x
ad
Fri, 6 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​ണ​വും സ്വ​ർ​ണ​വും കി​ട്ടി​യി​ല്ല; പ​ന്ത​ലി​ലെ​ത്തും മു​മ്പ് പി​ന്മാ​റി വ​ര​ൻ, വ​ധു​വി​ന്‍റെ കു​ടും​ബം പൊ​ലി​സി​ൽ

വെബ് ഡെസ്ക്
Published: November 6, 2026 11:14 AM IST | Updated: November 6, 2026 11:14 AM IST

പ്രതീകാത്മക ചിത്രം

ച​ണ്ഡി​ഗ​ഡ്: ഹ​രി​യാ​ന​യി​ലെ ഫ​രീ​ദ്കോ​ട്ടി​ൽ വ​ധു​വി​ന്‍റെ കു​ടും​ബ​ത്തോ​ട് സ്ത്രീ​ധ​ന​മാ​യി ആ​വ​ശ്യ​പ്പെ​ട്ട 10 ല​ക്ഷം രൂ​പ​യും സ്വ​ർ​ണ​വും ല​ഭി​ക്കാ​തെ വ​ന്ന​തോ​ടെ വി​വാ​ഹ​ത്തി​ൽ​നി​ന്ന് പി​ന്മാ​റി വ​ര​നും കു​ടും​ബ​വും. ക​പൂ​ർ​ത്ത​ല ജി​ല്ല​യി​ലെ ജാ​തി​കെ സം​ഗോ​ജ്‌​ല ഗ്രാ​മ​വാ​സി​യാ​യ ഷം​ഷേ​ർ സിം​ഗി​ന്‍റെ മ​ക​ൻ അ​മ​ൻ​ജ്യോ​ത് സിം​ഗു​മാ​യി​ട്ടാ​യി​രു​ന്നു യു​വ​തി​യു​ടെ വി​വാ​ഹം ഉ​റ​പ്പി​ച്ചി​രു​ന്ന​ത്. 


ന​വം​ബ​ർ നാ​ലി​നാ​യി​രു​ന്നു ഇ​രു​വ​രു​ടെ​യും വി​വാ​ഹം നി​ശ്ച​യി​ച്ചി​രു​ന്ന​ത്. ഇ​തി​നാ​യു​ള്ള എ​ല്ലാ ഒ​രു​ക്ക​ങ്ങ​ളും പൂ​ർ​ത്തി​യാ​യി​രു​ന്ന​താ​ണ്. വി​വാ​ഹ​ച്ച​ട​ങ്ങു​ക​ൾ​ക്കാ​യി ബ​ന്ധു​ക്ക​ളെ​ല്ലാം വ​ധു​വി​ന്‍റെ വീ​ട്ടി​ൽ ഒ​ത്തു​കൂ​ടി നി​ൽ​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് വ​ര​ന്‍റെ കു​ടും​ബം സ്വ​ർ​ണ​വും പ​ണ​വും ആ​വ​ശ്യ​പ്പെ​ട്ട​ത്.


വി​വാ​ഹ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി ഇ​തി​നോ​ട​കം ത​ന്നെ വ​ലി​യൊ​രു തു​ക ചെ​ല​വ​ഴി​ച്ചി​ട്ടു​ണ്ടെ​ന്നു പെ​ൺ​കു​ട്ടി​യു​ടെ കു​ടും​ബം വ്യ​ക്ത​മാ​ക്കി. എ​ന്നാ​ൽ ആ​വ​ശ്യ​പ്പെ​ട്ട പ​ണ​വും സ്വ​ർ​ണ​വും കി​ട്ടാ​തെ വ​ന്ന​തോ​ടെ വ​ര​നും സം​ഘ​വും വി​വാ​ഹ​പ്പ​ന്ത​ലി​ലേ​ക്ക് വ​രാ​തെ മ​ട​ങ്ങി​പ്പോ​വു​ക​യാ​യി​രു​ന്നു.


സം​ഭ​വ​ത്തെ തു​ട​ർ​ന്ന് പെ​ൺ​കു​ട്ടി​യു​ടെ കു​ടും​ബം ഉ​ട​ൻ​ത​ന്നെ പൊ​ലി​സി​നെ സ​മീ​പി​ച്ചു. പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ വ​ര​നും മാ​താ​പി​താ​ക്ക​ളും ഉ​ൾ​പ്പെ​ടെ ആ​റു​പേ​ർ​ക്കെ​തി​രെ പൊ​ലി​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്. ഒ​ളി​വി​ൽ പോ​യ പ്ര​തി​ക​ളെ ഉ​ട​ൻ പി​ടി​കൂ​ടു​മെ​ന്നും പൊ​ലി​സ് അ​റി​യി​ച്ചു.

Tags : Groom Cash Gold Bride

Recent News

Corehub Up