വിയന്ന: ഓസ്ട്രിയയുടെ തലസ്ഥാനമായ വിയന്നയില്‍ പ്രവാസി മലയാളികള്‍ ഒരുക്കിയ ഓണാഘോഷത്തില്‍ ശശി തരൂര്‍ എംപി മുഖ്യാതിഥിയായി പങ്കെടുത്തു.
ഓസ്ട്രിയയില്‍ സന്ദര്‍ശനത്തിനെത്തിയ അദ്ദേഹം വേള്‍ഡ് മലയാളി ഫെഡറേഷന്റെ പത്താം വാര്‍ഷികത്തോട് അനുബന്ധിച്ച് സംഘടനയുടെ ആസ്ഥാനത്ത് എത്തി ആശംസ അറിയിക്കുകയും സാധ്യമെങ്കില്‍ യൂറോപ്യന്‍ മലയാളി സംഗമത്തില്‍ പങ്കെടുക്കുമെന്നും അറിയിച്ചു.
സംഘടനയുടെ ചീഫ് പേട്രണ്‍ എന്ന നിലയിലാണ് അദ്ദേഹം ആസ്ഥാനം സന്ദര്‍ശിച്ചത്. വേള്‍ഡ് മലയാളി ഫെഡറേഷന്റെ സ്ഥാപക ചെയര്മാന് ഡോ. പ്രിന്‍സ് പള്ളിക്കുന്നേലിന്റെ റസ്റ്ററന്റ് പ്രോസിയില്‍ സംഘടിപ്പിച്ച ഓണാഘോഷത്തിലും അദ്ദേഹം പങ്കെടുത്തു.
വിയന്നയിലെ മലയാളി സമൂഹം മറ്റുള്ള സംസ്കാരങ്ങളില്‍ നിന്നുള്ളവരെയും ഓസ്ട്രിയക്കാരെയും കോര്‍ത്തിണക്കി ഓണാഘോഷം ഒരുക്കിയത് ഏറെ ശ്രദ്ധേയമായെന്നും ഓണം സമത്വത്തിന്റെയും സാഹോദര്യത്തിന്റെയും ഐക്യത്തിന്റെയും ഉത്സവമാണെന്നും തരൂര്‍ പറഞ്ഞു.
പ്രവാസി മലയാളികള്‍ക്ക് അദ്ദേഹം ഓണാശംസകള്‍ നേര്‍ന്നു. ചടങ്ങിന്റെ ചിത്രങ്ങളും തരൂര്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചു.