x
ad
Fri, 6 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വോ​ട്ട​ർ പ​ട്ടി​ക​യി​ൽ നി​ന്ന് പു​റ​ത്താ​യോ?; പേ​ര് ചേ​ർ​ക്കാ​ൻ ഒ​ര​വ​സ​രം കൂ​ടി

നാഷണൽ ഡെസ്ക്
Published: November 6, 2026 05:09 PM IST | Updated: November 6, 2026 05:12 PM IST

പ്രതീകാത്മക ചിത്രം

ന്യൂ​ഡ​ൽ​ഹി: എ​സ്ഐ​ആ​ർ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി വോ​ട്ട​ർ പ​ട്ടി​ക​യി​ൽ നി​ന്ന് ഒ​ഴി​വാ​ക്ക​പ്പെ​ട്ട​വ​ർ​ക്ക് പേ​ര് വീ​ണ്ടും ചേ​ർ​ക്കാ​ൻ അ​വ​സ​രം. ഒ​ഴി​വാ​ക്ക​പ്പെ​ട്ട വോ​ട്ട​ർ​മാ​ർ​ക്ക് എ​ന്യൂ​മ​റേ​ഷ​ൻ ഫോം ​പൂ​രി​പ്പി​ച്ച് സ​മ​ർ​പ്പി​ക്കാ​നു​ള്ള അ​വ​സ​രം വീ​ണ്ടും ന​ൽ​കാ​ൻ കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ തീ​രു​മാ​നി​ച്ചു. മ​ഹാ​രാ​ഷ്ട്ര, ഹ​രി​യാ​ന, ആ​ന്ധ്രാ​പ്ര​ദേ​ശ്, ജാ​ർ​ഖ​ണ്ഡ്, തെ​ല​ങ്കാ​ന, നാ​ഗാ​ലാ​ൻ​ഡ്, ഡ​ൽ​ഹി​യി​ലെ​യും ചീ​ഫ് ഇ​ല​ക്ട​റ​ൽ ഓ​ഫീ​സ​ർ​മാ​ർ​ക്കാ​ണ് ക​മ്മീ​ഷ​ൻ നി​ർ​ദേ​ശം ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

എ​ന്യൂ​മ​റേ​ഷ​ൻ ഫോ​മു​ക​ൾ ല​ഭി​ച്ചി​ട്ടും വി​വി​ധ കാ​ര​ണ​ങ്ങ​ളാ​ൽ വോ​ട്ട​ർ പ​ട്ടി​ക​യി​ൽ നി​ന്ന് പു​റ​ത്താ​യ​വ​രെ സ​ഹാ​യി​ക്കു​ക​യാ​ണ് ന​ട​പ​ടി​യു​ടെ ല​ക്ഷ്യം. പു​തി​യ നി​ർ​ദേ​ശ​പ്ര​കാ​രം ഒ​ഴി​വാ​ക്ക​പ്പെ​ട്ട വോ​ട്ട​ർ​മാ​രു​ടെ ബൂ​ത്ത് തി​രി​ച്ചു​ള്ള പ​ട്ടി​ക​ക​ൾ വീ​ണ്ടും പ്ര​സി​ദ്ധീ​ക​രി​ക്കും. ഇ​വ പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ളി​ലും ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലും പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​തി​നൊ​പ്പം വെ​ബ്സൈ​റ്റി​ൽ പി​ഡി​എ​ഫ് രൂ​പ​ത്തി​ലും ല​ഭ്യ​മാ​ക്കും. പ​ട്ടി​ക​യി​ൽ നി​ന്ന് ഒ​ഴി​വാ​ക്ക​പ്പെ​ട്ട​വ​ർ​ക്ക് ത​ങ്ങ​ളു​ടെ എ​ന്യൂ​മ​റേ​ഷ​ൻ ഫോം ​വീ​ണ്ടും പൂ​രി​പ്പി​ച്ച് സ​മ​ർ​പ്പി​ക്കാം. 

ഇ​തി​നാ​യി നേ​ര​ത്തെ ഉ​പ​യോ​ഗി​ച്ച അ​തേ ഇ​പി​ക് ന​മ്പ​ർ ത​ന്നെ ഉ​പ​യോ​ഗി​ക്കാ​മെ​ന്നും തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ വ്യ​ക്ത​മാ​ക്കി. ഭാ​ഗി​ക​മാ​യി പൂ​രി​പ്പി​ച്ച ഫോ​മു​ക​ൾ ബൂ​ത്ത് ലെ​വ​ൽ ഓ​ഫീ​സ​ർ​മാ​ർ വാ​ട്സാ​പ്പ്, ഇ​മെ​യി​ൽ തു​ട​ങ്ങി​യ മാ​ർ​ഗ​ങ്ങ​ളി​ലൂ​ടെ വോ​ട്ട​ർ​മാ​ർ​ക്ക് കൈ​മാ​റും. തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ വെ​ബ്സൈ​റ്റ് വ​ഴി​യോ ആ​പ്പ് വ​ഴി​യോ ഫോ​മു​ക​ൾ ഡൗ​ൺ​ലോ​ഡ് ചെ​യ്ത് സ​മ​ർ​പ്പി​ക്കാ​നും സൗ​ക​ര്യ​മു​ണ്ടാ​കും. അ​തേ​സ​മ​യം താ​മ​സം മാ​റി​യ വോ​ട്ട​ർ​മാ​ർ ഇ​നി ഫോം-8 ​സ​മ​ർ​പ്പി​ക്കേ​ണ്ട​തി​ല്ല.

പ​ക​രം പു​തി​യ വി​ലാ​സം വ്യ​ക്ത​മാ​ക്കു​ന്ന പ്ര​സ്താ​വ​ന​യോ​ടൊ​പ്പം എ​ന്യൂ​മ​റേ​ഷ​ൻ ഫോം ​സ​മ​ർ​പ്പി​ച്ചാ​ൽ മ​തി​യാ​കും. ഭ​വ​ന​ര​ഹി​ത​രാ​യ വോ​ട്ട​ർ​മാ​രു​ടെ കാ​ര്യ​ത്തി​ൽ ബി​എ​ൽ​ഒ ന​ട​ത്തു​ന്ന സ്ഥ​ല​പ​രി​ശോ​ധ​ന​യു​ടെ റി​പ്പോ​ർ​ട്ട് വി​ലാ​സ​രേ​ഖ​യാ​യി പ​രി​ഗ​ണി​ക്കും. അ​ർ​ഹ​രാ​യ ഒ​രു വോ​ട്ട​ർ പോ​ലും വോ​ട്ട​ർ പ​ട്ടി​ക​യി​ൽ നി​ന്ന് പു​റ​ത്താ​കു​ന്നി​ല്ലെ​ന്ന് ഉ​റ​പ്പാ​ക്കു​ക​യാ​ണ് ന​ട​പ​ടി​യു​ടെ പ്ര​ധാ​ന ല​ക്ഷ്യം.

Tags : ElectionCommission Sir VoterList VoterRegistration ElectoralRoll IndianElection VotingRights Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up