x
ad
Thu, 5 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഷാ​ർ​ജ​യി​ൽ വാ​ഹ​നാ​പ​ക​ടം; ര​ണ്ട് മ​ല​യാ​ളി യു​വാ​ക്ക​ൾ​ക്ക് ദാ​രു​ണാ​ന്ത്യം

എൻആർഐ ഡെസ്ക്
Published: November 5, 2026 05:41 PM IST | Updated: November 5, 2026 05:41 PM IST

ചിത്രം: സ്പെഷൽ അറേഞ്ച്മെന്‍റ്

ഷാ​ർ​ജ: എ​മി​റേ​റ്റ്സ് റോ​ഡി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ ര​ണ്ട് മ​ല​യാ​ളി യു​വാ​ക്ക​ൾ മ​രി​ച്ചു. കോ​ഴി​ക്കോ​ട് ന​ന്മ​ണ്ട കൂ​ളി​പ്പൊ​യി​ൽ ത​ണ്ടി​ക്കു​ന്നു​മ്മ​ൽ ര​മേ​ഷ്‌​കു​മാ​ർ (40), പാ​ല​ക്കാ​ട് ഒ​റ്റ​പ്പാ​ലം അ​മ്പ​ല​പ്പാ​റ ചെ​റു​മു​ണ്ട​ശേ​രി സ്വ​ദേ​ശി ഷാ​രി​ഖ് (25) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

അ​പ​ക​ട​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ആ​ല​പ്പു​ഴ സ്വ​ദേ​ശി അ​ജ്മ​ൽ ഉ​മ്മു​ൽ​ഖു​വൈ​ൻ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. മൂ​വ​രും ഉ​മ്മു​ൽ​ഖു​വൈ​നി​ലെ ​കാ​റ്റ​റിം​ഗ് ക​മ്പ​നി​യി​ലെ ജീ​വ​ന​ക്കാ​രാ​ണ്.

ചൊ​വ്വാ​ഴ്ച രാ​ത്രി എ​മി​റേ​റ്റ്സ് റോ​ഡി​ൽ ഷാ​ർ​ജ മ​സ്ജി​ദി​ന് സ​മീ​പം ഇ​വ​ർ സ​ഞ്ച​രി​ച്ചി​രു​ന്ന വാ​ൻ ട്ര​ക്കു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. 

ഷാ​ർ​ജ അ​ൽ​ഖാ​സി​മി ആ​ശു​പ​ത്രി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന മൃ​ത​ദേ​ഹ​ങ്ങ​ൾ നാ​ട്ടി​ലെ​ത്തി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ച്ചു​വ​രി​ക​യാ​ണ്.

Tags : RoadAccident Sharjah Killed NRINews

Recent News

Corehub Up