x
ad
Fri, 6 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പെ​രു​മ്പാ​വൂ​രി​ലെ മൂ​ന്ന് വ​യ​സു​കാ​ര​ന്‍റെ മ​ര​ണം; ര​ണ്ടാ​ന​ച്ഛ​നെ​തി​രെ കൊ​ല​ക്കു​റ്റ​ത്തി​ന് കേ​സെ​ടു​ത്തു

വെബ് ഡെസ്ക്
Published: November 6, 2026 07:30 PM IST | Updated: November 6, 2026 07:30 PM IST

മൊ​ഹേ​ശ്വ​ർ

കൊ​ച്ചി: പെ​രു​മ്പാ​വൂ​രി​ലെ മൂ​ന്ന് വ​യ​സു​കാ​ര​ന്‍റെ മ​ര​ണ​ത്തി​ൽ ര​ണ്ടാ​ന​ച്ഛ​നെ​തി​രെ കൊ​ല​ക്കു​റ്റ​ത്തി​ന് കേ​സെ​ടു​ത്തു. കു​ട്ടി​യു​ടെ ത​ല​യ്ക്കേ​റ്റ ഗു​രു​ത​ര​മാ​യ പ​രി​ക്കാ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്നാ​ണ് പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ലെ പ്രാ​ഥ​മി​ക ക​ണ്ടെ​ത്ത​ലി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പൊ​ലി​സ് ന​ട​പ​ടി. കു​ട്ടി​യു​ടെ ശ​രീ​ര​ത്തി​ൽ കെ​ട്ടി​ട​ത്തി​ൽ നി​ന്ന് വീ​ണു​ണ്ടാ​യ പ​രി​ക്ക​ല്ലെ​ന്നും ശ​ക്ത​മാ​യി ഇ​ടി​ച്ച​തി​നെ തു​ട​ർ​ന്നു​ണ്ടാ​യ പ​രി​ക്കാ​ണെ​ന്നു​മാ​ണ് പ്രാ​ഥ​മി​ക വി​വ​രം.

കു​ട്ടി​യെ ര​ണ്ടാ​ന​ച്ഛ​ൻ മൊ​ഹേ​ശ്വ​ർ മ​ർ​ദി​ച്ചി​രു​ന്ന​താ​യി അ​മ്മ പൊ​ലി​സി​ന് മൊ​ഴി ന​ൽ​കി​യി​ട്ടു​ണ്ട്. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് ഇ​യാ​ൾ​ക്കെ​തി​രെ കൊ​ല​ക്കു​റ്റ​ത്തി​ന് കേ​സെ​ടു​ത്ത​ത്. കു​ട്ടി​യെ നി​ര​ന്ത​രം മ​ർ​ദി​ച്ചി​രു​ന്ന​താ​യി അ​യ​ൽ​വാ​സി​ക​ളും മൊ​ഴി ന​ൽ​കി​യി​ട്ടു​ണ്ട്. കു​ട്ടി കെ​ട്ടി​ട​ത്തി​ൽ നി​ന്ന് വീ​ണാ​ണ് മ​രി​ച്ച​തെ​ന്നാ​യി​രു​ന്നു ര​ണ്ടാ​ന​ച്ഛ​ൻ പൊ​ലി​സി​നോ​ട് പ​റ​ഞ്ഞ​ത്. എ​ന്നാ​ൽ പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ലെ പ്രാ​ഥ​മി​ക വി​വ​ര​ങ്ങ​ൾ ഈ ​വാ​ദ​ത്തി​ന് വി​രു​ദ്ധ​മാ​ണ്. 

ത​ല​യ്ക്കേ​റ്റ ആ​ഘാ​ത​മാ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്നും ശ​ക്ത​മാ​യി ഇ​ടി​ച്ച​തി​നെ തു​ട​ർ​ന്നു​ണ്ടാ​യ പ​രി​ക്കാ​ണെ​ന്നു​മാ​ണ് ക​ണ്ടെ​ത്ത​ൽ.  കു​ട്ടി​യു​ടെ മു​ഖ​ത്തും ശ​രീ​ര​ത്തി​ലും പ​രി​ക്കു​ക​ളു​ടെ പാ​ടു​ക​ളും ഉ​ണ്ടാ​യി​രു​ന്നു. ഇ​ന്ന​ലെ ക​ള​മ​ശ്ശേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ എ​ത്തി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് കു​ട്ടി​യു​ടെ മ​ര​ണം സ്ഥി​രീ​ക​രി​ച്ച​ത്. സം​ഭ​വ​ത്തി​ൽ സം​ശ​യം ഉ​യ​ർ​ന്ന​തോ​ടെ പൊ​ലി​സ് അ​ന്വേ​ഷ​ണം ശ​ക്ത​മാ​ക്കു​ക​യാ​യി​രു​ന്നു.

Tags : Death Perumbavoor Crime ChildDeath MurderCase Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up