November 6, 2026 04:10 PM IST

എം.എ. ബേബി

ന്യൂഡൽഹി: യുഎസ് തെരഞ്ഞെടുപ്പ് ഫലം ഡോണൾഡ് ട്രംപിന്‍റെയും തീവ്ര വലതുപക്ഷത്തിന്‍റെയും നിലപാടുകൾക്കേറ്റ വലിയ തിരിച്ചടിയാണെന്ന് സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി. ഇടതുപക്ഷ ശക്തികളുടെ കാലം കഴിഞ്ഞുവെന്ന വ്യാഖ്യാനം ഇതിലൂടെ തെറ്റാണെന്ന് തെളിഞ്ഞതായും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ട്രംപിനെ ജയിപ്പിക്കാൻ അവിടെ ഒരു ഗ്യാനേഷ് കുമാർ ഇല്ല. അതുകൊണ്ടാണ് അവിടെ ട്രംപ്‌ തോറ്റത്. ഇന്ത്യയിലും മാറ്റങ്ങൾ ഉണ്ടാകും.

ബിജെപി തറയിൽ ഇറങ്ങി നടക്കാൻ തുടങ്ങി. ഇത് പ്രതിപക്ഷത്തിന്‍റെ വിജയമാണ്. രാജ്യത്ത് ഇന്ത്യ സഖ്യത്തിന്‍റെ അടുത്തഘട്ട പ്രതിഷേധങ്ങളും പാർലമെന്‍റ് സെഷനിലെ സമരങ്ങളും ആലോചിക്കുന്നുണ്ട്.

ഇതിനൊപ്പം പാർട്ടി തലത്തിൽ കൂടുതൽ പഠന ക്ലാസുകൾ നടത്തുമെന്നും പ്രതിഷേധവും സിപിഎം പഠനവും ഒരുമിച്ച് മുന്നോട്ടുകൊണ്ടുപോകുമെന്നും ബേബി വ്യക്തമാക്കി.

Tags : CPM GyaneshKumar MABaby DonaldTrump Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up