x
ad
Fri, 6 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ശ്വാ​സ​കോ​ശ​ത്തി​ൽ കാ​ന്തം കു​ടു​ങ്ങി; ആ​റു വ​യ​സു​കാ​ര​ന്‍റെ ജീ​വ​ൻ ര​ക്ഷി​ച്ച് ഡോ​ക്ട​ർ​മാ​ർ

വെബ് ഡെസ്ക്
Published: November 6, 2026 01:16 PM IST | Updated: November 6, 2026 01:16 PM IST

പ്രതീകാത്മക ചിത്രം

കോ​ൽ​ക്ക​ത്ത: ശ്വാ​സ​കോ​ശ​ത്തി​ൽ കു​ടു​ങ്ങി​യ കാ​ന്തം പ്ര​ത്യേ​ക കാ​ന്തം​കൊ​ണ്ട് പു​റ​ത്തെ​ടു​ത്തു. ബ​ദു​രി​യ സ്വ​ദേ​ശി അ​റ​ഫാ​ത്ത് അ​ലി (ആ​റ്) എ​ന്ന കു​ട്ടി​യാ​ണ് കോ​ൽ​ക്ക​ത്ത മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​ർ​മാ​രു​ടെ കൂ​ട്ടാ​യ പ​രി​ശ്ര​മ​ത്തി​ലൂ​ടെ പു​തി​യൊ​രു ജീ​വി​ത​ത്തി​ലേ​ക്ക് തി​രി​ച്ചെ​ത്തി​യ​ത്.

തു​ട​ർ​ച്ച​യാ​യ ചു​മ​യും ശ്വാ​സ​ത​ട​സ​വും അ​നു​ഭ​വ​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്നാ​ണ് അ​മ്മ കു​ട്ടി​യെ കോ​ൽ​ക്ക​ത്ത മെ​ഡി​ക്ക​ൽ കോ​ളേ​ജി​ലെ ഇ​എ​ൻ​ടി വി​ഭാ​ഗ​ത്തി​ൽ എ​ത്തി​ച്ച​ത്. തു​ട​ർ​ന്ന് ന​ട​ത്തി​യ എ​ക്‌​സ്‌​റേ​യി​ലും സി​ടി സ്‌​കാ​നി​ലും കു​ട്ടി​യു​ടെ വ​ല​ത് ശ്വാ​സ​കോ​ശ​ത്തി​ൽ ഒ​രു ചെ​റി​യ കാ​ന്തം കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന​താ​യി ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

ബ്രോ​ങ്കോ​സ്കോ​പ്പി​യി​ലൂ​ടെ കാ​ന്തം പു​റ​ത്തെ​ടു​ക്കാ​ൻ ഡോ​ക്ട​ർ​മാ​ർ പ​ര​മാ​വ​ധി ശ്ര​മി​ച്ചെ​ങ്കി​ലും അ​ത​ത്ര എ​ളു​പ്പ​മാ​യി​രു​ന്നി​ല്ല. ഫോ​ഴ്സെ​പ്‌​സ് ഉ​പ​യോ​ഗി​ച്ച് പ​ല​ത​വ​ണ പു​റ​ത്തെ​ടു​ക്കാ​ൻ നോ​ക്കി​യെ​ങ്കി​ലും ലോ​ഹ​നി​ർ​മി​ത​മാ​യ ഉ​പ​ക​ര​ണ​ത്തി​ൽ കാ​ന്തം പി​ടി കി​ട്ടാ​തെ വ​ഴു​തി​പ്പോ​യി. ഒ​ടു​വി​ൽ കു​ട്ടി​ക്ക് ശ്വ​സി​ക്കാ​ൻ ബ​ദ​ൽ മാ​ർ​ഗ​മൊ​രു​ക്കാ​ൻ ട്ര​ക്കി​യോ​സ്റ്റ​മി ചെ​യ്യേ​ണ്ടി വ​ന്നു.

നെ​ഞ്ച് തു​റ​ന്നു​ള്ള ശ​സ്ത്ര​ക്രി​യാ​യ തൊ​റാ​ക്കോ​ട്ട​മി ന​ട​ത്താ​ൻ ആ​ലോ​ചി​ച്ചെ​ങ്കി​ലും പീ​ഡി​യാ​ട്രി​ക് ഐ​സി​യു സൗ​ക​ര്യ​മി​ല്ലാ​യി​രു​ന്നു. തു​ട​ർ​ന്ന്, ശ്വാ​സ​കോ​ശ​ത്തി​ലു​ള്ള കാ​ന്ത​ത്തെ മ​റ്റൊ​രു ശ​ക്തി​യേ​റി​യ കാ​ന്തം ഉ​പ​യോ​ഗി​ച്ച് ആ​ക​ർ​ഷി​ച്ച് പു​റ​ത്തെ​ടു​ക്കാ​മെ​ന്ന ആ​ശ​യം ഡോ​ക്ട​ർ​മാ​രു​ടെ മ​ന​സി​ൽ ഉ​ദി​ക്കു​ക​യാ​യി​രു​ന്നു.

ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഡോ. ​ദി​പ്ത്‌​താ​ൻ​ഷു മു​ഖോ​പാ​ധ്യാ​യ മാ​നി​ക്ത​ല​യി​ലെ​ത്തി പ്ര​ഭാ​ക​ർ ക​രാ​ർ എ​ന്ന ലെ​യ്ത് പ​ണി​ക്കാ​ര​ന്‍റെ സ​ഹാ​യം തേ​ടി. കു​ട്ടി​യു​ടെ എ​ക്സ്റേ പ​രി​ശോ​ധി​ച്ച പ്ര​ഭാ​ക​ർ, ഉ​ള്ളി​ലു​ള്ള​ത് ക​ളി​പ്പാ​ട്ട​ങ്ങ​ളി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന സാ​ധാ​ര​ണ കാ​ന്ത​മാ​ണെ​ന്നും അ​തു​കൊ​ണ്ടാ​ണ് ഫോ​ഴ്സെ​പ്‌​സി​ൽ പി​ടി കി​ട്ടാ​ത്ത​തെ​ന്നും തി​രി​ച്ച​റി​ഞ്ഞു. തു​ട​ർ​ന്ന് മെ​ഡി​ക്ക​ൽ ഉ​പ​ക​ര​ണ​ത്തി​ന്‍റെ അ​ഗ്ര​ത്തി​ൽ ഘ​ടി​പ്പി​ക്കാ​ൻ​ത​ക്ക​വ​ണ്ണം പ്ര​ത്യേ​ക ശ​ക്തി​യു​ള്ള ഒ​രു കാ​ന്തം അ​ദ്ദേ​ഹം നി​ർ​മി​ച്ചു​ന​ൽ​കി.

ഡോ. ​സൗ​മേ​ന്ദ്ര​നാ​ഥ് ബാ​ന​ർ​ജി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വ്യാ​ഴാ​ഴ്ച ഉ​ച്ച​യോ​ടെ വീ​ണ്ടും ശ​സ്ത്ര​ക്രി​യ ന​ട​ത്തി. പ്ര​ത്യേ​കം നി​ർ​മി​ച്ച കാ​ന്തം ഉ​പ​ക​ര​ണ​ത്തി​ന്‍റെ അ​ഗ്ര​ത്തി​ൽ ഘ​ടി​പ്പി​ച്ച് ശ്വാ​സ​കോ​ശ​ത്തി​ൽ കു​ടു​ങ്ങി​യ കാ​ന്ത​ത്തി​ന് സ​മീ​പ​മെ​ത്തി​ച്ചു. പ്ര​ത്യേ​ക കാ​ന്ത​ത്തി​ന്‍റെ ആ​ക​ർ​ഷ​ണ​ശ​ക്തി​യി​ൽ ചെ​റി​യ കാ​ന്തം ഉ​പ​ക​ര​ണ​ത്തി​ലേ​ക്ക് ഒ​ട്ടി​പ്പി​ടി​ക്കു​ക​യാ​യി​രു​ന്നു. അ​ങ്ങ​നെ മൂ​ന്നു​ദി​വ​സ​ത്തോ​ള​മാ​യി 13 ത​വ​ണ ന​ട​ത്തി​യ ശ്ര​മ​ങ്ങ​ൾ​ക്കൊ​ടു​വി​ലാ​ണ് കു​ട്ടി​യു​ടെ ശ്വാ​സ​കോ​ശ​ത്തി​ൽ നി​ന്ന് കാ​ന്തം പു​റ​ത്തെ​ടു​ത്ത​ത്.

ശ​സ്ത്ര​ക്രി​യ​യ്ക്ക് ശേ​ഷം തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലേ​ക്ക് മാ​റ്റി​യ കു​ട്ടി നി​ല​വി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. ഒ​രു കു​ഞ്ഞി​ന്‍റെ ജീ​വ​ൻ ര​ക്ഷി​ക്കാ​ൻ സ​ഹാ​യി​ച്ച​തി​ൽ സ​ന്തോ​ഷ​മു​ണ്ടെ​ന്ന് പ്ര​ഭാ​ക​ർ ക​രാ​ർ പ്ര​തി​ക​രി​ച്ചു.

Tags : Magnet Lung Doctor

Recent News

Corehub Up