x
ad
Thu, 5 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഭാ​ര്യ​യെ ക​ഴു​ത്ത​റു​ത്ത് കൊ​ല​പ്പെ​ടു​ത്തി; പ്ര​തി കീ​ഴ​ട​ങ്ങി

വെബ് ഡെസ്ക്
Published: November 5, 2026 03:43 PM IST | Updated: November 5, 2026 03:43 PM IST

പ്രതീകാത്മക ചിത്രം

ബം​ഗ​ളൂ​രു: ക​ര്‍​ണാ​ട​ക​യി​ലെ ചി​ക്ക​ബെ​ല്ലാ​പൂ​രി​ൽ ഭാ​ര്യ​യെ ക​ഴു​ത്ത​റു​ത്ത് കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം യു​വാ​വ് പൊ​ലി​സ് സ്റ്റേ​ഷ​നി​ലെ​ത്തി കീ​ഴ​ട​ങ്ങി. ഗൗ​രി​ബി​ദ​നൂ​ർ സ്വ​ദേ​ശി ച​ന്ദ്ര​യാ​ണ് ഭാ​ര്യ പ​ത്മ​യെ കൊ​ല​പ്പെ​ടു​ത്തി​യ​ത്.

ച​ന്ദ്ര​യും പ​ത്മ​യും ത​മ്മി​ൽ കു​ടും​ബ​പ​ര​മാ​യ പ്ര​ശ്ന​ങ്ങ​ളെ തു​ട​ർ​ന്ന് സ്ഥി​ര​മാ​യി വ​ഴ​ക്കി​ടാ​റു​ണ്ടാ​യി​രു​ന്നു. ത​ർ​ക്ക​ങ്ങ​ൾ പ​തി​വാ​യ​തോ​ടെ പ​ത്മ സ്വ​ന്തം വീ​ട്ടി​ലേ​ക്ക് താ​മ​സം മാ​റി​യി​രു​ന്നു. സം​ഭ​വ​ദി​വ​സം പ​ത്മ​യു​ടെ വീ​ട്ടി​ലെ​ത്തി​യ ച​ന്ദ്ര, ത​നി​ക്ക് സം​സാ​രി​ക്കാ​നു​ണ്ടെ​ന്ന് പ​റ​ഞ്ഞ് യു​വ​തി​യെ പു​റ​ത്തേ​ക്ക് കൂ​ട്ടി​ക്കൊ​ണ്ടു​പോ​വു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് വി​ജ​ന​മാ​യ സ്ഥ​ല​ത്തു​വ​ച്ച് ക​ഴു​ത്ത​റു​ത്ത് കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.

കൊലപാതകം ന​ട​ത്തി​യ ഉ​ട​ൻ ത​ന്നെ പ്ര​തി​യാ​യ ച​ന്ദ്ര പ​ത്മ​യു​ടെ അ​മ്മ​യെ ഫോ​ണി​ൽ വി​ളി​ച്ച് "നി​ങ്ങ​ളു​ടെ മ​ക​ളെ ഞാ​ൻ കൊ​ന്നു" എ​ന്ന് വി​വ​രം അ​റി​യി​ച്ചു. ഇ​തി​ന് പി​ന്നാ​ലെ നേ​രി​ട്ട് പൊ​ലി​സ് സ്റ്റേ​ഷ​നി​ലെ​ത്തി​യ ഇ​യാ​ൾ താ​ൻ ഭാ​ര്യ​യെ കൊ​ല​പ്പെ​ടു​ത്തി​യ വി​വ​രം പൊ​ലി​സി​ന് മു​ന്നി​ൽ തു​റ​ന്ന് സ​മ്മ​തി​ക്കു​ക​യാ​യി​രു​ന്നു. വി​വ​ര​മ​റി​ഞ്ഞ​യു​ട​ൻ സ്ഥ​ല​ത്തെ​ത്തി​യ പൊ​ലി​സ് മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി മാ​റ്റി. ദ​മ്പ​തി​ക​ൾ ത​മ്മി​ൽ മു​മ്പും പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും കൊ​ല​പാ​ത​ക​ത്തി​ലേ​ക്ക് ന​യി​ച്ച യ​ഥാ​ർ​ഥ കാ​ര​ണം എ​ന്താ​ണെ​ന്ന് വ്യ​ക്ത​ത വ​ന്നി​ട്ടി​ല്ല. സം​ഭ​വ​ത്തി​ൽ പൊ​ലി​സ് കേ​സെ​ടു​ത്ത് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Tags : Murder Wife Police

Recent News

Corehub Up