x
ad
Wed, 15 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വിവാഹവേദിയിലേക്ക് പുറപ്പെട്ട വരനെ വെടിവച്ചു കൊന്നു


Published: May 2, 2026 07:22 AM IST | Updated: May 2, 2026 07:22 AM IST

ലക്നോ: ഉത്തർപ്രദേശിൽ വിവാഹവേദിയിലേക്ക് പുറപ്പെട്ട വരനെ അജ്ഞാതർ വെടിവച്ചുകൊന്നു. ബദാവുർ സ്വദേശി ആസാദ് ബിന്ദാണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാത്രി ഖേടസരായി മേഖലയിലെ ബിബിപുർ ഗ്രാമത്തിലായിരുന്നു സംഭവം.

ബൈക്കിലെത്തിയ അക്രമികൾ ആസാദിന്‍റെ വിവാഹഘോഷയാത്രയ്ക്കു നേരെ വെടിയുതിർക്കുകയായിരുന്നെന്ന് പോലീസ് സൂപ്രണ്ട് ആയുഷ് ശ്രീവാസ്തവ പറഞ്ഞു. ആസാദിനു നേരെ പലതവണയാണ് വെടിയുതിർത്തത്. പിന്നാലെ അക്രമികൾ രക്ഷപ്പെട്ടു.

ഉടൻ കുടുംബാംഗങ്ങളും സുഹൃത്തുക്കളും ചേർന്ന് ആസാദിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കൊലപാതകത്തിന്‍റെ കാരണം വ്യക്തമല്ല. സംഭവത്തിൽ പോലീസ് അന്വേഷണമാരംഭിച്ചു.

Tags : Groom shot dead wedding

Recent News

Corehub Up