x
ad
Thu, 5 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചേരാനല്ലൂര്‍ അപകടം: ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജിയില്‍ വിധി ഇന്ന്

കൊച്ചി ബ്യൂറോ
Published: November 5, 2026 11:09 AM IST | Updated: November 5, 2026 11:09 AM IST

ചേരാനെല്ലൂരിൽ അപകടത്തിൽപെട്ട കാറും സ്കൂട്ടറും

കൊച്ചി: ചേരാനല്ലൂര്‍ വാഹനാപകടത്തില്‍ പതിനേഴുകാരന്‍റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജിയില്‍ ഇന്ന് വിധി പറയും. സ്ത്രീകളുടെയും കുട്ടികളുടെയും കേസുകള്‍ പരിഗണിക്കുന്ന പ്രത്യേക കോടതിയാണ് വിധി പറയുക.

കഴിഞ്ഞ തവണ ഹര്‍ജി പരിഗണിച്ചപ്പോള്‍ കോടതിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈംബ്രാഞ്ച് എസിപി കേസ് ഡയറിയുമായി കോടതിയില്‍ ഹാജരായിരുന്നു. കോടതിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് പതിനേഴുകാരന്‍റെ ചിത്രങ്ങളും വ്യക്തിഗത വിവരങ്ങളും സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച 28 അക്കൗണ്ടുകള്‍ക്കെതിരെ സൈബര്‍ പൊലിസ് കേസ് എടുത്തിട്ടുണ്ട്.

ഒക്ടോബര്‍ 25ന് ആയിരുന്നു പതിനേഴുകാരന്‍ ഓടിച്ച ബെന്‍സ് കാറിടിച്ച് മാഞ്ഞാലി സ്വദേശി ജയബാലകൃഷ്ണന്‍ മരിച്ചത്. മനഃപൂര്‍വമല്ലാത്ത നരഹത്യാ വകുപ്പുകള്‍ ചുമത്തി ജാമ്യത്തില്‍ വിട്ടതില്‍ പ്രതിഷേധമുണ്ടായപ്പോഴാണ് കുറ്റകരമായ നരഹത്യ വകുപ്പ് ചേര്‍ത്ത്.

അതേസമയം, പതിനേഴുകാരന്‍റെ പിതാവായ അഡീഷണല്‍ ജില്ലാ ജഡ്ജിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയും ഇന്ന് കോടതി പരിഗണിക്കും. ഹൈക്കോടതിയാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത്. ആദ്യ ഘട്ടത്തില്‍ ഹര്‍ജി പരിഗണിച്ച ഹൈക്കോടതി ജഡ്ജിയുടെ അറസ്റ്റ് തടഞ്ഞ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. തുടര്‍ന്ന് വിശദമായ വാദം കേള്‍ക്കുന്നതിനായി ഹര്‍ജി ഇന്നത്തേക്ക് മാറ്റുകയായിരുന്നു.

ജഡ്ജിയുടെ പേരില്‍ തെളിവ് നശിപ്പിക്കല്‍ കുറ്റം ചുമത്തി ക്രൈംബ്രാഞ്ച് കേസ് എടുത്തിട്ടുണ്ട്. ജഡ്ജിയും ഭാര്യയും അപകടം നടന്ന സ്ഥലത്തെത്തി തെളിവുകള്‍ നശിപ്പിച്ചെന്ന ജയബാലകൃഷ്ണന്‍റെ കുടുംബത്തിന്‍റെ പരാതിയിലാണ് കേസ്.

അന്വേഷണത്തിന്‍റെ ഭാഗമായി ജയബാലകൃഷ്ണന്‍റെ മകള്‍ ഭദ്രകീര്‍ത്തി കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് ഓഫീസിലെത്തി മൊഴി നല്‍കിയിരുന്നു. കുടുംബത്തിന്‍റെ കൈവശമുണ്ടായിരുന്ന സിസിടിവി ദൃശ്യങ്ങളും അന്വേഷണസംഘത്തിന് കൈമാറിയിട്ടുണ്ട്.

Tags : CheranalloorAccident Verdict Bail Accident

Recent News

Corehub Up