Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Groom

പ്ര​തി​ശ്രു​ത വ​ര​ൻ ബൈ​ക്ക് അ​പ​ക​ട​ത്തി​ൽ മ​രി​ച്ചു; യു​വ​തി ജീ​വ​നൊ​ടു​ക്കി

കാ​സ​ർ​ഗോ​ഡ്: പ്ര​തി​ശ്രു​ത വ​ര​ൻ ബൈ​ക്ക​പ​ക​ട​ത്തി​ൽ മ​രി​ച്ച​തി​ൽ മ​നം​നൊ​ന്ത് യു​വ​തി ജീ​വ​നൊ​ടു​ക്കി. കാ​സ​ർ​ഗോ​ഡ് കു​മ്പ​ള കി​ദൂ​ർ കു​ണ്ട​ങ്കേ​ര​ടു​ക്ക​യി​ലെ ബി. ​ജ​യാ​ന​ന്ദ​ന്‍റെ മ​ക​ൾ പ്ര​ഫു​ല്ല​യാ​ണ് ജീ​വ​നൊ​ടു​ക്കി​യ​ത്.

വീ​ട്ടി​ലെ ഹാ​ളി​ലെ ഫാ​നി​ൽ തൂ​ങ്ങി​യ നി​ല​യി​ലാ​ണ് പ്ര​ഫു​ല്ല​യെ ക​ണ്ടെ​ത്തി​യ​ത്. ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി മ​ണി​യു​മാ​യി പ്ര​ഫു​ല്ല​യു​ടെ വി​വാ​ഹം നി​ശ്ച​യി​ച്ചി​രു​ന്നു. ഇ​തി​നി​ട​യി​ലാ​ണ് ബൈ​ക്ക് അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന മ​ണി മ​രി​ച്ച​ത്.

നാ​ലു മാ​സം മു​മ്പാ​ണ് ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി മ​ണി​യു​മാ​യി പ്ര​ഫു​ല്ല​യു​ടെ വി​വാ​ഹം നി​ശ്ച​യി​ച്ചി​രു​ന്ന​ത്. ഒ​രു മാ​സം മു​മ്പ് ബൈ​ക്ക് അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞ മ​ണി ക​ഴി​ഞ്ഞ ദി​വ​സം മ​രി​ച്ചു.

വീ​ട്ടു​കാ​ർ വി​വാ​ഹ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​ൻ പോ​യ സ​മ​യ​ത്താ​ണ് പ്ര​ഫു​ല്ല ജീ​വ​നൊ​ടു​ക്കി​യ​ത്. പെ​ൺ​കു​ട്ടി​യു​ടെ ആ​ത്മ​ഹ​ത്യാ​കു​റി​പ്പ് പോ​ലീ​സ് ക​ണ്ടെ​ടു​ത്തി​ട്ടു​ണ്ട്. മ​ണി​യു​ടെ സം​സ്കാ​രം ന​ട​ന്ന സ്ഥ​ല​ത്ത് ത​ന്നെ​യും സം​സ്ക​രി​ക്ക​ണ​മെ​ന്നാ​ണ് കു​റി​പ്പി​ലു​ള്ള​ത്.

നി​ല​വി​ൽ ഇ​ൻ​ക്വ​സ്റ്റ് ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി വ​രി​ക​യാ​ണ്. പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന് ശേ​ഷം മൃ​ത​ദേ​ഹം കു​ടും​ബ​ത്തി​ന് ന​ൽ​കും.

 

Latest News

Corehub Up