x
ad
Thu, 5 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബൈ​ക്ക് ന​ന്നാ​ക്കാ​നെ​ത്തി​യ യു​വാ​വ് വെ​ടി​യേ​റ്റ് മ​രി​ച്ചു; പ്ര​തി​ക​ൾ ഒ​ളി​വി​ൽ

വെബ് ഡെസ്ക്
Published: November 5, 2026 12:14 PM IST | Updated: November 5, 2026 12:14 PM IST

പ്രതീകാത്മക ചിത്രം

ച​ണ്ഡി​ഗ​ഡ്: ഹ​രി​യാ​ന​യി​ലെ റേ​വാ​രി​യി​ൽ ബൈ​ക്ക് ന​ന്നാ​ക്കാ​നെ​ത്തി​യ യു​വാ​വ് വെ​ടി​യേ​റ്റ് മ​രി​ച്ചു. ജ​സ്വ​ന്ത് സിം​ഗി​ന്‍റെ മ​ക​ൻ മ​നോ​ജാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

ബു​ധ​നാ​ഴ്ച ഉ​ച്ച​യ്ക്ക് ബൈ​ക്ക് ന​ന്നാ​ക്കാ​നാ​യി ഗോ​ക​ൽ​ഗ​ഡി​ലു​ള്ള വ​ർ​ക്ക്ഷോ​പ്പി​ൽ എ​ത്തി​യ​താ​യി​രു​ന്നു മ​നോ​ജ്. ഈ ​സ​മ​യം ബൈ​ക്കി​ലെ​ത്തി​യ മൂ​ന്നം​ഗ സം​ഘം മ​നോ​ജു​മാ​യി ത​ർ​ക്കി​ക്കു​ക​യും സം​ഘ​ത്തി​ലൊ​രാ​ൾ കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന തോ​ക്ക് ഉ​പ​യോ​ഗി​ച്ച് അ​ദ്ദേ​ഹ​ത്തി​ന്‍റെ വ​യ​റ്റി​ൽ വെ​ടി​വ​യ്ക്കു​ക​യു​മാ​യി​രു​ന്നു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ മ​നോ​ജ് ത​ന്നെ​യാ​ണ് അ​മ്മ​യെ​യും സു​ഹൃ​ത്ത് അ​ഭി​ഷേ​കി​നെ​യും വി​ളി​ച്ച് വെ​ടി​യേ​റ്റ വി​വ​രം അ​റി​യി​ച്ച​ത്. സു​ഹൃ​ത്ത് ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ചി​കി​ത്സ​യി​ലാ​യി​രി​ക്കെ മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു.

കൊ​ല്ല​പ്പെ​ട്ട മ​നോ​ജി​ന്‍റെ പി​താ​വ് ജ​സ്വ​ന്ത് സിം​ഗി​ന്‍റെ പ​രാ​തി​യി​ൽ പൊ​ലി​സ് കേ​സെ​ടു​ത്തു. മ​വീ​ന്ദ്ര, വി​ശാ​ൽ, മ​ഹേ​ഷ് എ​ന്നി​വ​രാ​ണ് പ്ര​തി​ക​ളെ​ന്ന് പ​രാ​തി​യി​ൽ പ​റ​യു​ന്നു. ഇ​തി​ൽ മ​വീ​ന്ദ്ര​യാ​ണ് വെ​ടി​യു​തി​ർ​ത്ത​തെ​ന്നും മ​റ്റു​ള്ള​വ​ർ ഒ​പ്പ​മു​ണ്ടാ​യി​രു​ന്നെ​ന്നും പി​താ​വ് വ്യ​ക്ത​മാ​ക്കി. പ്ര​തി​ക​ൾ​ക്കെ​തി​രെ നേ​ര​ത്തെ​യും വി​വി​ധ കേ​സു​ക​ൾ നി​ല​വി​ലു​ണ്ട്.

പ്ര​തി​ക​ളെ പി​ടി​കൂ​ടാ​ൻ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച് വ​രി​ക​യാ​ണെ​ന്ന് പൊ​ലി​സ് അ​റി​യി​ച്ചു. പോ​സ്റ്റ്‌​മോ​ർ​ട്ട​ത്തി​ന് ശേ​ഷം മൃ​ത​ദേ​ഹം കു​ടും​ബാം​ഗ​ങ്ങ​ൾ​ക്ക് വി​ട്ടു​ന​ൽ​കും. സം​ഭ​വ​ത്തി​ന് പി​ന്നി​ലെ കാ​ര​ണം ക​ണ്ടെ​ത്താ​ൻ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

Tags : Shot Dead Bike Repair

Recent News

Corehub Up